ചുമട്ടുതൊഴിലാളി യൂണിയനുകൾ തമ്മിൽ വമ്പൻ തർക്കം; തർക്കത്തിനിടയിൽ നശിക്കുന്നത് 700 ക്വിന്റൽ നെല്ല്; പാടത്ത് ജലനിരപ്പു വർധിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും നെല്ല് സൂക്ഷിച്ചിരിക്കുന്ന പുരയിടത്തിൽ വെള്ളം കയറുവാനുള്ള സാധ്യത കൂടുതൽ; അങ്ങനെ സംഭവിച്ചാൽ 16 ലക്ഷത്തോളം രൂപയുടെ നെല്ല് നശിക്കും; തലവടി കൃഷിഭവൻ പരിധിയിലെ കണ്ടങ്കരി കടമ്പങ്കരി പാടത്ത് ദുരവസ്ഥ

ചുമട്ടുതൊഴിലാളി യൂണിയനുകൾ തമ്മിൽ വമ്പൻ അതിർത്തിത്തർക്കം. മനുഷ്യരുടെ തർക്കത്തിൽ നശിക്കുന്നത് 700 ക്വിന്റൽ നെല്ല്. തലവടി കൃഷിഭവൻ പരിധിയിലെ കണ്ടങ്കരി കടമ്പങ്കരി പാടത്താണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. 700 ക്വിന്റൽ നെല്ലാണ് പാടത്തിനു സമീപത്തെ പുരയിടത്തിൽ കിടന്നു നശിച്ച് പോയി കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്താൽ കർഷകർ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
തലവടി ആനപ്രമ്പാൽ ജംക്‌ഷനു സമീപം കൂട്ടിയിട്ടിരിക്കുന്നത് കൊയ്ത്തു കഴിഞ്ഞ ശേഷം 11 ദിവസം പിന്നിട്ട നെല്ലാണ്. പാടത്ത് ജലനിരപ്പു വർധിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും നെല്ല് സൂക്ഷിച്ചിരിക്കുന്ന പുരയിടത്തിൽ വെള്ളം കയറുവാനുള്ള സാധ്യത കൂടുതൽ . അങ്ങനെ വന്നാൽ 16 ലക്ഷത്തോളം രൂപയുടെ നെല്ലാകും നശിക്കുന്നത്. നിലവിൽ തർക്കം തലവടി വെള്ളക്കിണർ, കൊച്ചമ്മനം പ്രദേശത്തെ തൊഴിലാളികൾ തമ്മിലാണ്.
ഏതു പ്രദേശത്തെ തൊഴിലാളികൾക്കാണ് നെല്ലു നീക്കാൻ അവകാശം എന്ന കാര്യത്തിലാണ് ഇപ്പോൾ തർക്കം ഉണ്ടായിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായിരുന്നപ്പോൾ കൊയ്തെടുത്ത നെല്ലാണിത്. യാതൊരു കിഴിവും കൂടാതെ മില്ലുകാർ സംഭരിക്കാൻ തയ്യാറുമായിരുന്നു. ഇപ്പോൾ തുടർച്ചയായ മഴ കാരണം നെല്ലിന് ഈർപ്പമുണ്ടായിരിക്കുന്ന അവസ്ഥയിലാണ്. അത്‌കൊണ്ട് മില്ലുകാർ കിഴിവ് ആവശ്യപ്പെടുകയാണ്. ഈ നഷ്ടം യൂണിയനുകളിൽനിന്ന് ഈടാക്കണമെന്ന വാദമാണ് കർഷകർ ഉയർത്തുന്നത്.
https://www.facebook.com/Malayalivartha
























