ഫോണുകള്‍ സൈബര്‍ സെല്ലിന് കൈമാറി... തീവ്രവാദ സംഘടനകള്‍ക്ക് പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുന്ന പോലീസുകാരുടെ ഫോണ്‍ പിടിച്ചെടുത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍

ഫോണുകള്‍ സൈബര്‍ സെല്ലിന് കൈമാറി... തീവ്രവാദ സംഘടനകള്‍ക്ക് പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണം നേരിടുന്ന പോലീസുകാരുടെ ഫോണ്‍ പിടിച്ചെടുത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍, വിശദമായ പരിശോധനയ്ക്കാണ് സൈബര്‍ സെല്ലിന് ഫോണുകള്‍ കൈമാറിയത്.
മൂന്നാര്‍ സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ ഫോണുകളാണ് ഡിവൈ.എസ്.പി. കെ.ആര്‍.മനോജ് പിടിച്ചെടുത്തത്.
സ്റ്റേഷനിലെ പ്രധാനരേഖകള്‍ കൈകാര്യം ചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണിത്. ഫോണിലെ വിവരങ്ങള്‍ ലഭിച്ചാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുകയുള്ളൂ.
മൂന്നാര്‍ സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. അവര്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരുന്നു.
"
https://www.facebook.com/Malayalivartha
























