തറയില്‍ കല്ലിടാനുള്ള പിണറായി ആകാശത്ത് വരച്ച് കളിക്കുന്നു.. സമനില തെറ്റിയോ? ജനങ്ങളോട് പ്രതികാരം വീട്ടി മുഖ്യന്‍

കെ റെയിലിന് തറയില്‍ കല്ലിടാന്‍ ഇറങ്ങിയ ജനങ്ങള്‍ക്ക് എട്ടിന്റെ പണിയാണ് കേരളത്തിലെ ജനങ്ങള്‍ നല്‍കിയത്. തറയില്‍ കല്ലിടേണ്ട പിണറായി ആകാശത്ത് വരച്ചു കളിക്കുകയാണ്. തന്റെ സ്വപ്‌ന പദ്ധതിയ്ക്ക് ആപ്പ വച്ച ജനങ്ങളോട് പിണറായിക്ക് തീര്‍ത്താല്‍ തീരാത്ത പകയുണ്ട്. അതുകൊണ്ടാണല്ലോ കെറെയില്‍ കുറ്റി പിഴുത 700 പേരെ സ്ത്രീകള്‍ എന്നുപോലും നോക്കാതെ പിടിച്ച് അകത്തിടാന്‍ ഓര്‍ഡറിട്ടിരിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങള്‍ക്കെതിരെയുള്ള പിണറായിയുടെ ഈ കാടന്‍ നടപടി ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. തൃക്കാക്കരയിലെ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടു മാത്രമുള്ള പിണറായിയുടെ മൗനം വലിയൊരു അപകടമാണെന്ന് ജനങ്ങള്‍ മനസ്സലാക്കിതുടങ്ങിയിരിക്കുന്നു. കെറെയില്‍ ജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയാണെങ്കിലും പിണറായി നടപ്പിലാക്കും. മന്ത്രി സജി ചെറിയാന്‍ അതു തന്നെയാണ് ഇപ്പോള്‍ വിളിച്ചു പറയുന്നതും
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സില്‍വര്‍ലൈന്‍ പദ്ധതി എല്‍ഡിഎഫ് വിജയത്തിന്റെ അടിസ്ഥാനമാകുമെന്നാണ് മന്ത്രി സജി ചെറിയാന്റെ വെല്ലുവിളി. അതിനുള്ള ഉത്തരം നല്‍കേണ്ടത് ജനങ്ങളാണ്.
കെ.റെയിലിനു വേണ്ടിയുള്ള സര്‍വേയ്ക്ക് കല്ലിടല്‍ ഉപേക്ഷിച്ചെങ്കിലും കല്ലിടല്‍ തടഞ്ഞുകൊണ്ടുള്ള ജനകീയ പ്രതിഷേധത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉപേക്ഷിക്കില്ല. കെ.റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രണ്ടു മാസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ തീരുമാനം.
കേസ് പിന്‍വലിക്കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണമെന്നാണ് ഇതിന് പോലീസ് നല്‍കുന്ന വിശദീകരണം. കേസുകള്‍ പിന്‍വലിച്ചാല്‍ വരും ദിവസങ്ങളിലും സര്‍വേ തടസ്സപ്പെടുത്തുന്ന നീക്കങ്ങളുണ്ടാകുമെന്നും പോലീസ് പറയുന്നു. സര്‍വേ കല്ലുകള്‍ പിഴുതെറിഞഞ് സമരക്കാര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ എടുത്ത കേസുകളുമായി പോലീസ് മുന്നോട്ടുപോകും. എന്നാല്‍ അറസ്റ്റ്, റിമാന്‍ഡ് അടക്കമുള്ള നടപടികള്‍ ഉണ്ടാവില്ല. എന്നാല്‍ രണ്ടു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. ഇതോടെ കേസിലുള്‍പ്പെട്ടവര്‍ കോടതി കയറിയിറങ്ങേണ്ടി വരും.
വിവിധ ജില്ലകളിലായി 700ലേറെ പേര്‍ക്കെതിരെയാണ് കേസ്. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ 38 കേസുകള്‍. കണ്ണൂര്‍ (17), കോഴിക്കോട് (14), കൊല്ലം (10) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കേസുകള്‍.
പൊതുമുതല്‍ നശിപ്പിച്ചു, നിയമം ലംഘിച്ച് സംഘം ചേര്‍ന്നു, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിച്ചു തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് സമരക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജി.പി.എസ് സര്‍വെ നടത്തിയാലും കെ റെയിലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെ അടയാളമായി മഞ്ഞക്കുറ്റി മ്യൂസിയത്തില്‍ സൂക്ഷിക്കണം. ഭൂമിയില്‍ കല്ലിടാന്‍ നടന്നവര്‍ ആകാശത്തില്‍ കൂടി സര്‍വെ നടത്താന്‍ പോവുകയാണെന്നു പ്രതിവക്ഷ നേതാവ് പരിഹസിച്ചു.
കെറെയിലിന് വേണ്ടി മഞ്ഞകല്ല് ഇടില്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഈ ഉത്തരവിന് വിരുദ്ധമായി വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. കല്ലിടേണ്ടതില്ലെന്നതാണ് യു.ഡി.എഫ് നിലപാട്. കൗശലപൂര്‍വം ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ കല്ലിടുന്നത്. നിയമപരമായ വഴികളിലൂടെ അല്ലാതെ വളഞ്ഞ വഴികളിലൂടെ സ്ഥലം ഏറ്റെടുക്കാനാണ് ശ്രമിക്കുന്നത്. കല്ലിടുന്ന ഭൂമിയില്‍ സര്‍ക്കാര്‍ പറഞ്ഞാലും ഒരു ബാങ്കും ലോണ്‍ കൊടുക്കില്ല. അതോടെ സാധാരണക്കാരുടെ ജീവിതം ദുസഹമാകും. അതുകൊണ്ടാണ് കല്ലിടരുതെന്ന് യു.ഡി.എഫ് പറഞ്ഞത്. എന്നാല്‍ എന്ത് എതിര്‍പ്പുണ്ടായാലും കല്ലിടുമെന്ന ധിക്കാരം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
കല്ലിടുന്നതിന്റെ പേരില്‍ എത്ര പേരെയാണ് പൊലീസ് തല്ലിച്ചതച്ചത്? വയോധികന്റെ നാഭിയില്‍ ചവിട്ടുകയും സ്ത്രീയെ റോഡില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. നിരപരാധികളെ ജയിലില്‍ അടച്ചു. സമരക്കാര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കല്ലിടേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം കെറെയില്‍ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണ്. ഈ പദ്ധതിയില്‍ നിന്നും പിന്‍മാറുകയാണെന്ന് മുഖ്യമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടി വരും. അന്ന് മാത്രമേ ഈ സമരം പൂര്‍ണ വിജയത്തിലെത്തൂ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഭൂമിയില്‍ ഇറങ്ങാന്‍ പറ്റാത്തത് കൊണ്ടാണ് ജിപിഎസ് സര്‍വേ എന്ന് പറയുന്നത്. ഇതും യുഡിഎഫ് തടയുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha