Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

കൊല്ലം തുളസിയുടെ മൂത്രചികിത്സ 'ഹിറ്റ്'! പച്ചക്കൊടികാട്ടി എംഎല്‍എ, സ്‌കൂളിലും കോളേജിലും പാഠ്യപദ്ധതിയായേക്കും;

17 MAY 2022 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

നടനായ കൊല്ലം തുളസിയുടെ മൂത്രച്ചികിത്സയാണ് കേരളക്കര ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്നലെയാണ് അദ്ദേഹം തന്റെ പല രോഗങ്ങള്‍ക്കും മൂത്രച്ചികിത്സ ഫലപ്രദമായെന്നുള്ള കാര്യം പുറത്തുവിട്ടത്. ഇപ്പോഴിതാ മൂത്രച്ചികിത്സയെ പിന്തുണച്ച് രെഗത്ത് വന്നിരിക്കുകയാണ് എംഎല്‍എ ജി സ്റ്റീഫന്‍.

മനുഷ്യ മൂത്രത്തെക്കുറിച്ചുള്ള ഏറ്റവും ശാസ്ത്രീയമായ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സ്‌കൂള്‍ കോളേജ് പാഠ്യപദ്ധതികള്‍ പരിഷ്‌ക്കരിക്കണമെന്നും യൂറിന്‍ തെറാപ്പിയുടെ ശാസ്ത്രീയത സാധാരണക്കാരിലേക്ക് എത്തിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. തിരുവനന്തപുരം വിതുരയില്‍ നടന്ന യൂറിന്‍ തെറാപ്പി ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

തന്റെ മുട്ടുവേദനയും ശബ്ദമില്ലായ്മയും അടക്കമുള്ള രോഗങ്ങള്‍ക്ക് മൂത്രചികിത്സയിലൂടെ പരിഹാരം കണ്ടെത്തി എന്നായിരുന്നു നടന്‍ കൊല്ലം തുളസി കഴിഞ്ഞദിവസം പറഞ്ഞത്. എട്ടുമാസമായി മൂത്രം കുടിക്കല്‍ ശീലമാക്കിയതോടെ അത്ഭുതകരമായ മാറ്റം ഉണ്ടായതായും ദിവസവും 200 മില്ലി ലിറ്ററോളം മൂത്രം കുടിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം തുളസിയുടെ വാക്കുകള്‍ ഇങ്ങേനെയാണ്..

'എനിക്ക് ഒരുപാട് രോഗങ്ങളുണ്ട്. കാന്‍സറുണ്ട്. അതുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. എഴുന്നേറ്റ് നടക്കാന്‍ വയ്യ. മുട്ടുവേദനയുണ്ട്. ഇല്ലാത്ത അസുഖങ്ങളില്ല എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍, ഇപ്പോള്‍ സിസ്റ്റമാറ്റിക്കായി എട്ടുമാസമായി മൂത്രം കുടിക്കല്‍ ശീലമാക്കിയതോടെ അത്ഭുതകരമായ മാറ്റം ഉണ്ടായി. അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പി പുസ്തകങ്ങള്‍ വായിച്ചും പഠിച്ചും ഉള്‍ക്കൊണ്ട് സ്വയമാണ് യൂറിന്‍ തെറാപ്പി തുടങ്ങിയത്.

രാവിലെ മൂന്ന് മണിക്കോ നാല് മണിക്കോ എഴുന്നേറ്റാല്‍ ആദ്യത്തെ മൂത്രം 200 മില്ലിയോളം ചെറിയ സ്റ്റീല്‍ പാത്രത്തിലാക്കി അപ്പാടെ കുടിക്കും. മൂത്രം രണ്ട് മാസത്തോളം ശേഖരിച്ച് വെച്ച് ബക്കറ്റില്‍ ഒഴിച്ച് എന്റെ കാലുകള്‍ അതില്‍ ഇറക്കിവെച്ചതോടെ എന്റെ മുട്ടുവേദന മാറി. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. എന്റെ ശബ്ദം പോയപ്പോള്‍ 75,000ത്തോളം രൂപ ചെലവാക്കി ഒരുപാട് തവണ സ്‌കാന്‍ ചെയ്തു. കാന്‍സറാണോ എന്ന് വരെ സംശയിച്ചു. എന്നാല്‍, രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മെഡിക്കല്‍ സയന്‍സ് പരാജയപ്പെട്ടു. എന്നാല്‍, ഏഴോ എട്ടോ തവണ ഞാന്‍ മൂത്രം ഉപയോഗിച്ച് വായ് കുലുക്കുഴിഞ്ഞതോടെ ശബ്ദം തിരിച്ചുകിട്ടി കൊല്ലം തുളസി പറഞ്ഞു.

വിതുരയില്‍ നടന്ന യൂറിന്‍ തെറാപ്പി ദേശീയ സമ്മേളനത്തില്‍ തന്നെയാണ് തന്റെ അനുഭവം നടന്‍ വ്യക്തമാക്കിയത്. എന്നാല്‍, കൊല്ലം തുളസിയുടെ ഈ വാദങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും മലവും മൂത്രവും ശരീരം പുറന്തള്ളുന്ന മാലിന്യങ്ങളാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. മാത്രമല്ല ക്ലിനിക്കല്‍ ട്രയലോ ശാസ്ത്രീയ പരിശോധനയോ നടത്തി തെളിയിക്കാന്‍ കഴിയാത്ത കാര്യമാണ് യൂറിന്‍ തെറാപ്പിയെന്നും പൗരാണികത മാത്രം പറഞ്ഞാല്‍ ശാസ്ത്രീയമാവില്ലെന്നും ഐ.എം.എ പ്രതിനിധി ഡോ. ആര്‍. ശ്രീജിത്ത് വ്യക്തമാക്കി. ആവശ്യമില്ലാത്ത വിശാംഷങ്ങളടങ്ങിയതാണ് മലവും മൂത്രവും അതെങ്ങനെ ശാസ്ത്രീയമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം ചോദിച്ചത്.

പ്രതികൂലിക്കുന്നവര്‍ മാത്രമല്ല യൂറിന്‍ തെറാപ്പിയെ അനുകൂലിക്കുന്നവരും നിരവധിയാണ്. മൂത്രത്തില്‍ വിഷാംശങ്ങളല്ല മനുഷ്യനെ രക്ഷിക്കാനുള്ള മൂലകങ്ങളാണ് അടിങ്ങിയിരിക്കുന്നത് എന്നാണ് ചിലരുടെ വാദം. മൂത്രത്തിലുള്ളത് ഹോര്‍മോണുകളും എന്‍സൈമുകളും വിറ്റാമിനുകളും ധാതുലവണങ്ങളും ആന്റിബോഡികളും മൂലകോശങ്ങളുമാണെന്നും സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.

 

മാത്രമല്ല മൂത്രത്തില്‍ 3079 രക്തഘടകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതായും ചില വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ആല്‍ബര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ഏഴ് വര്‍ഷം നീണ്ട പരീക്ഷണങ്ങളിലൂടെയാണ് ഇത് കണ്ടെത്തിയത്. വാട്ടര്‍ ഓഫ് ലൈഫ് ഫൗണ്ടേഷന്‍ കേരളയാണ് പരിപാടി സംഘടിപ്പിച്ചത്.

കൊല്ലം തുളസി നേരത്തെയും യൂറിന്‍ തെറാപ്പിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മൊറാര്‍ജി ദേശായ്, എന്‍ വി കൃഷ്ണവാര്യര്‍ ഇവരെല്ലാം മൂത്രപാനം ചെയ്തവരാണ്. സിനിമയില്‍ ഉന്നതപദവിയിലുള്ളവര്‍ വരെ ഇങ്ങനെ ചെയ്യുന്നുണ്ട് പക്ഷേ, പേര് പറയാന്‍ മടിയാണ്. എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്തായാലും യൂറിന്‍ തെറാപ്പിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് വരുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (11 minutes ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (18 minutes ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (23 minutes ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (1 hour ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (2 hours ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (2 hours ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (2 hours ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (3 hours ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (3 hours ago)

Malayali Vartha Recommends