വിവാഹത്തിന് ലഭിച്ച കളിപ്പാട്ടം റീചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും അനന്തരവരനും ഗുരുതര പരുക്ക്.... പരാതിയുമായി കുടുംബം

വിവാഹത്തിന് ലഭിച്ച കളിപ്പാട്ടം റീചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും അനന്തരവരനും ഗുരുതരമായി പരുക്കേറ്റു. ഗുജറാത്തിലെ നവസാരി ജില്ലയിലെ മിന്ദബാരിയിലാണ് സംഭവം. ഇത് സംബന്ധിച്ച് വരന്റെ കുടുംബം പരാതി നല്‍കിയതായി വന്‍സ്ദ പൊലീസ് അറിയിച്ചു.
നവസാരി ജില്ലയിലെ വന്‍സ്ദ ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ കഴിഞ്ഞദിവസമാണ് വരന്‍ വിവാഹം ചെയുന്നത്. ദമ്പതികള്‍ക്ക് സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നിരവധി സമ്മാനങ്ങള്‍ ലഭിച്ചിരുന്നു.
ഇത്തരത്തില്‍ സമ്മാനമായി ലഭിച്ച ഒരു കളിപ്പാട്ടം റീചാര്‍ജ് ചെയ്യുന്നിതിനിടെയാണ് വരനായ ലതേഷിനും അനന്തരവന്‍ ജിയാനും പരിക്കേറ്റത്.
അപകടത്തില്‍ ലതേഷിന്റെ വലതു കൈത്തണ്ട കൈയില്‍ നിന്ന് ഛേദിക്കപ്പെട്ടിട്ടുണ്ട് . കൂടാതെ തലയിലും കണ്ണുകളിലും സാരമായ പരിക്കുകളുമേറ്റിട്ടുണ്ട്. ജിയാന്റെ തലയിലും കണ്ണിലും പരിക്കുണ്ട്. ഇരുവരും നവസാരി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു
"
https://www.facebook.com/Malayalivartha
























