മുൻകൂർ ജാമ്യം ലഭിച്ചാൽ നാട്ടിൽ എത്തും; ഒരു മാസത്തോളം അന്വേഷണം നടത്തിയിട്ടും വിജയ്ബാബുവിനെ പിടികൂടാൻ കഴിഞ്ഞില്ല! വിജയ്ബാബു കൊച്ചി വിട്ടത് നടിയുടെ പരാതി പൊലീസിനു ലഭിച്ചു 2 ദിവസം കഴിഞ്ഞ്, ഇന്ന് നിർണായകം....
മലയാള സിനിമാ മേഖലയെ ഞെട്ടിച്ച പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിജയ്ബാബുവിന് ഇന്ന് നിർണ്ണായകം. കേസിലെ പ്രതിയായ വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി അനുവദിച്ചാൽ മാത്രം നാട്ടിലെത്തിയാൽ മതിയെന്നാണു പ്രതിഭാഗത്തിന്റെ തീരുമാനം എന്നത്. എന്നാൽ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത പരിശോധിക്കാൻ വിജയ്ബാബു നിയമോപദേശം തേടിയിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ മാസം 22നാണു പുതുമുഖ നടിയുടെ പരാതിയിൽ നിർമാതാവും നടനുമായ വിജയ്ബാബുവിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കൂടാതെ പ്രതി എവിടെ ഒളിച്ചാലും പിടികൂടുമെന്നു പ്രഖ്യാപിച്ച് അന്വേഷണം തുടങ്ങിയ കൊച്ചി സിറ്റി പൊലീസ് ഒരു മാസത്തോളം അന്വേഷണം നടത്തിയിട്ടും വിജയ്ബാബുവിനെ പിടികൂടാൻ പോലും കഴിഞ്ഞിരുന്നില്ല. അങ്ങനെ നടിയുടെ പരാതി പൊലീസിനു ലഭിച്ചു 2 ദിവസം കഴിഞ്ഞാണു വിജയ്ബാബു കൊച്ചി വിട്ടത്.
ഇതേതുടർന്ന് അറസ്റ്റ് ഉറപ്പായതോടെ തന്നെ വിജയ്ബാബുവിനു രാജ്യം വിടാൻ പൊലീസ് ബോധപൂർവം അവസരം ഒരുക്കിയെന്ന ആരോപണമാണ് ഇപ്പോൾ പലയിടത്ത് നിന്നും ശക്തമാവുന്നത്. ഇതിനിടയിൽ പരാതിക്കാരിയായ നടിയെ സ്വാധീനിക്കാനും സാക്ഷികളെ പിന്തിരിപ്പിക്കാനും വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ്ബാബു ശ്രമിക്കുകയും ചെയ്യുന്നതായി സൂചനയുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ നിലപാടിലാണ് ഇനി കേസിന്റെ ഭാവി എന്നത് വ്യക്തം.
അതോടൊപ്പം തന്നെ ഇന്റർപോളിനേയും വിജയ് ബാബു അനുകൂലമാക്കി. വാറണ്ട് ഇന്റർപോളിന് കിട്ടിയിട്ടും വിജയ് ബാബുവിനെ ദുബായിൽ നിന്ന് പിടിക്കാൻ അവർ തയ്യാറായില്ല. എന്നുമാത്രമല്ല തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ് ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ തന്റെ കൈവശമുണ്ടെന്നും മുൻകൂർ ജാമ്യ ഹർജിയിൽ വിജയ് ബാബു പറയുകയുണ്ടായി. ജാമ്യഹർജി പരിഗണിക്കുമ്പോൾ തന്നെ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താനാണ് സാധ്യത ഉള്ളത്.
ഇന്ന് വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെടും. ഫേസ്‌ബുക്കിൽ ലൈവിൽ വന്ന് നടിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതും പൊലീസ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതാണ്. ദുബായിലാണ് വിജയ് ബാബു ഉള്ളതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha
























