Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

പതിനൊന്നാം ക്ലാസിലെ പഠന വിടവ് നികത്താൻ എൻഎസ്എസ് ഹയർസെക്കൻഡറിയുടെ തെളിമ പദ്ധതി ; പഠനസഹായികൾ മന്ത്രി വി ശിവൻകുട്ടിക്ക്‌ കൈമാറി ഉദ്ഘാടനം ചെയ്തു

17 MAY 2022 06:23 PM IST
മലയാളി വാര്‍ത്ത

More Stories...

ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം

പല കാര്യങ്ങളും പര്‍വതീകരിച്ചു കാണിക്കാനുള്ള ശ്രമം... സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും എല്‍ഡിഎഫ് യോഗത്തില്‍ വിശദീകരിച്ച് മുഖ്യമന്ത്രി

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു

മില്‍മ പാലിന് വില കൂട്ടില്ല

ഓഫ്‌ലൈൻ - ഓൺലൈൻ പഠനവിടവ് ഉണ്ടെങ്കിൽ അത് നികത്താൻ "തെളിമ" പദ്ധതിയുമായി എൻഎസ്എസ് ഹയർസെക്കൻഡറി. സംസ്ഥാനത്തൊട്ടാകെ പ്രത്യേക പരിഗണന ഉള്ള മേഖലകളിൽ സ്പെഷ്യൽ ക്ളാസുകൾ തുടങ്ങുന്നതാണ് പദ്ധതി. രാത്രികാല ക്ളാസുകൾക്ക് വേണ്ടി അധ്യാപകർ അധിക ജോലി ചെയ്യും.

ലളിതവൽക്കരിച്ച പഠന സഹായികൾ ഈ ക്ലാസുകളിൽ വിതരണം ചെയ്യും. പഠന സഹായികൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ക്ളാസുകളിൽ കുട്ടികൾക്ക് ആഹാരവും നൽകുന്നുണ്ട്.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ്,ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ ആർ സുരേഷ് കുമാർ, എൻഎസ്എസ് ഹയർസെക്കൻഡറി സംസ്ഥാന പ്രോഗ്രാം കോഡിനേറ്റർ ഡോ. ജേക്കബ് ജോൺ, തെളിമയുടെ സംസ്ഥാന ചുമതലവഹിക്കുന്ന ശ്രീധരൻ കൈതപ്രം, എന്നിവർ പങ്കെടുത്തു.

*തെളിമ*
ലക്ഷ്യങ്ങൾ

*അരികുവൽക്കരിക്കപ്പെടുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക.
* വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവർക്ക് കൈതാങ്ങാവുക.
* അക്കാദമിക്ക് മേഖലകളിൽ എൻ.എസ്എസിൻ്റെ ഇടപെടൽ ശക്തമാക്കുക.
* അക്കാദമിക മേഖലയിൽ ഇടപെടാനുള്ള അവസരം ഒരുക്കുക വഴി വോളന്റിയർമാരിൽ ഉത്തരവാദിത്തബോധവും ആത്മാഭിമാനവും വളർത്തുക.
* പൊതു വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥി സമൂഹത്തിനും ഗണ്യമായ സംഭാവനകൾ നല്കാനാകും എന്ന് വോളന്റിയർമാരെ ബോദ്ധ്യപ്പെടുത്തുക

*പ്രവർത്തനങ്ങൾ*

*സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ / വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ +1 പരീക്ഷകളിൽ മികച്ച വിജയത്തിലെത്തിക്കാനുള്ള പ്രവർത്തനം
* ഗോത്രവർഗ, കടലോര മേഖലകളിലുള്ളവർക്ക് ആദ്യപരിഗണന.
* ഒരുജില്ലയിൽ ഒന്നോ ഒന്നിലധികം സ്കൂളുകളോ കണ്ടെത്താം.
* സംസ്ഥാനത്തെ QIP സ്കൂളുകളേയും ഉൾപ്പെടുത്താം

* ഓഫ് ലൈൻ ക്ലാസുകളും ഓൺലൈൻ ക്ലാസ്സുകളും പരിഗണിക്കാം
*
* കുട്ടികൾക്ക് അവരുടെ സ്കൂളിൽവച്ചോ സമീപ കേന്ദ്രങ്ങളിൽവച്ചോ നേരിട്ട് ക്ലാസ്സുകൾ നൽകാം
* കുട്ടികൾക്ക് ഏറ്റവും ലളിതമായ പ്രിൻ്റഡ് നോട്ടുകൾ സൗജന്യമായി നൽകാം. പ്രിൻ്റഡ് നോട്ടുകൾ തയ്യാറാക്കുന്നതിന് മറ്റ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായം തേടാം.ഒരു ജില്ല രണ്ടു വിഷയങ്ങളുടെ നോട്ടുകൾ തയ്യാറാക്കുന്നതിന് മുന്നോട്ടു വരണം.
* ലളിതമായ മോട്ടിവേഷൻ ക്ലാസ്സുകളും നൽകാൻ കഴിയണം. അതിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയും.
*മെൻ്ററിംഗ്: അധ്യാപകരെപ്പോലെ വിദ്യാർത്ഥികൾക്കും മെൻ്ററാകാം. അഞ്ച് വിദ്യാർത്ഥികൾക്ക് ഒരു മെൻ്റർ എന്ന നിലതുടരാം.
* കുട്ടികളുടെ പoനവിടവിന് കാരണം കണ്ടെത്തി അവരെ ചേർത്തുപിടിക്കണം. ഗൂഗിൾഫോം വഴി സർവ്വെ നടത്തി യഥാർത്ഥ പ്രശ്നം കണ്ടെത്തണം. വിഷയം കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട്, വീട്ടിലെ പ്രശ്നങ്ങൾ, കൂട്ടുകാരിൽ നിന്നുള്ള ഒറ്റപ്പെടൽ etc
പ്രോഗ്രാം ഓഫീസർമാരുടെ സഹായത്തോടെ കൺസോളിഡേഷൻ നടത്താം.
ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക.
* വളണ്ടിയർമാർ തന്നെ ലേണിംഗ്സ്റ്റാറ്റജി നടപ്പിലാക്കുക. സ്റ്റുഡൻ്റ് ടീച്ചിംഗിനെ പ്രോത്സാഹിപ്പിക്കുക

**ഇത്തരം വിദ്യലയങ്ങളിൽ . റിസൾട്ട് മെച്ചപ്പെടുത്തുന്നതിന് വേണ്ടി PTA യും മറ്റ് LSG കളും നടപ്പിലാക്കുന്ന പദ്ധതികൾക്ക് സഹായവും പിന്തുണയും നൽകുക.
* മാതൃകാ ചോദ്യപേപ്പർ നൽകി പരീക്ഷ നടത്തുക.
* ബോധവത്ക്കരണക്ലാസ്സ് -
രക്ഷിതാക്കൾക്ക് -
പ്രമോട്ടർമാർക്ക് -
വിദ്യാർത്ഥികൾക്ക്

 

 

* കുട്ടികൾക്ക് പരീക്ഷാ പേടിയും മറ്റ്മാനസിക പ്രയാസങ്ങളും പറയാനും പരിഹരിക്കാനുമായി ഒരു ഫോൺ കോൾ സെൻ്റർ- (NSS pos ഒരുക്കുന്ന ഹെൽപ്പ് ഡെസ്ക്)
ആവശ്യത്തിന് അധ്യാപകരില്ലാത്ത സ്കൂളുകളിൽ പെട്ടെന്നുള്ള ഓൺലൈൻ/ഓഫ് ലൈൻ ഇടപെടൽ (കണ്ണൂർ ജില്ലയിലെ ആറളം മോഡൽ )
* സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വീടുകൾ സന്ദർശിച്ച് പoനത്തിൽ പ്രോത്സാഹനം നൽകുക.
*ക്ലസ്റ്റർ, ജില്ലാ, സംസ്ഥാന തലങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് വിദ്യാർത്ഥികളുടെ പഠനം മികവാർന്നതാക്കാനുള്ള റിസോർസ് ഗ്രൂപ്പുകൾ (കൗൺസിലിംഗ്, മെൻ്ററിംഗ്, വിഷയതല, ടൈം മാനേജ്മെൻ്റ് ഗ്രൂപ്പുകൾ) രൂപീകരിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (17 minutes ago)

ആദ്യ കുഞ്ഞിനെ  (26 minutes ago)

സാങ്കേതികവിദ്യ  (45 minutes ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (49 minutes ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (57 minutes ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (1 hour ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (1 hour ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (1 hour ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (2 hours ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (8 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (8 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (9 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (9 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (9 hours ago)

Malayali Vartha Recommends