Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

വര്‍ക്കല റിസോര്‍ട്ട് മയക്കുമരുന്ന് കേസ്... 7.320 കിലോ കഞ്ചാവും 90 മി.ഗ്രാം എം ഡി എം എയും ത്രാസും പിടിച്ചെടുത്ത കേസ്, യുവതി അടക്കം 10 പ്രതികള്‍, ഏഴാം പ്രതി യുവതിക്ക് ജാമ്യമില്ല,ഇത്തരം കേസുകളില്‍ സ്ത്രീയെന്ന പരിഗണനക്ക് യുവതി അര്‍ഹയല്ലെന്ന് കോടതി, ഒന്നാം പ്രതി റിസോര്‍ട്ടുടമക്കും കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു, ന്യൂ ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടില്‍ ആണ് സംഭവം

18 MAY 2022 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം

വര്‍ക്കല ന്യൂ ജംഗിള്‍ ക്ലിഫ് റിസോര്‍ട്ട് മയക്കുമരുന്ന് കേസില്‍ ഫെബ്രുവരി 11 മുതല്‍ റിമാന്റില്‍ കഴിയുന്ന ഏഴാം പ്രതി 21 കാരിയായ യുവതിക്ക് ജാമ്യമില്ല. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്.

ഏഴാം പ്രതി വട്ടച്ചാല്‍ സ്വദേശിനി കൃഷ്ണപ്രിയ (21) യുടെ ജാമ്യഹര്‍ജിയാണ് വിചാരണ കോടതി തള്ളിയത്. ഇത്തരം കേസുകളില്‍ സ്ത്രീയെന്ന പരിഗണനക്ക് യുവതി അര്‍ഹയല്ലെന്ന് ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഒന്നാം പ്രതി റിസോര്‍ട്ട് ഉടമക്കും കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. യുവതിയായ പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതാണ്.

 

കേസ് ഡയറി പരിശോധിച്ചതില്‍ പ്രതിയുടെ പങ്കും പങ്കാളിത്തവും പ്രഥമദൃഷ്ട്യാ വെളിവാക്കുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ പ്രതിയെ സ്വതന്ത്രയാക്കിയാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോള്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടയക്കാനാവില്ലെന്നും ജാമ്യഹര്‍ജി തള്ളിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 11 നാണ് സംഭവം നടന്നത്. 7.32ഛ കിലോ കഞ്ചാവും 90 മി.ഗ്രാം എം ഡി എം എയും ഇലക്ട്രോണിക് ത്രാസും പൗച്ചും റിസോര്‍ട്ടിലെ മെയര്‍ ഹോളിഡേസ് കോട്ടേജില്‍ സൂക്ഷിച്ച് വില്‍പ്പനക്കായി കൈവശം വച്ചുവെന്നാണ് കേസ്.

 


21 കാരിയായ യുവതി അടക്കം 10 പ്രതികള്‍ റിസോര്‍ട്ടിലെ കോട്ടേജില്‍ തങ്ങിയാണ് യുവതിയെ മുന്‍നിര്‍ത്തി സംശയം തോന്നാത്ത വിധം ബീച്ച് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തി വന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാപ്പില്‍ , ഇടവ , പരവൂര്‍ , വര്‍ക്കല എന്നീ സ്ഥലങ്ങളില്‍ യുവാക്കളെ കേന്ദ്രീകരിച്ച് ഇവര്‍ കച്ചവടം നടത്തിവരികയായിരുന്നു. പ്രതികളില്‍ നിന്നും 2 ബൈക്കുകളും ഒരു കാറും 12 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

വര്‍ക്കല പെരുകുളത്തിന് സമീപം ന്യൂ ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടുടമ ഇടവ ഓടയം തൈക്കാപ്പള്ളിക്ക് സമീപം അല്‍ അമന്‍ വിട്ടില്‍ സല്‍മാന്‍ (27) , മാവിന്‍ മൂട് ഷൈജു (37) , മുണ്ടയില്‍ സ്വദേശി വിഷ്ണു (25) , ശ്രീനിവാസപുരം സ്വദേശികളായ നാച്ച (23) , സലീം (25) , കുറമണ്ഡലം സ്വദേശിനിഷാദ് (21) , വട്ടച്ചാല്‍ സ്വദേശിനി കൃഷ്ണപ്രിയ (21) , മണ്ണാറ സ്വദേശി ആഷിഖ് (23) , കുറഞ്ഞിലക്കാട് സ്വദേശി സല്‍മാന്‍ (27) , ഭൂതക്കുളം സ്വദേശി സന്ദേശ് (25) എന്നിവരാണ് കേസിലെ 1 മുതല്‍ 10 വരെയുള്ള പ്രതികള്‍. 10 പേരും ഫെബ്രുവരി 11 ന് വൈകിട്ട് 4 മണിക്ക് അറസ്റ്റ് ചെയ്യപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (10 minutes ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (16 minutes ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (22 minutes ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (26 minutes ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (32 minutes ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (48 minutes ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (51 minutes ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (57 minutes ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (1 hour ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (1 hour ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (1 hour ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (1 hour ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (2 hours ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends