Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ഗുണ്ടകളുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ശേഷം വീട്ടിലേയ്ക്കു മടങ്ങിയെത്തിയ ഓട്ടോ ഡ്രൈവറുടെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവം; ഗുണ്ടാ സംഘാംഗങ്ങളായ ആറു പേരെ പൊലീസ് പിടികൂടി

18 MAY 2022 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണെന്ന് മന്ത്രി റോജി.എം.ജോൺ

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം

ഗുണ്ടകളുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ശേഷം വീട്ടിലേയ്ക്കു മടങ്ങിയെത്തിയ ഓട്ടോ ഡ്രൈവറുടെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ഗുണ്ടാ സംഘാംഗങ്ങളായ ആറു പേരെ പൊലീസ് പിടികൂടി. ഓട്ടോഡ്രൈവർ മാത്യുവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനും, അനധികൃതമായി തോക്ക് കൈവശം സൂക്ഷിച്ചതിനും പ്രതികളായ അതിരമ്പുഴ നീണ്ടുപറമ്പ് ജിബിൻ ജോസ് (21) , കാണക്കാരി വലിയതടപ്പിൽ മെൽവിൻ ജോസഫ് (26) , ഓണംതുരുത്ത് കദളിമറ്റം തളിക്കൽ അഭിജിത്ത് (22) ഇവരെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ച അതിരമ്പുഴ കാവനായിൽ സിയാദ് (24), നീണ്ടൂർ മങ്ങാട്ട് കുഴിയിൽ ശരത്ത് (23) , കാണക്കാരി വലിയതടപ്പിൽ ഡെൽബിൻ (23) എന്നിവരെയാണ് കടുത്തുരുത്തി സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രഞ്ജിത്ത് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

നേരത്തെ ബോംബേറ് കേസുമായി ബന്ധപ്പെട്ട് മുട്ടുചിറ കുരിശുമ്മൂട് ചെത്തുകുന്നേൽ അനന്തു പ്രദീപ് (23), കോതനല്ലൂർ മാഞ്ഞൂർ കുറുപ്പന്തറയിൽ പഴംമഠം പഴേമഠം വള്ളിക്കാഞ്ഞിരത്ത് ശ്രീജേഷ് (കുട്ടു -20), കടുത്തുരുത്തി അറുനൂറ്റിമംഗലം വിൻസെന്റിന്റെ ഉടമസ്ഥതയിലുള്ള വെഞ്ചാംപുറത്ത് വീട്ടാൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി തൊടുപുഴ മുട്ടം ശങ്കരപ്പള്ളി വെഞ്ചാംപുറത്ത് വീട്ടിൽ അക്ഷയ് (അപ്പു -21), കോതനല്ലൂർ മാഞ്ഞൂർ കുറുപ്പന്തറ പഴേമഠം പള്ളിത്തറമാലിയിൽ ശ്രീലേഷ് (ശ്രീക്കുട്ടൻ -21), മുട്ടുചിറ പറമ്പ്രം ചാത്തൻകുന്ന് കൊണ്ടുക്കുന്നേൽ രതുൽ രാജ് (വിഷ്ണു -27) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

മേയ് ഏഴിനു കോതനല്ലൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. വാക്ക് തർക്കത്തെ തുടർന്നു ഗുണ്ടകളുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ കോനല്ലൂർ പട്ടമന മാത്യു(തങ്കച്ചൻ -53)വിന് അക്രമി സംഘത്തിന്റെ കുത്തേറ്റിരുന്നു. സാരമായി പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ഏഴിനാണ് മാത്യു കോതനല്ലൂർ ട്രാൻസ്‌ഫോമർ ജംഗ്ഷന് സമീപത്തെ വീട്ടിൽ എത്തിയത്. ഈ സമയം സ്‌കൂട്ടറിൽ എത്തിയ അക്രമി സംഘം ബോബ് ആക്രമണം നടത്തുകയായിരുന്നു.

സ്‌കൂട്ടറിൽ എത്തിയ അക്രമി സംഘം ആദ്യം വഴിയിൽ സംസാരിച്ചു നിന്നവർക്ക് നേരെ ബോംബ് എറിഞ്ഞു. ഇതോടെ സ്‌കൂട്ടറിനു പിന്നിൽ ഇരുന്ന യുവാവിനെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചു. ഇതോടെ അക്രമി സംഘം വീണ്ടും ബോംബെറിയുകയായിരുന്നു. ബോംബേറിൽ നിന്നും പ്രദേശവാസികളായ ഞരളക്കാട്ട് തുരുത്തേൽ സാജു (54), ജേക്കബ് മാത്യു (54), മഠത്തിൽപ്പറമ്പിൽ കുഞ്ഞച്ചൻ എന്നിവർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

സംഭവത്തെ തുടർന്നു ഡി വൈ എസ്.പി എ.ജെ തോമസ് , കടുത്തുരുത്തി എസ്.എച്ച്.ഒ രഞ്ജിത്ത് വിശ്വനാഥൻ, എസ്.ഐ ബിബിൻ ചന്ദ്രൻ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് എ.എസ്.ഐ റജിമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജി, തുളസി, സിവിൽ പൊലീസ് ഓഫിസർമാരായ പ്രവീൺ , അനൂപ് അരുൺ, സജയൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. തുടർന്നു പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് അക്രമി സംഘാംഗങ്ങളെ തിരിച്ചറിഞ്ഞത്. 

രാത്രിയിൽ തോട്ടിലൂടെ പെരുമ്പാമ്പ് ഒഴുകി വരുന്ന വിവരം അറിയിച്ച വനിതാ ജനപ്രതിനിധിയോട് വനം വകുപ്പ് അധികൃതരുടെ മറുപടി ഇങ്ങനെ : ‘രണ്ടു ചാക്കിലാക്കി കെട്ടി സുരക്ഷിതമായി പിടിച്ചുവയ്ക്കൂ. കുട്ട കൊണ്ടു മൂടി വച്ചാൽ മതി. നാളെ രാവിലെ വന്ന് എടുത്തോളാം !.’പഞ്ചായത്ത് അംഗം കുഞ്ഞൂഞ്ഞമ്മ കുര്യന്റെ നേതൃത്വത്തിൽ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത് അപ്പടി അനുസരിച്ചു. തോട്ടിലിറങ്ങി പണിപ്പെട്ട് പെരുമ്പാമ്പിനെ ചാക്കിലാക്കി. സ്ഥലത്തിന് അടുത്തു താമസിക്കുന്ന കണിയാംപറമ്പിൽ തമ്പിയുടെ വീടിനുള്ളിൽ രാത്രിയിൽ പാമ്പിനെ സൂക്ഷിച്ചുവച്ചു.

വീട്ടുകാർ പുറത്ത് ഇരുന്നു നേരം വെളുപ്പിച്ചു. നേരം വെളുത്തിട്ടും വനം വകുപ്പ് അധികൃതർ എത്തിയില്ല. തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നാട്ടുകാർ വിവരം ധരിപ്പിച്ചു. അദ്ദേഹം ഇടപെട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ 10നു വനം വകുപ്പ് അധികൃതരെത്തി പാമ്പിനെ കൊണ്ടുപോയി. കൂരോപ്പട പ‍ഞ്ചായത്തിലെ കോത്തല പുതുവയൽ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

ഓട്ടോറിക്ഷ ഡ്രൈവറായ പ്രവീണാണ് രാത്രി 10നു തോട്ടിൽ കൂടി പാമ്പ് ഒഴുകി വരുന്നത് ആദ്യം കണ്ടത്. പാമ്പിനെ കൊണ്ടുപോകാൻ രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ‘വീടിനുള്ളിൽ പാമ്പിനെ കയറ്റി വച്ചത് എന്തിനാണെന്നായിരുന്നു’ ചോദ്യമെന്നു പഞ്ചായത്ത് അംഗം കുഞ്ഞൂഞ്ഞമ്മ കുര്യൻ പറഞ്ഞു. പാമ്പിനെ പരുക്കേൽക്കാതെ സുരക്ഷിതമായി വയ്ക്കുകയാണ് ചെയ്‌‍തതെന്നു മറുപടി നൽകിയെന്നും പഞ്ചായത്ത് അംഗം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (11 minutes ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (17 minutes ago)

മഹാമേരു പോലെ വീണ് എം ആർ അജിത് കുമാർ; പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (23 minutes ago)

ഡൽഹിയിലെ തെരുവിൽ കാട്ടിക്കൂട്ടുന്നത് ? വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (27 minutes ago)

അർഹത നേടിയ ഉദ്യോഗാർഥികൾക്ക് സമയബന്ധിതമായി നിയമനം നൽകുക എന്നത് സർക്കാരിന്റെ ഭരണപരവും ധാർമ്മികവുമായ ഉത്തരവാദിത്തം; യുവാക്കൾ വലിയ അനീതി നേരിടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (33 minutes ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ; ജാഗ്രത നിർദേശം  (49 minutes ago)

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക; ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (52 minutes ago)

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് തികച്ചും വേദനാജനകമാണ്; ഡൽഹി വിഷയത്തിൽ പ്രതികരിച്ച് നടി അഹാന  (58 minutes ago)

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമം ; യുവമോർച്ച തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ച് പ്രതിഷേധം  (1 hour ago)

മനഃപൂർവം ആരോ പ്ലാസ്റ്റിക് ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ കെട്ടിവച്ചത്; ഹരിതകർമ സേനാംഗങ്ങൾ പ്ലാസ്റ്റിക് വേർതിരിക്കാൻ എടുത്ത ചാക്കിനുളളിൽ പെരുമ്പാമ്പിനെ കണ്ടെത്തി  (1 hour ago)

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (1 hour ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (1 hour ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (2 hours ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends