മരുന്ന് കൊടുക്കുന്നതിനിടയിൽ പാപ്പാനെ കൊമ്പുകൊണ്ട് അടിച്ചുതെറിപ്പിച്ചു; ആന പാപ്പാന് അതിദാരുണമായ അന്ത്യം

ആന പാപ്പാനെ അടിച്ചു കൊന്നുവെന്ന ദുഃഖകരമായ വാർത്തയാണ് ഇപ്പോൾ വീണ്ടും പുറത്ത് വരുന്നത്. മനിശ്ശേരിയിലാണ് ആന പാപ്പാനെ അടിച്ചു കൊന്നത്. പത്തിരിപ്പാല സ്വദേശി വിനോദിനാണ് ദാരുണാന്ത്യം സംഭവിച്ചത്. 30 വയസ്സായിരുന്നു ഇയാൾക്ക്. രാവിലെ ഏഴര മണിയോടെയാണ് മനിശേരിയിലെ സ്വകാര്യ വളപ്പിൽ അതിദാരുണമായ സംഭവം നടന്നത്.
പാപ്പാൻ ആനയ്ക്ക് മരുന്ന് കൊടുക്കുകയായിരുന്നു. അപ്പോഴായിരുന്നു ആന അടിച്ചത് . മൂത്തുകുന്നം പത്മനാഭൻ എന്ന ആനയാണ് ഒന്നാം പാപ്പാനെ കൊമ്പുകൊണ്ട് അടിച്ചുതെറിപ്പിച്ചത്. പൊലീസാണ് ഈ കാര്യങ്ങൾ പറഞ്ഞത് . മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റുകയുണ്ടായി.അതിദാരുണമായ സംഭവം നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha
























