മൊബൈല്‍ ഫോണില്‍ കളിക്കുന്നത് കണ്ട അമ്മ വഴക്ക് പറഞ്ഞു... 16 കാരി ആത്മഹത്യചെയ്തു

തിരുവനന്തപുരത്ത് മൊബൈല്‍ ഫോണില്‍ കളിക്കുന്നത് കണ്ട അമ്മ വഴക്ക് പറഞ്ഞതിന് 16 കാരി ജീവനൊടുക്കി. കല്ലറ മുതുവിള കുറക്കോട് വിഎസ് ഭവനില്‍ ബിനുകുമാര്‍ ശ്രീജ ദമ്പതികളുടെ രണ്ടാമത്തെ മകള്‍ കീര്‍ത്തികയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണില്‍ കളിക്കുന്നത് കണ്ട അമ്മ, മകളെ വഴക്കു പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്താണ് കീര്‍ത്തിക ആത്മഹത്യ ചെയ്തത്.
ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിക്ക് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നെടുമങ്ങാട് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും കീര്‍ത്തിക മരണപ്പെടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസ് എടുത്തു.
https://www.facebook.com/Malayalivartha