Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.

പിണറായിയെ മന്ത്രി രാജൻ ബൈപ്പാസ് ചെയ്തു... കാനവും രാജനും ചേർന്ന് പിണറായിയെ ശൂ ആക്കി... തൃക്കാക്കര ഒന്നു കഴിഞ്ഞോട്ടെ...

17 MAY 2022 06:29 PM IST
മലയാളി വാര്‍ത്ത

More Stories...

ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം

പല കാര്യങ്ങളും പര്‍വതീകരിച്ചു കാണിക്കാനുള്ള ശ്രമം... സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും എല്‍ഡിഎഫ് യോഗത്തില്‍ വിശദീകരിച്ച് മുഖ്യമന്ത്രി

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു

മില്‍മ പാലിന് വില കൂട്ടില്ല

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്ത് ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ റവന്യുമന്ത്രി കെ രാജൻ ബൈപാസ് ചെയ്തതായി സി പി എം. . കെ.റയിലുമായി ബന്ധപ്പെട്ട് കല്ലിടൽ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടില്ലെന്നാണ് പിണറായി ഭക്തർ പറയുന്നത്. വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നത് റവന്യു വകുപ്പിൽ നിന്നും ഒഴിവാക്കാനും ആലോചനയുണ്ട്.

കെറയിൽ സർവേക്ക് ജി.പി.എസ്. സംവിധാനം ഉപയോഗിക്കാമെന്ന് പിണറായി അംഗീകരിച്ചെങ്കിലും കല്ലിടൽ നിർത്തിവയ്ക്കാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ഉത്തരവ് മുഖ്യമന്ത്രി കണ്ടിരുന്നില്ല. റവന്യു വകുപ്പിൻ്റെ ഉത്തരവ് മുഖ്യമന്ത്രി കാണേണ്ടതില്ല. ഉത്തരവ് പുറത്തിറങ്ങിയ ഉടൻ തന്നെ അത് മാധ്യമങ്ങളിൽ വലിയ വാർത്തയായി.കല്ലിടൽ നിർത്തിയെന്നായിരുന്നു വാർത്തകൾ. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. ക്ഷുഭിതനായ മുഖ്യമന്ത്രി എന്നാൽ മന്ത്രി രാജനെ വിളിച്ചില്ല. രാജനാകട്ടെ വിശദീകരണത്തിന് മുഖ്യമന്ത്രിയെ വിളിച്ചില്ല. രാജന് അത്തരം ശീലങ്ങളൊന്നുമില്ല.

എന്നാൽ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മന്ത്രി രാജനുമായി സംസാരിച്ചു. യഥാർത്ഥത്തിൽ കാനവും രാജനും തമ്മിലുള്ള ചർച്ചയുടെ ഫലമാണ് ഇന്നലെ പുറത്തിറങ്ങിയ ഉത്തരവ്. തന്നെ അപമാനിക്കാൻ റവന്യുമന്ത്രി ശ്രമിച്ചതായി മുഖ്യമന്ത്രി കരുതുന്നു.എന്നാൽ റവന്യുമന്ത്രിക്കെതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ല. കൊച്ചിയിലുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മാധ്യമങ്ങൾ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല മുഖ്യമന്ത്രിയുടെ അറിവോടെയല്ല ഉത്തരവ് ഇറക്കിയതെന്ന് മാത്രം മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മതിക്കുന്നു.

സി പി ഐയും മുഖ്യമന്ത്രിയും സി പി എമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നതയുടെ ഒടുവിലത്തെ ഉദാഹരണമാണ് കല്ലിടൽ നിർത്തിയ ഉത്തരവ്. കഴിഞ്ഞ കുറെ മാസങ്ങളായി കാനം രാജേന്ദ്രൻ നിശബ്ദനാണ്. പിണറായിക്കെതിരെ അദ്ദേഹം ഒന്നും സംസാരിക്കാറില്ല. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി ഐ യിൽ അമർഷം പുകയുന്നുണ്ട്. പിണറായി എന്തു തന്നെ തീരുമാനിച്ചാലും കെ റയിൽ കല്ലിടൽ നിർത്തിവയ്ക്കാൻ കാനം തീരുമാനിച്ചിരുന്നു. തൃക്കാക്കര ഇലക്ഷനിൽ എ.എ.പി, ട്വൻ്റി ട്വൻ്റി വോട്ടുകൾ ലക്ഷ്യമിടുന്ന സി പി എമ്മിനെ പരസ്യമായി തള്ളി കാനം രംഗത്തെത്തിയതും വാർത്തയായി.

ലോകായുക്ത ഓർഡിനൻസിനെതിരെയാണ് കാനം രാജേന്ദ്രൻ ഒടുവിൽ രംഗത്തെത്തിയത്. എന്നാൽ കാനത്തെ വെല്ലുവിളിച്ചു ഓർഡിനൻസ് നടപ്പിലാക്കി.ഇത് കാനത്തെ ചൊടിപ്പിച്ചു. കാനത്തിൻ്റെ പ്രതികരണത്തിന് പിണറായി കാത്തിരുന്ന് മറുപടി നൽകി. റവന്യു വകുപ്പിനെതിരെയാണ് തീർത്തും അപ്രതീക്ഷിതമായാണ് അന്ന് പിണറായി രംഗത്തെത്തിയത്.

റവന്യു വകുപ്പിലെ ചിലർ ദുഷ്പേരുണ്ടാക്കുന്ന നിലയിൽ പ്രവർത്തിക്കുന്നതാ യാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. പൊതുവെ റവന്യു ജീവനക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണ്. തെറ്റായ രീതിയിൽ ഇടപെടുന്ന ജീവനക്കാർ ശരിയായ രീതിയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച കലക്ടർമർക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങ് കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് വിമർശനം..

ജനങ്ങളെ സേവിക്കാനാണ് താൻ ഇരിക്കുന്ന കസേര എന്ന് ബോധ്യം വേണം. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതിയെന്നും ഒരു അപേക്ഷയിൽ നടപടി വൈകിപ്പിക്കുന്നതും അഴിമതിയാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ഇത്തരക്കാർ അപൂർവമായിരിക്കുമെങ്കിലും അവർ ആ ഓഫീസുകളുടെ ശോഭ കെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തടസ്സവാദങ്ങൾ ഉന്നയിച്ച് അപേക്ഷകൾ നീട്ടികൊണ്ടുപോകുന്നത് ഒഴിവാക്കണം. നിയമപരമായി കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം. നിക്ഷേപകരോ, സംരഭകരോ നാടിന്റെ ശത്രുക്കൾ അല്ല. അവരോട് സൗഹാർദപരമായ സമീപനം ഉണ്ടായിരിക്കണം. വ്യവസായ അപേക്ഷകളിലെ നടപടികൾ ഓഡിറ്റ് ചെയ്യപ്പെടണം. സർക്കാർ ജീവനക്കാർക്ക് മതിയായ ശമ്പളം ലഭിക്കുന്നുണ്ട്. നവകേരള നിർമാണത്തിനായി നിലവിലെ സമീപനങ്ങളിൽ മാറ്റം വരേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

റവന്യു വകുപ്പിനെതിരെ തുടരുന്ന ആക്ഷേപങ്ങളിൽ സി പി എമ്മിന് ഏറെ നാളായി അമർഷമുണ്ട്. സി പി ഐ ഭരിക്കുന്ന വകുപ്പുകളിൽ സി പി എം നേതാക്കൾക്കും പ്രവർത്തകർക്കും ഒരു റോളുമില്ലെന്ന് ഏറെ നാളായി പരാതിയുണ്ടായിരുന്നു. റവന്യു .വകുപ്പ് ജനങ്ങളുമായി ഏറെ ബന്ധപ്പെടുന്ന വകുപ്പായതിനാൽ സി പി എമ്മുകാർക്ക് നിരന്തരമായി ബന്ധപ്പെടേണ്ടി വരാറുണ്ട്. സി പി എമ്മുകാരെ കാണുമ്പോൾ സി പി ഐ കാർക്ക് അലർജിയാണെന്നാണ് സി പി എമ്മുകാർ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

അടുത്ത കാലത്ത് ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് നടന്ന ആത്മഹത്യയിൽ വകുപ്പിനെതിരെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും തമ്മിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. പകരം ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും തമ്മിലാണ് സംസാരിക്കുന്നത്. റവന്യു സെക്രട്ടറിയും കളക്ടർമാരും തമ്മിൽ സംസാരിക്കുന്നുണ്ട്.ഇത്തരം ചർച്ചകളുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി കൈമാറും. റവന്യുമന്ത്രി യോട് മുഖ്യമന്ത്രിക്ക് താത്പര്യമില്ലെന്നതാണ് സത്യം .

സി പി ഐ വകുപ്പുകളിൽ നടക്കുന്ന കാര്യങ്ങളിൽ മുഖ്യമന്ത്രി ഇടപെടുന്നത് ചീഫ് സെക്രട്ടറി വഴിയാണ്. ചീഫ് സെക്രട്ടറിയുമായി സ്ഥിരം സംസാരിക്കുന്നത് മുഖ്യമന്ത്രിയുടെ സെക്രട്ടറി കെ.എം.എബ്രഹാമാണ്. വകുപ്പു സെക്രട്ടറിമാരുമായും എബ്രഹാം ചർച്ച നടത്താറുണ്ട്. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന റവന്യു വകുപ്പിൻ്റെ നീക്കങ്ങളിൽ മുഖ്യൻ അസ്വസ്ഥനാണെന്ന കാര്യം അദ്ദേഹത്തിൻ്റെ സെക്രട്ടറി റവന്യു സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.

മുമ്പ് ഇടതു മുന്നണി യോഗത്തിൽ കാനവും പിണറായിയും സംസാരിക്കുമായിരുന്നു.എന്നാൽ ഇപ്പോൾ കാനത്തെ കണ്ടാലും പിണറായി കണ്ടില്ലെന്ന് നടിക്കും.കോടിയേരിയും കാനവും തമ്മിലാണ് സംസാരം. സി പി ഐ മന്ത്രിമാരുമായും പിണറായി സംസാരം കുറവാണ്. അതു കൊണ്ടു കൂടിയാണ് സി പി ഐ ഭരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പിനെ പിണറായി വിമർശിച്ചത്.

റവന്യു വകുപ്പിന് നേരെ മുഖ്യമന്ത്രി ഉയർത്തിയ ആക്ഷേപങ്ങളിൽ റവന്യുമന്ത്രി കെ രാജൻ മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങൾക്കനുസരിച്ച് നടപടിയെടുത്തതുമില്ല.എന്നാൽ മന്ത്രി രാജൻ ഇക്കാര്യം മനസിൽ വച്ചു. അതാണ് ഇപ്പോൾ കെറയിലിൻെറ കാര്യത്തിൽ സംഭവിച്ചത്.

കല്ലിടൽ നിർത്തിയെന്ന വാർത്ത മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം വൻ പ്രഹരമായി മാറി. കഴിഞ്ഞ ദിവസം പോലും മുഖ്യമന്ത്രി കല്ലിടൽ തുടരുമെന്ന് ത്യക്കാക്കര തെരഞ്ഞടുപ്പ് യോഗങ്ങളിൽ ആവർത്തിച്ചിരുന്നതാണ്. തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ റവന്യുമന്ത്രി നടത്തിയ നാടകത്തിൽ മുഖ്യമന്ത്രി അസ്വസ്ഥനാണ്.രാജൻ്റെ സ്ഥാനത്ത് ഒരു സിപിഎം മന്ത്രിയായിരുന്നെങ്കിൽ ഇതിനകം പണി പോയേനെ.

ഇതിനിടയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും മന്ത്രി രാജനുമായി സംസാരിച്ചു.മുഖ്യമന്ത്രിക്കുള്ള വികാരം പി.ശശി മന്ത്രി രാജനെ അറിയിച്ചു. പി.ശശിയുടെ ആവശ്യപ്രകാരമാണ് മന്ത്രി രാജൻ തിരുത്തുമായി രംഗത്തെത്തിയത്. ഇതിനിടയിൽ റവന്യു സെക്രട്ടറി ഡോ.ജയതിലകിനെതിരെ നീക്കം നടത്താൻ സി പി എം ആലോചിച്ചിരുന്നു. എന്നാൽ ജയതിലകനെ ബലി കൊടുക്കാൻ മന്ത്രി രാജൻ തയ്യാറായില്ല. അങ്ങനെയാണ് രാജൻ തന്നെ നേരിട്ട് രംഗത്തിറങ്ങിയത്.

സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ പൂര്‍ണമായി നിര്‍ത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ വിശദീകരിച്ചു. കല്ലിടൽ നിർത്തിയെന്നല്ല ഉത്തരവ്. ഉടമകള്‍ക്ക് സമ്മതമെങ്കില്‍ അതിരടയാള കല്ലിടുമെന്നും അല്ലെങ്കിൽ കെട്ടിടങ്ങളിൽ അതിരടയാളമോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താമെന്നും റവന്യൂ മന്ത്രി വിശദീകരിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള അതിരടയാളം ഇടൽ ആണ് നടന്നുവരുന്നത്. സാമൂഹിക ആഘാത പഠനത്തിൻറെ വേഗത വർദ്ധിപ്പിക്കാൻ മൂന്ന് നിർദേശം മുന്നോട്ട് വെച്ചു. ഉത്തരവില്‍ ഈ മൂന്ന് രീതിക്കും അനുമതി നൽകിയിട്ടുണ്ടെന്ന് കെ രാജൻ പറഞ്ഞു.

വൻ പ്രതിഷേധങ്ങൾ, കടുത്ത രാഷ്ട്രീയ വിവാദങ്ങൾ, സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘര്‍ഷങ്ങൾ എല്ലാം അവസാനിക്കുകയാണ്. മഞ്ഞ കുറ്റിയിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തി സിൽവര്‍ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ല. പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ സര്‍വേ നടത്തും.

ജിയോ ടാഗിംഗ് വഴി അതിരടയാളങ്ങൾ രേഖപ്പെടുത്തും. കേരള റെയിൽവെ ഡെവലപ്മെന്റ് കോര്‍പറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങൾ മതിലുകൾ എന്നിവടങ്ങളിൽ അടയാളം ഇടാമെന്നും നിര്‍ദ്ദേശങ്ങളുയര്‍ന്നിരുന്നെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്.

കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ സംഘര്‍ഷമുണ്ടായത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിന്ന് വരെ കടുത്ത എതിര്‍പ്പുയര്‍ന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സിൽവര്‍ ലൈനിനെ അനുകൂലിച്ച് സര്‍ക്കാരിന് വേണ്ടി വാദിക്കാനെത്തുന്നവര്‍ പോലും കല്ലിട്ട് പ്രകോപനം ഉണ്ടാക്കുന്നതിനെ ന്യായീകരിക്കുന്നുമില്ല.

തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കല്ലിടൽ നിര്‍ത്തിവച്ചതും വലിയ ചര്‍ച്ചയായി. ഇതിനിടക്കാണ് പുതിയ തീരുമാനം. എന്നാൽ കല്ലിടൽ മാത്രമാണ് നിര്‍ത്തിയിട്ടുള്ളതെന്നും സര്‍വേ നടപടികളുമായി കെ റെയിൽ മുന്നോട്ട് പോകുക തന്നെയാണെന്നും എംഡി അജിത് കുമാര്‍ പ്രതികരിച്ചു. 190 കിലോ മീറ്ററിലാണ് സിൽവര്‍ ലൈൻ സര്‍വേ പൂര്‍ത്തിയായത്.

ഇനി 340 കിലോ മീറ്റര്‍ ബാക്കിയുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികൾ സര്‍വേക്ക് സഹായം നൽകും. ഇതും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരെ ഒരു കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പത്രക്കുറിപ്പ് ഇറക്കുന്നത്. കെ റെയിൽ എം. ഡി സി പി എം പ്രതിനിധിയാണ്. അദ്ദേഹം പറയുന്നത് സി പി എമ്മിൻ്റെയും പിണറായിയുടെയും നിലപാടുകളാണ്.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെ റെയിൽ കല്ലിടലിൽ നിന്നുള്ള സർക്കാരിന്‍റെ പിന്മാറ്റം എന്നാണ് ഉയരുന്ന വിമര്‍ശനം. പ്രതിപക്ഷ സമരത്തിന്‍റെ ഒന്നാം ഘട്ട വിജയമെന്നാണ് വി ഡി സതീശറെ പ്രതികരണം. സർവ്വേ രീതിയിൽ മാത്രമാണ് മാറ്റമെന്നും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നുമാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ കല്ലിടൽ നിർത്തിയതെന്നും ജനകീയ പ്രതിരോധത്തിന് മുന്നിൽ പിണറായി വിജയന് മുട്ടുമടക്കേണ്ടി വന്നുവെന്ന് വി മുരളീധരൻ വിമര്‍ശിച്ചു. കേന്ദ്ര സർക്കാർ കെ റെയിലിന് അനുമതി നൽകില്ല എന്ന് വ്യക്തമായതും തീരുമാനത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആവര്‍ത്തിച്ചു. സർവേ രീതി മാത്രമാണ് മാറിയതെന്ന് ഇ പി ജയരാജൻ വിശദീകരിച്ചു. സി പി എമ്മിനെ സംബന്ധിച്ചടത്തോളം കല്ലിടൽ നിർത്തിയെന്ന വാർത്ത വൻ തിരിച്ചടിയായിരുന്നു.എന്താണ് സംഭവിക്കുന്നതെന്ന് പോലും ഇ.പി. ജയരാജന് മനസിലായില്ല. തുടർന്ന് ജയരാജൻ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി.

ഏതെങ്കിലും രീതിയിൽ സർക്കാർ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല. സർവേ രീതി മാറിയാൽ പ്രതിപക്ഷം സഹകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല പുതിയ തീരുമാനമെന്നും ഇ പി ജയരാജൻ പറഞ്ഞു. കെ റെയില്‍ കല്ലിടല്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയെന്നായിരുന്നു വാർത്തകൾ.

മഞ്ഞ കുറ്റിയിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തി സിൽവര്‍ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.. പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ സര്‍വെ നടത്തും. ജിയോ ടാഗിംഗ് വഴി അതിരടയാളങ്ങൾ രേഖപ്പെടുത്തും.

കേരള റെയിൽവെ ഡെവലപ്മെന്റ് കോര്‍പറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങൾ മതിലുകൾ എന്നിവടങ്ങളിൽ അടയാളം ഇടാമെന്നും നിര്‍ദ്ദേശങ്ങളുയര്‍ന്നിരുന്നെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്. ഇതിലാണ് കളി.

കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ സംഘര്‍ഷമുണ്ടായത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിന്ന് വരെ കടുത്ത എതിര്‍പ്പുയര്‍ന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സിൽവര്‍ ലൈനിനെ അനുകൂലിച്ച് സര്‍ക്കാരിന് വേണ്ടി വാദിക്കാനെത്തുന്നവര്‍ പോലും കല്ലിട്ട് പ്രകോപനം ഉണ്ടാക്കുന്നതിനെ ന്യായീകരിക്കുന്നുമില്ല.

തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കല്ലിടൽ നിര്‍ത്തിവച്ചതും വലിയ ചര്‍ച്ചയായി. ഇതിനിടക്കാണ് പുതിയ തീരുമാനം. എന്നാൽ കല്ലിടൽ മാത്രമാണ് നിര്‍ത്തിയിട്ടുള്ളതെന്നും സര്‍വെ നടപടികളുമായി കെ റെയിൽ മുന്നോട്ട് പോകുക തന്നെയാണെന്നും എംഡി അജിത് കുമാറിന്റെ പ്രതികരണം. 190 കിലോമീറ്ററിലാണ് സിൽവര്‍ ലൈൻ സര്‍വെ പൂര്‍ത്തിയായത്. ഇനി 340 കിലോമീറ്റര്‍ ബാക്കിയുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികൾ സര്‍വെക്ക് സഹായം നൽകും.

റവന്യു മന്ത്രി തന്നെ അപഹസിച്ചു എന്ന് തന്നെയാണ് മുഖ്യമന്ത്രി കരുതുന്നത്. ഒന്നാം പിണറായി സർക്കാരിൽ റവന്യുമന്ത്രിയായിരുന്ന കെ ചന്ദ്രശേഖരൻ പിണറായിയോട് എക്കാലവും വിധേയത്വം പുലർത്തിയിരുന്നു. എന്നാൽ മന്ത്രി രാജൻ അങ്ങനെയല്ല. 

ഉടമകൾ അനുവദിക്കുന്ന സ്ഥലങ്ങളിൽ കല്ലിടാൻ തീരുമാനിച്ചാൽ അത് കൂടുതൽ പ്രതിസന്ധിയിൽ എത്തും. ഉടമയുടെ സമ്മതത്തോടെ 25 % പോലും കല്ലിടാൻ കഴിയില്ല. ഇത് ജനങ്ങൾ പദ്ധതിക്ക് എതിരാണെന്ന ധാരണയുണ്ടാക്കും. ഏതായാലും സി പി ഐ വച്ച അള്ള് പിണറായിക്ക് കയറി കൊണ്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരുടെ ഇടയിലേ്ക്ക് ട്രക്ക് പാഞ്ഞുകയറി... മൂന്ന് മരണം...ഒമ്പതു പേര്‍ക്ക് പരുക്ക്  (17 minutes ago)

ആദ്യ കുഞ്ഞിനെ  (26 minutes ago)

സാങ്കേതികവിദ്യ  (45 minutes ago)

ചില രാശിക്കാര്‍ക്ക് ഇന്ന് വന്‍ മുന്നേറ്റം.  (49 minutes ago)

രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു...  (57 minutes ago)

ഹീമോഫീലിയ ബാധിതയായ സ്ത്രീക്ക് രാജ്യത്ത് ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് നല്‍കി കേരളം  (1 hour ago)

അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം  (1 hour ago)

ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

. എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി  (1 hour ago)

സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും ....  (2 hours ago)

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (8 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (8 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (9 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (9 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (9 hours ago)

Malayali Vartha Recommends