ചാലക്കുടി മലക്കപ്പാറ മേഖലയിലെ ആദിവാസി കോളനിയിലെ അവിവാഹിതയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍... അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

ചാലക്കുടി മലക്കപ്പാറ മേഖലയിലെ ആദിവാസി കോളനിയിലെ അവിവാഹിതയായ ആദിവാസി പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍... അസ്വഭാവിക മരണത്തിന് കേസെടുത്ത് മലക്കപ്പാറ പോലീസ്.
നവജാത ശിശുവിന്റെ മൃതദേഹം കോളനിക്കടുത്തുള്ള തോട്ടിലാണ് കണ്ടത്. ഇന്നലെ പകലാണ് പ്രസവം നടന്നത്. ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നവജാത ശിശുവിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
രക്തസ്രാവത്തെ തുടര്‍ന്ന് അമ്മയായ പെണ്‍കുട്ടിയെ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























