Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

മോൺസന്റെ ചങ്ക് ഇനി എഡിജിപി! കൂട്ടുകാരന് പിണറായിയുടെ സ്നേഹ സമ്മാനം..

17 MAY 2022 10:06 PM IST
മലയാളി വാര്‍ത്ത

More Stories...

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം

ഒരു നല്ല നാഥനില്ലാ കളരിയായി കേരളം മാറിയിരിക്കുന്നു.പണവും രാഷ്ട്രീയ ബന്ധവും ഒക്കെ ഉണ്ടങ്കിൽ എന്ത് തോന്നിവാസവും കാട്ടിയിട്ട് സമുഹത്തിൽ ഞെളിഞ്ഞ് നടക്കാമെന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി.എന്നാൽ നമ്മൾ ഏറെ ചർച്ച ചെയ്ത എന്നാൽ ഇപ്പോൾ മറന്നു കാണാൻ ഇടയുള്ള മോൺസെൻ മാവുങ്കൽ കേസിലും രാഷ്ട്രീയ സ്വാധീനം ഏറെ നടന്നതായി പുറത്തുവന്നതാണ്.

 

എന്നാൽ പുരാവസ്തു തട്ടിപ്പുകാരൻ മോൻസണിന് പൊലീസ് അധികാരമുപയോഗിച്ച് ഒത്താശ ചെയ്യുകയും മോൻസണിന്റെ വ്യാജ പുരാവസ്തുക്കൾ വിറ്റഴിക്കാൻ ശ്രമിക്കുകയും ചെയ്തത് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടും, ശബരിമല ദർശനത്തിന് സൗകര്യമൊരുക്കാൻ ഹൈദരാബാദിൽ ഓഫീസ് തുറന്ന് പണപ്പിരിവ് നടത്തിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും ലക്ഷ്മണിനെതിരെ വലിയ നടപടിയുമില്ലഎന്നാണ് അറിയുന്നത്.

ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സസ്‌പെൻഷൻ ഉടൻ പിൻവലിച്ച് ഐ.ജിയായ ലക്ഷ്മണിന് അഡി.ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള കരുനീക്കങ്ങളും പുരോഗമിക്കുന്നു.കള്ളന്റെ കയ്യിൽ താക്കോലേൽപ്പിക്കുന്ന നടപടി നമ്മൾ കൊറേ കണ്ടിട്ടുള്ളതാ സഖാവേ..
അതിന് വീണ്ടും ഒരു ഉദാഹരണം കൂടി.

 

ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനിയെ മോൻസണിന് പരിചയപ്പെടുത്തിയതും ലക്ഷ്മണാണ്. സസ്‌പെൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുത്താലുടൻ അഡി.ഡി.ജി.പിയായി ലക്ഷ്മണിന് സ്ഥാനക്കയറ്റം ലഭിക്കും. 1997ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ അഡി.ഡി.ജി.പിമാരാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഈ ബാച്ചിലെ ബൽറാം കുമാർ ഉപാദ്ധ്യായ അഡി.ഡിജിപിയായി. സസ്‌പെൻഷനിലായതിനാലാണ് ലക്ഷ്മണിനെ പരിഗണിക്കാതിരുന്നത്. സസ്‌പെൻഷൻ പിൻവലിച്ച് ലക്ഷ്മണിനെ എഡിജിപിയാക്കാനാണ് നീക്കം.

 

തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ വലംകൈയാണ് ലക്ഷ്മൺ. അവിടെ ഐ.ടി വകുപ്പിന്റെ ചുമതല വഹിക്കുന്ന വ്യവസായ, നഗരവികസന മന്ത്രി കെ.ടി.രാമറാവുവിനെ മാറ്റി ലക്ഷ്മണിനെ മന്ത്രിയാക്കാൻ വരെ നീക്കമുണ്ടായിരുന്നു. ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലുങ്കാനയിൽ മന്ത്രിയാവാൻ കച്ചമുറുക്കിയ ആളാണ് ഐ.ജി ഗുഗുലോത്ത് ലക്ഷ്മൺ.

 

 

പിണറായി വിജയന്റെ ഏറെ അടുപ്പക്കാരനാണ് ചന്ദ്രശേഖർ റാവു. അവിടെ മന്ത്രിയാക്കാനൊരുങ്ങിയപ്പോൾ റാവു പിണറായിയെ വിളിച്ചിരുന്നു. ലക്ഷ്മൺ രാജിക്കത്ത് നൽകിയാലുടൻ അത് അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറണമെന്നായിരുന്നു ആവശ്യം. മൂന്നുമാസത്തെ ശമ്പളം കേന്ദ്ര സർക്കാരിലേക്ക് തിരികെ അടച്ചാലേ ഉടനടി സ്വയം വിരമിക്കാനാവൂ. അതിന് സംസ്ഥാന സർക്കാരിന്റെ എൻഒസിയും വേണമായിരുന്നു.

 

തെലുങ്കാന മുഖ്യമന്ത്രിയുമായുള്ള ശക്തമായ ബന്ധം കാരണമാണ് മോൻസൺ മാവുങ്കൽ കേസിൽ കുടുങ്ങിയിട്ടും ലക്ഷ്മണിനെ പ്രതിയാക്കാതെ രക്ഷപെടുത്തിയത്. നിലവിൽ സസ്‌പെൻഷനിലാണ് ഐജി ലക്ഷ്മൺ. പൊലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്ന് ശക്തമായ ഡിജിറ്റൽ തെളിവുകൾ സഹിതം ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഡ് ചെയ്തതെങ്കിലും കേസിൽ ഐ.ജിയെ ഇതുവരെ പ്രതിയാക്കിയിട്ടില്ല. ഐ.ജിയുടെ ഫോൺവിളികളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാൽ തെളിവുകിട്ടുമെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്. എന്നാൽ പ്രതിയാക്കാൻ തെളിവില്ലെന്നാണ് ഇപ്പോൾ പറയുന്നത്.

 

 

തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവുമായുള്ള അടുപ്പം മാത്രമല്ല, പല ഉന്നത ബന്ധങ്ങളുമുണ്ട് ലക്ഷ്മണിന്. 14വർഷം സർവീസ് ശേഷിക്കവേ, ഐ.പി.എസ് തൊപ്പി വലിച്ചെറിഞ്ഞ്, തെലങ്കാനയിൽ ഐ.ടി മന്ത്രിയാവാൻ ലക്ഷ്മൺ ഒരുങ്ങിയിരുന്നു. അവിടെ ഐ.ടി വകുപ്പിന്റെ ചുമതല വഹിക്കുന്ന വ്യവസായ, നഗരവികസന മന്ത്രി കെ.ടി.രാമറാവുവിനെ മാറ്റി ലക്ഷ്മണിനെ മന്ത്രിയാക്കുമെന്നായിരുന്നു ധാരണ. ലക്ഷ്മണിന്റെ നിരവധി ബന്ധുക്കൾ തെലങ്കാന രാഷ്ട്രീയത്തിൽ സജീവമാണ്. 2009 മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലക്ഷ്മണിന് ഓഫറുണ്ടായിരുന്നു. പിന്നീട് അത് വേണ്ടെന്ന് വച്ചു. ആന്ധ്രാപ്രദേശ് മുൻ ഡിജിപി ഡോ. ഡി.ടി. നായിക്കിന്റെ മകൾ ഡോ. കവിതയാണ് ഭാര്യ.

 


ഐ.ജി. ജി. ലക്ഷ്മണനും മോൻസണും തമ്മിൽ അടുത്ത ബന്ധമായിരുന്നു. ഇതുമുതലെടുത്താണ് മോൻസൺ പല തട്ടിപ്പുകൾക്കും നടത്തിയത്. അലപ്പുഴയിലെ റിസോർട്ടിലും തിരുവനന്തപുരത്തും അന്ധ്രയിലെ വിരുന്നുകാരോടൊപ്പം ഇരുവരും താമസിച്ചിരുന്നു. ഹോട്ടൽ മുറിയെടുത്ത മോൻസന്റെ മാനേജർ ജിഷ്ണുവിൽ നിന്നടക്കം വിവരങ്ങൾ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

 

ലക്ഷ്മൺ നിരവധി തവണ ജിഷ്ണുവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ലക്ഷ്മണിൽ നിന്ന് വിവരശേഖരണം നടത്തിയപ്പോൾ തെറ്റുപറ്റിയെന്ന വിശദീകരണം നൽകിയെങ്കിലും ക്രൈംബ്രാഞ്ച് മുഖവിലയ്ക്കെടുത്തില്ല. ഇതോടെയാണ് നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് പൂഴ്‌ത്തിയാണ് ലക്ഷ്മണിനെ കേസിൽ പ്രതിയാക്കാതെ സർക്കാർ രക്ഷിച്ചത്.

 

ലക്ഷ്മണിനെ സസ്‌പെൻഡ് ചെയ്ത ഉത്തരവിൽ അദ്ദേഹത്തിനെതിരെ നിരവധി കുറ്റങ്ങളുണ്ടായിരുന്നു. മോൻസണിനെതിരെ തട്ടിപ്പുകേസ് രജിസ്റ്റർ ചെയ്യപ്പെട്ട ശേഷവും ഐ.ജി അയാളുമായി അവിശുദ്ധ ബന്ധമുണ്ടാക്കി. ഔദ്യോഗിക വാഹനത്തിൽ ഗൺമാന്മാരുമായി ഐ.ജി നിരവധി തവണ മോൻസണിന്റെ കലൂരിലെയും ചേർത്തലയിലെയും വീടുകളിലെത്തി. വീട്ടിൽ ഉന്നത പൊലീസുദ്യോഗസ്ഥന്റെ സാന്നിദ്ധ്യം ഇടപാടുകാരിൽ വിശ്വാസമുണ്ടാക്കാനും അതുവഴി കൂടുതൽ തട്ടിപ്പുകൾക്കും മോൻസൺ ഉപയോഗിച്ചു. ഈ കുറ്റങ്ങളെക്കുറിച്ച് പിന്നീട് വിശദമായ അന്വേഷണം നടത്തിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (1 hour ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (1 hour ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (1 hour ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (1 hour ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (1 hour ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (1 hour ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (2 hours ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (2 hours ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (2 hours ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (3 hours ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (4 hours ago)

Malayali Vartha Recommends