Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ഒരു കൈയില്‍ മരുമകന്‍, മറുകൈയില്‍ ഊരാളുങ്കല്‍; പാലം പൊളിച്ചവന്‍ പെട്ടു, പിണറായിയെ കേന്ദ്രം പൂട്ടും; തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും പൊളിഞ്ഞ പാലം ചാര്‍ച്ച, റിയാസ് അഴിക്കുള്ളിലാകുമോ? ഇനി അമ്മായിയച്ഛന്റെ രംഗപ്രവേശം..

18 MAY 2022 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം

കോഴിക്കോട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിനു കുറുകെ നിര്‍മിക്കുന്ന കൂളിമാട് പാലത്തിന്റ കോണ്‍ക്രീറ്റ് ബീമുകൾ ഇളകി വീണ സംഭവത്തിൽ മരുമകൻ മന്ത്രിയെയും സി പി എം കമ്പനിയായ ഊരാളുങ്കലിനെയും കേന്ദ്ര സർക്കാർ  പിടികൂടും. ഇ.ഡിക്കായിരിക്കും അന്വേഷണ ചുമതലയെന്നറിയുന്നു. മുഖ്യമന്ത്രിയുടെ മരുമകനെ പൊതുമരാമത്ത് ഏൽപ്പിച്ച് സർക്കാരിൻ്റെ കോടികൾ  ഊരാളുങ്കലിലൂടെ  പോക്കറ്റിലാക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് കേന്ദ്ര സർക്കാർ കരുതുന്നു.   ചൊവ്വാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ പ്രാഥമികാന്വേഷണത്തിലാണ്  കൂളിമാട് പാലത്തിൽ വൻ അഴിമതി നടന്നുവെന്ന് കേന്ദ്ര സർക്കാർ മനസിലാക്കിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിൻ്റെ പ്രതിനിധികൾ കൂളിമാട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും കേന്ദ്ര സർക്കാർ വിവരങ്ങൾ ശേഖരിച്ചിരുന്നു.      ബീം ഉറപ്പിക്കാന്‍ ഉപയോഗിച്ച യന്ത്രം പണിമുടക്കിയതാണ് അപകടകാരണമെന്നാണ് കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന് നിർദ്ദേശം നൽകി.   രാവിലെ ഒന്‍പതോടെയാണ് മപ്രം ഭാഗത്ത് അപകടമുണ്ടായത്. വലിയ കോണ്‍ക്രീറ്റ് ബീം യന്ത്രസഹായത്തോടെ പാലത്തിന്റെ തൂണില്‍ ഘടിപ്പിക്കുന്നതിനിടെ ഇളകി വീഴുകയായിരുന്നു. ഒരെണ്ണം പൂര്‍ണമായും പുഴയില്‍ പതിച്ചു. മറ്റു രണ്ടെണ്ണം ഇളകി താഴേയ്ക്ക് തൂങ്ങിനിന്നു. അപകടത്തിൽ ഒരു തൊഴിലാളിക്കു പരുക്കേറ്റു. 2019ലാണ് ചാലിയാറിനു കുറുകെ 25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന  പാലത്തിന്റ പണി തുടങ്ങിയത്.     അക്കൊല്ലം  പ്രളയത്തില്‍ പണി തടസപ്പെടുകയും നിര്‍മാണ സാമഗ്രികള്‍ ഒലിച്ചുപോകുകയും ചെയ്തിരുന്നു. പുഴയില്‍ വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്നു പ്ലാനും എസ്റ്റിമേറ്റും പുതുക്കിയാണ് പണി പുനരാരംഭിച്ചത്.    പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമാരമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസും നിര്‍മ്മാണച്ചുമതലയുള്ള ഇടതുപക്ഷ പിന്‍ബലമുള്ള നിര്‍മ്മാണക്കമ്പനി ഊരാളുങ്കലും പ്രതിക്കൂട്ടിലായിരിക്കുകയാണ്.   കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ  പ്രാഥമിക വിലയിരുത്തൽ. ഉടന്‍ തന്നെ ഗര്‍ഡറുകള്‍ പുനസ്ഥാപിച്ച് പാലം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഊരാളുങ്കല്‍ അറിയിച്ചു.      പൊതുമാരമത്ത് രംഗത്ത് കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന മന്ത്രി റിയാസിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഈ സംഭവം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാല്‍ ഈ സംഭവം തലനാരിഴ കീറി ചര്‍ച്ചചെയ്യപ്പെടുമ്പോഴും റിയാസിനൊപ്പം ഇടതുപക്ഷവും പ്രതിരോധത്തിലാവും. നിര്‍മ്മാണരംഗത്ത് പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന വടകര കേന്ദ്രമായുള്ള, ഇടതു നേതാക്കളുടെ കൂടി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഇത് കറുത്തപാടാകും.    ഊരാളുങ്കൽ കോ പ്പറേറ്റീവ് സൊസൈറ്റി ഏറെ നാളായി കേന്ദ്ര സർക്കാരിൻ്റെ നോട്ട പുള്ളിയാണ്.  സ്വർണ്ണ കള്ളക്കടത്ത് കേസിൽ ആരോപണ വധേയമായ കമ്പനികളിൽ ഊരാളുങ്കലുമുണ്ടായിരുന്നു. എന്നാൽ ഇ.ഡി നടത്തിയ പ്രാഥമികാന്വേഷണങ്ങൾക്ക്  ശേഷം മറ്റ് അന്വേഷണങ്ങൾ നടത്തിയില്ല. ഇതാണ് ഊരാളുങ്കലിന്  തഴച്ചു വളരാൻ അവസരം നൽകിയത്.     മുഖ്യമന്ത്രിയുടെ സെക്രട്ടറി സി.എം.രവീന്ദ്രന് ഊരാളുങ്കലിൽ നിക്ഷേപമുണ്ടെന്ന് ഇ. ഡി കണ്ടെത്തിയിരുന്നു. സി പി എമ്മിന് ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമായാണ് ഊരാളുങ്കലിനെ ഉപയോഗിക്കുന്നത്. മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഊരാളുങ്കലിൻ്റെ വെട്ടിപ്പിൽ ഉടക്കിട്ടത് കൊണ്ടാണ് അദ്ദേഹത്തിന്  പാർട്ടിയിലുള്ള പട്ടം പോലും നഷ്ടമായത്.   ഊരാളുങ്കലിനെ റെഡ് കാർപ്പറ്റ് വിരിച്ച് സെക്രട്ടേറിയറ്റിൽ കൊണ്ടുവന്നത് ഉമ്മൻചാണ്ടിയും  കുഞ്ഞാലികുട്ടിയും  ഇബ്രാഹിംകുഞ്ഞും ചേർന്നാണ്. അന്ന് പൊന്നേ ചക്കരേ എന്നൊക്കെ  വിളിച്ച് ഊരാളുങ്കലിന് വേണ്ടി രംഗത്തെത്തിയ സി പി എം നേതാക്കളാണ് പിന്നീട് കാൻസർ രോഗിയായ ഇബ്രാഹിംകുഞ്ഞിനെ പിടിച്ച് ജയിലിലടച്ചത്. 
2015-ൽ ഉമ്മൻചാണ്ടിയാണ്  ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി ഊരാളുങ്കലിനെ അംഗീകരിച്ചത്. സർക്കാർ അംഗീകരിച്ച അക്രഡിറ്റഡ് ഏജൻസികൾക്ക് ടെൻഡറില്ലാതെ കരാർ നൽകാം. അതിന് വേണ്ടിയാണ് ഊരാളുങ്കലിന് പ്രത്യേക അധികാരം നൽകിയത്. അതും ഒരു സി പി എം പ്രസ്ഥാനത്തിന്. ടി.പി ചന്ദ്രശേഖരൻ വധത്തിൽ സി പിഎം നേതാക്കളെ കോൺഗ്രസ് സഹായിച്ചതും ഇങ്ങനെ തന്നെയാണ്.  
2016 ജനുവരിയിൽ ഉമ്മൻചാണ്ടി ഐ.ടി. അനുബന്ധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അനുമതി ഊരാളുങ്കലിനു നൽകി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 250 കോടിവരെയുള്ള കരാറുകൾ ഊരാളുങ്കലിന് ടെൻഡറില്ലാതെ നൽകാൻ അനുമതി നൽകി. എൽ.ഡി.എഫ്. സർക്കാർ 2017-ൽ ഇത് 500 കോടിയായും 2019-ൽ 800 കോടിയായും ഉയർത്തി.
  യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കോടികളുടെ കരാറുകളാണ് ടെൻഡറില്ലാതെ ഊരാളുങ്കലിനു ലഭിച്ചത്. എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ  2019 സെപ്റ്റംബർ  വരെ 347 കരാറുകളാണ് ടെൻഡറില്ലാതെ സർക്കാർ വകുപ്പുകൾമാത്രം ഊരാളുങ്കലിനു നൽകിയത്. നിയമസഭ, തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡ്-കോർപ്പറേഷൻ എന്നിവയെല്ലാം  ചേർത്ത് 300  ഓളം കരാറുകൾ ഇതിനു പുറമെ നൽകിയിട്ടുണ്ടെന്നാണ് വിവരം .   എട്ടുകോടി രൂപയ്ക്ക് പൂർത്തിയാക്കാനാകുമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) നിർദേശിച്ച ഇ-നിയമസഭ പദ്ധതിയാണ് ഊരാളുങ്കലിന് 52.31 കോടിരൂപയ്ക്കു നൽകിയത്. ഉയർന്ന നിരക്കിൽ കരാർ നൽകുകയും അത് മറ്റുപല ഏജൻസികൾക്കും വ്യക്തികൾക്കും ഉപകരാർ നൽകുകയുമാണ് ഊരാളുങ്കൽ ചെയ്യുന്നത് . ഇത്തരം ഉപകരാറുകളിലൂടെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടെന്നാണ് ഇ.ഡി യുടെ സംശയം.

സഹകരണ സംഘമെന്ന പരിഗണനയിലാണ് ഊരാളുങ്കൽ  ഉമ്മൻ ചാണ്ടി സർക്കാരിൽ  നിന്ന് കരാർ ഏറ്റെടുത്തത്.എന്നാൽ  സ്വകാര്യ കമ്പനികൾ രൂപകരിച്ചും  മറ്റ് ഏജൻസികൾക്ക് ഉപകരാർ നൽകുകയുമാണ് ചെയ്തത്. ഇതാണ്  വിവാദത്തിലാക്കിയത്.

ഒന്നിലേറെ മേഖലകളിൽ പ്രവൃത്തി ഏറ്റെടുക്കാൻ കാര്യശേഷിയുള്ള സ്ഥാപനങ്ങളെയാണ് സർക്കാർ ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായി അംഗീകരിക്കുന്നത്. ഒരു പദ്ധതിനിർവഹണം മൊത്തത്തിൽ ഈ സ്ഥാപനങ്ങൾക്ക് കരാറായി നൽകാമെന്നതാണ് ഇതിന്റെ നേട്ടം. ഇതാണ് ഉമ്മൻ ചാണ്ടി ചെയ്തത്. 

ഓരോ വർഷവും ധനവകുപ്പാണ് അക്രഡിറ്റഡ് ഏജൻസികളെ നിശ്ചയിക്കാറുള്ളത്. ഉമ്മൻ ചാണ്ടിയായിരുന്നു ഇക്കാലത്ത് ധനമന്ത്രി.ടെൻഡറില്ലാതെ നേരിട്ട് ഇത്തരം ഏജൻസികൾക്ക് കരാർ നൽകാനാവും. ടോട്ടൽ സൊലൂഷൻ പ്രൊവൈഡറായ ഏജൻസികളെ അക്രഡിറ്റഡ് ഏജൻസികളായും അംഗീകരിക്കാറുണ്ട്. കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവച്ച ശേഷമാണ് ഇത് നടന്നത്.    2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്. പണി നൽകിയത് ഊരാളുങ്കലിനാണ്.
2020 രണ്ടാം  ലോക കേരള സഭ നടന്നപ്പോള്‍ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി രൂപ  എസ്റ്റിമേറ്റിട്ട്  നവീകരിച്ചു.

എസ്റ്റിമേറ്റിന്റെ അത്രയും തുക വേണ്ടി വന്നിട്ടില്ലെന്നും പകുതിയേ ചിലവായിട്ടിള്ളൂവെന്നുമാണ് അന്ന് സ്പീക്കര്‍ വിശദീകരിച്ചത്. എന്നാല്‍ ഇതിന്റെ ബില്ലില്‍ ഇതിനകം 12 കോടി രൂപ  ഊരാളുങ്കലിന് നല്‍കി കഴിഞ്ഞുവെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. മൊത്തം ബിൽ 18.49  കോടിയാണ്.  
നിയമസഭ  കടലാസ് രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വന്‍ ധൂര്‍ത്താണ്  നടന്നത്. 52.31 കോടി രൂപയുടെ പദ്ധതി ടെണ്ടര്‍ ഇല്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നൽകി. ഈ പദ്ധതിയില്‍ ഊരാളുങ്കലിന് 13.59 കോടിരൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി നല്‍കി. 2019 ജൂൺ 13 ന് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. പാലാരിവട്ടം പാലത്തിന് അന്നത്തെ മന്ത്രി ഇബ്രാഹിം കുഞ്ഞ് നൽകിയതും മൊബിലൈസേഷൻ അഡ്വാൻസാണ്. അതിനാണ് അദ്ദേഹം ജയിലിൽ കിടന്നത്. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്ക് ഭക്ഷണചിലവ് മാത്രം 68 ലക്ഷം രൂപ എന്നാണ് വിവരാവകാശം വഴി ലഭിച്ച കണക്ക്.   ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി സി പി എമ്മിന്റെ കള്ളപണം വെളുപ്പിക്കൽ കേന്ദ്രമാണെന്ന ആരോപണമാണ് ഇ.ഡി അന്വേഷിക്കാൻ പോകുന്നത്.  ഒരു തരത്തിലുമുള്ള ടെണ്ടർ നടപടികളും പാലിക്കാതെ സർക്കാരിന്റെ കോടികൾ ഊരാളുങ്കലിന് നൽകിയതിനെ കുറിച്ചാണ് രഹസ്യാന്വേഷണം പുരോഗമിക്കുന്നതെന്നറിയുന്നു.      സർക്കാർ മേഖലയിലുള്ള ജോലികളാണ് ഊരാളുങ്കലിന് കൂടുതലും കിട്ടുന്നത്. രാമനാട്ടുകര ഫ്ലൈ ഓവർ, കോഴിക്കോട് നഗരവികസനം, റെഗുലേറ്റർ കം ബ്രിഡ്ജ്, പിണറായി കമ്മ്യൂണിറ്റി പാർക്ക്, വെള്ളിമാട്കുന്ന് ജണ്ടർ പാർക്ക് തുടങ്ങിയ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നുണ്ട്. മലബാറിലെ ഊരാളുങ്കൽ ഗ്രാമത്തിലാണ് സൊസൈറ്റി ജന്മമെടുത്തത്. വാഗ്ഭടാനന്ദയാണ് സംഘത്തിന്റെ സ്ഥാപകൻ. ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനം എന്നാണ് സൊസൈറ്റി അവകാശപ്പെടുന്നത്. സി പി എം അധികാരത്തിൽ വരുമ്പോഴാണ്  സൊസൈറ്റിക്ക് ശുക്രദശ തുടങ്ങുന്നത്.    മലബാറിലെ സി പി എം നേതാക്കളുടെ കൈയിലാണ് ഊരാളുങ്കലിന്റെ  ഓഹരികൾ ഉള്ളതെന്നാണ് വിവരം. ഇതിൽ സർക്കാരിലെ ഉന്നതരും ഉൾപ്പെടുന്നുണ്ട്. അതാണ് ഇ ഡിക്ക് മുന്നിലെ വിഷയം.      വാഗ്ഭടാനന്ദന്റെ ആശീർവാദത്തോടെ പാലേരി ചന്ദൻ മാൻ 1925 ൽ സ്ഥാപിച്ചതാണ് ഊരാളുങ്കൽ കോ-ഓപ്പറേറീവ് സൊസൈറ്റി. 1415 അംഗങ്ങളാണ് സൊസൈറ്റിക്കുള്ളത്. 4000 ത്തിലധികം നിർമ്മാണ ജോലികൾ ഇവർ പൂർത്തിയാക്കിയിട്ടുണ്ട്. 100 കോടിയിലധികം രൂപയുടെ ജോലികൾ കമ്പനി നടത്തിയിട്ടുണ്ട്. സർക്കാരാണ് ഇവരുടെ പ്രധാന വരുമാന സ്രോതസ്.    കെ.ഫോൺ പദ്ധതി ഊരാളുങ്കലിന് നൽകാനായിരുന്നു സർക്കാരിന്റെ പദധതി. 500 കോടിയുടെ അഴിമതിയാണ് ഇതു വഴി നടത്താൻ ഉദ്ദേശിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു.  കെ. ഫോൺ പദ്ധതി വിവാദത്തിലായതോടെ  അഴിമതി പൊളിഞ്ഞു.   സി ഡിറ്റ് എന്ന സർക്കാർ ഏജൻസി നടപ്പിലാക്കിയിരുന്ന  മോട്ടോർ വാഹന വകുപ്പിന്റെ പദ്ധതിയും  ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറാൻ തീരുമാനിച്ചു.      പോലീസിന്റെ അതീവരഹസ്യമായ  ഡേറ്റാ ബെയിസും ഊരാളുങ്കലിന് സർക്കാർ തുറന്നു കൊടുത്തിരുന്നു. ഊരാളുങ്കൽ സഹകരണ സംഘമാണ്  കരമന - കളിയിക്കാവിള റോഡ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ മരാമത്ത് ജോലികൾനിർവഹിക്കുന്നത്.  ഖജനാവിൽ  നിന്നും മരാമത്ത് ജോലികൾക്കായി നീക്കി വയ്ക്കുന്ന തുകയിൽ 70 ശതമാനവും പോകുന്നത് ഊരാളുങ്കലിന്റെ പോക്കറ്റിലേക്കാണ്. അതിൽ നിന്ന് കിട്ടുന്ന കമ്മീഷൻ  കൂട്ടിനോക്കിയാൽ സി പി എം പോക്കറ്റിലാക്കുന്ന പണത്തിന്റെ കണക്ക് മനസിലാക്കാം.    അതീവ രഹസ്യ ഫയലുകൾ കൈകാര്യം ചെയ്യുന്ന പോലീസിന്റെ   ഡേറ്റാ ബെയ്സ് ഊരാളുങ്കലിന് തുറന്നു  കൊടുത്തത് സോഫ്റ്റ് വെയർ നിർമ്മാണത്തിന് വേണ്ടിയായിരുന്നു. കേരളത്തിൽ സോഫ്റ്റ് വെയർ നിർമ്മിക്കാൻ വേണ്ടി നിരവധി സർക്കാർ സ്ഥാപനങ്ങളുണ്ട്. സർക്കാർ സ്ഥാപനത്തിന് വിവരങ്ങൾ കൈമാറിയാൽ അതുകൊണ്ട് പ്രത്യേകിച്ച്  ഒരു ദോഷവും ഇല്ല. എന്നാൽ സർക്കാർ ഇക്കാര്യം പൂർണമായും ഒഴിവാക്കി. സർക്കാർ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യ സ്ഥാപനത്തിന് കോടികളുടെ പദ്ധതി എന്തിനു നൽകി എന്ന് മനസ്സിലാക്കുമ്പോഴാണ് ഇതിലൂടെ മറിയുന്ന കോടികളെ കുറിച്ച് നാം അറിയുന്നത്.      ഇതെല്ലാം ഊരാളുങ്കലിന് കൈമാറിയ അറിയപ്പെടുന്ന അഴിമതികൾ മാത്രമാണെന്ന് പ്രതിപക്ഷം പറയുന്നു. പരമ രഹസ്യമായി കോടികളാണ് സർക്കാർ ഊരാളുങ്കലിന് കൈമാറിയിട്ടുള്ളതെന്നാണ് ആരോപണം. വികസന പ്രവർത്തനങ്ങളെല്ലാം തങ്ങൾ സഹകരണ സ്ഥാപനത്തെ ഏൽപ്പിച്ചുവെന്ന് പറഞ്ഞ് ഊറ്റം കൊള്ളുകയാണ്   സർക്കാർ.    അഴിമതി നടത്താൻ വേണ്ടി മാത്രം ഒരു സഹകരണ സ്ഥാപനമുണ്ടാക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി അങ്ങനെ ചരിത്രത്തിലേക്ക് പ്രവേശിക്കുകയാണ്. ശംഖുമുഖം റോഡിൻ്റെ നിർമ്മാണം നിർവഹിച്ചതും  ഊരാളുങ്കലാണ്.  നിർമ്മാണം പൂർത്തിയാക്കി ഏതാനും മണിക്കൂറുകൾക്കുള്ളിൽ റോഡ് കുഴിഞ്ഞു താണു. ശംഖും മുഖം  റോഡ് നിർമ്മാണത്തിൻ്റെ പേരിൽ മന്ത്രി റിയാസും ഊരാളുങ്കൽ സൊസൈറ്റിയും തമ്മിൽ ഉടക്കിൻ്റെ ഘട്ടം വരെയെത്തി.     പിഞ്ചു കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ പൊടിഞ്ഞു വീണതും നിര്‍മാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകര്‍ന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല.പിണറായി സര്‍ക്കാര്‍ നിര്‍മിച്ച പാലത്തിലും സ്‌കൂളുകളുകളിലും ജനം പ്രാര്‍ത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളത്. എല്ലാ പദ്ധതികളില്‍ നിന്നും സി.പി.ഐ.എം കൈയ്യിട്ട് വാരുകയാണ്. അതുകൊണ്ട് തന്നെ നിലവാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നില്ല. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണ് ഇടതു മുന്നണി.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (11 minutes ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (17 minutes ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (23 minutes ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (27 minutes ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (33 minutes ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (49 minutes ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (52 minutes ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (58 minutes ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (1 hour ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (1 hour ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (1 hour ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (1 hour ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (2 hours ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends