Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ചക്രവാതച്ചുഴി വീണ്ടും... സംസ്ഥാനത്ത് തുടര്‍ച്ചയായി ശക്തമായ മഴ; ഞായറാഴ്ച വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം; രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി; മേയ് 21 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാദ്ധ്യത

19 MAY 2022 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..

പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..

പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....

കേരളത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ തകര്‍ത്ത മഴ പെയ്യുകയാണ്. മൂന്ന് ദിവസം കനത്ത മഴ മുന്നറിയിപ്പ് നല്‍കിയ കേന്ദ്രം അത് നീട്ടിയിട്ടുണ്ട്. കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ആകാശങ്ങളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ ഞായറാഴ്ച വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ അതുവരെ യെല്ലോ അലര്‍ട്ട്.

ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. മേയ് 21 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാദ്ധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. വരും ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും രാത്രി 10.30 മുതല്‍ അര്‍ദ്ധരാത്രി വരെയും വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയില്‍ കൂടുതലാവാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണം. വേലിയേറ്റ സമയങ്ങളില്‍ ശക്തമായ മഴ പെയ്താല്‍ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാദ്ധ്യതയുണ്ട്.

 



മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ കോഴിക്കോട് പയ്യാനക്കല്‍, ആലപ്പുഴയിലെ ആറാട്ടുപുഴ എന്നിവിടങ്ങളില്‍ വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. വിഴിഞ്ഞത്ത് കടലില്‍ കുടുങ്ങിയ മൂന്ന് മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലീസ് കണ്ടെത്തി.

ഇതോടെ സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാംദിനവും ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. ആലപ്പുഴ ആറാട്ടുപുഴയില്‍ കടല്‍ക്ഷോഭമുണ്ടായി. കോഴിക്കോട് പയ്യാനക്കലില്‍ നൂറോളം വീടുകളില്‍ വെള്ളംകയറി.

 



ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വടക്കന്‍ കേരളത്തിലാണ് ഇന്ന് മഴക്കെടുതി ഏറ്റവും രൂക്ഷം. വെള്ളക്കെട്ട് പലയിടത്തും ജനങ്ങളെ ദുരിതത്തിലാക്കി. നിരവധി വീടുകളില്‍ വെള്ളം കയറി. 207 മില്ലീമീറ്റര്‍ മഴ പെയ്ത കണ്ണൂര്‍ ജില്ലയിലെ ചെറുതാഴത്താണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്.

ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കല്‍ പാലത്തിന് സമീപമുള്ള പ്രദേശത്ത് കടല്‍ കയറി. അപ്രോച്ച് റോഡിലും വെള്ളം കയറിയതോടെ ഇതു വഴിയുള്ള ഗതാഗതം ദുഷ്‌കരമായി. പെരുമ്പാടി, തറയില്‍കടവ് പ്രദേശങ്ങളിലും വെള്ളം കയറി. വിഴിഞ്ഞത്ത് വിലക്ക് ലംഘിച്ച് കടലില്‍ പോയ മൂന്ന് മത്സ്യത്തൊഴിലാളികള്‍ ബോട്ടിന്റെ എഞ്ചിന്‍ തകരാര്‍ കാരണം കടലില്‍ കുടുങ്ങി. ഇവരെ കോസ്റ്റല്‍ പൊലീസ് രക്ഷിച്ചു.


കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലും ശക്തമായ മഴ പെയ്തു. ഇടുക്കിയില്‍ പരക്കെ മഴയുണ്ടായിരുന്നു, എന്നാല്‍ കാര്യമായ ശക്തി ഉണ്ടായിരുന്നില്ല. ഇപ്പോഴും പല സ്ഥലത്തും നേരിയ മഴ തുടരുന്നു, നാശ നഷ്ടം ഒന്നും ഉണ്ടായിട്ടില്ല. പത്തനംതിട്ടയിയില്‍ വിവിധ ഇടങ്ങളില്‍ ഇടവിട്ട് മഴ പെയ്തു. ഉച്ചയ്ക്ക് ശേഷം മൂടി കെട്ടിയ അന്തരീക്ഷമാണ്. എവിടെയും കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും ഇല്ല

കാസര്‍കോട് ഇന്നലെ രാത്രി ശക്തമായ മഴ പെയ്‌തെങ്കിലും ഇന്ന് പകല്‍ ശക്തമായ മഴ ഉണ്ടായിരുന്നില്ല. നേരിയ മഴ ഇപ്പോഴും തുടരുന്നു. കാസര്‍കോട് അഗ്‌നി രക്ഷാനിലയത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നു.
കാസര്‍കോട് ജില്ലയിലെ നാല് താലൂക്കുകളിലും 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

 



കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പൊട്ടല്‍ കൂടി കണക്കിലെടുത്തു ഏറ്റവും കൂടുതല്‍ ശ്രദ്ധ വെള്ളരിക്കുണ്ട് താലൂക്കിലാണ്. മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ബന്ധുവീടുകളിലേക്ക് മാറണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (14 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (19 minutes ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (26 minutes ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (45 minutes ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (2 hours ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (3 hours ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (3 hours ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (3 hours ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (3 hours ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (3 hours ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (4 hours ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (4 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (5 hours ago)

Malayali Vartha Recommends