നിര്‍മാണത്തിലിരിക്കെ പാലത്തിന്റെ ബീം തകര്‍ന്നു വീണ സംഭവം.... കോഴിക്കോട് മാവൂരിലെ തകര്‍ന്ന കൂളിമാട് പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധിക്കും.... ഡെപ്യൂട്ടി എന്‍ജിനിയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന

നിര്‍മാണത്തിലിരിക്കെ പാലത്തിന്റെ ബീം തകര്‍ന്നു വീണ സംഭവം.... കോഴിക്കോട് മാവൂരിലെ തകര്‍ന്ന കൂളിമാട് പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധിക്കും.... ഡെപ്യൂട്ടി എന്‍ജിനിയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന.
പാലം തകര്‍ന്ന് വീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. നിര്‍മാണത്തിലിരിക്കെയാണ് പാലത്തിന്റെ ബീം തകര്‍ന്നുനീണത്. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വിശദീകരിക്കുന്നത്. ഇതും വിജിലന്‍സ് പരിശോധിക്കും. നിര്‍മ്മാണത്തില്‍ അപാകതയുണ്ടോ എന്നും പാലത്തിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ ക്ഷമതയും പരിശോധിക്കും.കേരള റോഡ് ഫണ്ട് ബോര്‍ഡും സംഭവം അന്വേഷിക്കുന്നുണ്ട്.
ചാലിയാറിന് കുറുകെ നിര്‍മ്മിക്കുന്ന കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് പുഴയില്‍ വീണത്. യന്ത്രത്തിന്റെ സഹായത്തോടെ പാലത്തിന്റെ തൂണില്‍ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019 ലാണ് നിര്‍മ്മാണം തുടങ്ങിയത്.
പിന്നീട് പ്രളയം കാരണം നിര്‍മ്മാണം തടസ്സപ്പെടുകയുണ്ടായി. 25 കോടിയുടെ പാലം, നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം നടന്നത്.
"
https://www.facebook.com/Malayalivartha
























