സംസ്ഥാനത്ത് പിടിമുറുക്കി തീവ്രസംഘടനകള്‍! ഹിന്ദുക്കളെ വളഞ്ഞിട്ട് ആക്രമിക്കാന്‍ പദ്ധതി, രഹസ്യങ്ങള്‍ ചോര്‍ത്തിയും സഹായിച്ചും കൂട്ട് നില്‍ക്കുന്നത് കേരളാപോലീസിലെ അംഗങ്ങള്‍.. മൂന്നാറില്‍ നിന്ന് ഞെട്ടിക്കുന്ന സംഭവം പുറത്ത്..

സംസ്ഥാനത്ത് തീവ്ര സംഘടനകള്‍ പിടിമുറുക്കുന്നു എന്നുള്ള സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാത്രമല്ല മറ്റൊരുഞെട്ടിക്കുന്ന വിവരംകൂടി ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. അതായത് തീവ്ര സംഘടനകള്‍ക്ക് സഹായം ചെയ്യുന്നത് കേരളാ പോലീസിലെ ഉദ്യോഗസ്ഥരാണ്.
മൂന്നാറിലെ ചില ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് സംശയത്തിന്റെ നിഴലുകള്‍ നീങ്ങുന്നത്. തീവ്ര സംഘടനക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്ന് പ്രാധാനരേഖകളടക്കം സംഘടനക്ക് ചോര്‍ത്തി നല്‍കിയെന്നാണ് സംശയം.
അതേസമയം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ സ്ഥലംമാറ്റത്തിനുള്ള ശ്രമം തുടങ്ങിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ പോലീസ് എന്തുതരത്തിലുള്ള വിവരങ്ങളാണ് ഇത്തരം സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടുള്ളത് എന്നകാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പ്രധാനപ്പെട്ട എല്ലാ രേഖകളും സംബന്ധിച്ചുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
ശത്രുപക്ഷത്തുള്ളവരുടെ വിവരങ്ങള്‍ പോലീസില്‍ നിന്ന് ശേഖരിക്കുകയും പിന്നീട് കൊലപാതകങ്ങള്‍ക്കുള്ള ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കുന്നതും ഇത്തരം തീവ്ര സംഘടനകളുടെ പതിവ് രീതിയാണ്. വിവരങ്ങള്‍ ശേഖരിക്കല്‍ മാത്രമല്ല വധ ഗൂഢാലോചന സമയത്ത് ഈ ഉദ്യോഗസ്ഥരുടെ സഹായവും അവര്‍ ആരായാറുണ്ട്. അതിനുള്ള ഉദാഹരണമാണ് പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്റെ കൊലപാതകം.
നമുക്കറിയാം പാലക്കാട്ട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസില്‍ വിവങ്ങള്‍ ചോര്‍ത്തി നല്‍കിയത് ഒരു ഫയര്‍ഫോഴ്‌സ് ജീവനക്കാരനായിരുന്നു. ഇതിന് പിന്നാല ആ ഉദ്യോഗസ്ഥനെ പിടികൂടുകയും ചെയ്തു. അതീവരഹസ്യമായാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ രീതിയലുള്ള രഹസ്യ അന്വേഷണമാണ് മൂന്നാര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും നടക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തീവ്ര സംഘടനകളാണെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ്. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ ഇത്തരത്തില്‍ തീവ്ര സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ഇതാദ്യമല്ല. നേരത്തെ ഏകദേശം ആറുമാസം മുന്‍പ് സമാനമായ രീതിയില്‍ ഒരു സംഭവം അരങ്ങേറിയിരുന്നു. തൊടുപുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ തീവ്ര സംഘടനകളിലെ അംഗങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ എന്നതായിരുന്നു സംഭവം. കരിമണ്ണൂര്‍ സ്റ്റേഷനിലെ സി പി ഒ അനസാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്കാരന് ചോര്‍ത്തി നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളിലെ നേതാക്കള്‍ക്ക് പൊലീസിന്റെ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ചോര്‍ത്തി നല്‍കിയാണ് അനസ് വെട്ടിലായത്.
പോലീസ് സേനയിലെ തന്നെ ഹിന്ദു വിശ്വാസികളുടെയും ക്ഷേത്രാചാരങ്ങളില്‍ പങ്കെടുക്കുന്നവരുടെയും വിശദമായ പട്ടിക അനസ് തയ്യാറാക്കുകയും അത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ മാത്രമല്ല പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും എതിര്‍ക്കുന്ന സിപിഎം കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ പ്രധാന നേതാക്കളുടേയെല്ലാം വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ട്.
ശ്രീനിവാസന്‍ വധത്തിന് പിന്നാലെ പാലക്കാടുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീവ്ര സംഘടനകളെ പേടിച്ചാണ് കഴിയുന്നത്. മാത്രമല്ല ബിജെപി പഞ്ചായത്തംഗങ്ങളെ തേടി കഴിഞ്ഞ ദിവസം ഒരു ഊമക്കത്തും വന്നിരുന്നു. അള്ളാഹുവാണ് ഏകദൈവം, അള്ളാഹുവിന് വഴിപ്പെടണം എന്ന് പറയുന്നതായിരുന്നു കത്ത്. ഇതിന് പിന്നാലെയാണ് തീവ്രസംഘടനകളുമായി പോലീസിന് ബന്ധമുണ്ടെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ജനങ്ങള്‍ക്ക് കാവല്‍ നില്‍ക്കേണ്ടവര്‍ തന്നെ ജനങ്ങലെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന രീതിയാണിത്. സംസ്ഥാനത്ത് നിരോധിക്കാത്ത ഈ തീവ്ര സംഘടനകള്‍ ജനങ്ങള്‍ക്കിടയില്‍ കലാപത്തിനും കൊലക്കും ആഹ്വാനം ചെയ്യുന്നത് ഏറെ ആശങ്ക ഉണ്ടാക്കുന്ന കാര്യമായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha