ചികിത്സയിലായിരുന്ന ആനയ്ക്ക് മരുന്നു കൊടുക്കുന്നതിനിടെ ആനയുടെ അടിയേറ്റ് പാപ്പാന് ദാരുണാന്ത്യം

ചികിത്സയിലായിരുന്ന ആനയ്ക്ക് മരുന്നു കൊടുക്കുന്നതിനിടെ ആനയുടെ അടിയേറ്റ് പാപ്പാന് ദാരുണാന്ത്യം. ഒറ്റപ്പാലം വരിക്കാശേരി മനയില്‍ ആനയുടെ അടിയേറ്റ് പാപ്പാന്‍ മരിച്ചു.
പത്തിരിപ്പാല സ്വദേശിയും ആനയുടെ ഒന്നാം പാപ്പാനുമായ വിനോദ് (30) ആണ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം നടന്നത്.
മൂത്തുകുന്നം പത്മനാഭന്‍ എന്ന ആനയാണ് മരുന്ന് കൊടുക്കുന്നതിനിടെ പാപ്പാനെ കൊമ്പുകൊണ്ട് അടിച്ചു തെറിപ്പിച്ചത്. മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ള ആനയാണ് പാപ്പാനെ അടിച്ചത്.
"
https://www.facebook.com/Malayalivartha
























