Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

നിര്‍മാണത്തിനിടെ ബീമുകള്‍ തകര്‍ന്ന കൂളിമാട് പാലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്നും പരിശോധന നടത്തും.... ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും , ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം അന്‍സാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിച്ചേക്കും

19 MAY 2022 07:57 AM IST
മലയാളി വാര്‍ത്ത

More Stories...

എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..

പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..

പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....

നിര്‍മാണത്തിനിടെ ബീമുകള്‍ തകര്‍ന്ന കൂളിമാട് പാലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്നും പരിശോധന നടത്തും. നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുക. ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും.


ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം അന്‍സാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിച്ചേക്കുമെന്ന് സൂചന. അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണെന്നാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്.

 



ചാലിയാര്‍ പുഴയ്ക്ക് കുറുകെ കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് 2019 മാര്‍ച്ച് ഏഴിനാണ് പാലം നിര്‍മാണം തുടങ്ങിയത്.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാര്‍. 24 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണത്.



അതേസമയം കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി കിഫ്ബി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം നല്‍കിയത്. ഗര്‍ഡറുകള്‍ തകര്‍ന്നുവീഴാന്‍ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറാണെന്നും ഗര്‍ഡറുകള്‍ ഉറപ്പുള്ളതാണെന്നും കിഫ്ബി .

നിര്‍മാണത്തിനായി ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളില്‍ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ മനസിലായിട്ടുള്ളത്. യഥാര്‍ഥകാരണം, ഗര്‍ഡറുകള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കികള്‍ക്കുണ്ടായ യന്ത്രത്തകരാറാണ്. ഗുണനിലവാരമായുള്ള പ്രശ്നമല്ല, തൊഴില്‍നൈപുണ്യം ആയി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ മാത്രമാണ് അപകടത്തിന് കാരണമായതെന്നും ഗര്‍ഡറുകളുടെ ക്യൂബ് സ്ട്രെങ്ത് തികച്ചും തൃപ്തികരമായ നിലയില്‍ തന്നെയാണുള്ളതെന്നും അറിയിച്ച് കിഫ്ബി.


പദ്ധതിയുടെ കരാറുകാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് . 2019 മാര്‍ച്ച് ഏഴിനാണ് പാലം നിര്‍മാണം ആരംഭിച്ചത്. 24 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമാക്കിയിരുന്നത്. ഇതനുസരിച്ച് ഫൗണ്ടേഷനും സബ് സ്ട്രക്ചറും പൂര്‍ത്തിയായി. സൂപ്പര്‍ സ്ട്രക്ചറിന്റെ പണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നിര്‍മാണ പുരോഗതി എഴുപത്തെട്ട് ശതമാനമാണ്. സൈറ്റില്‍ തന്നെ ഉണ്ടാക്കിയെടുക്കുന്ന രീതിയിലായിരുന്നു ഗര്‍ഡറുകളുടെ നിര്‍മാണങ്ങള്‍. താല്‍ക്കാലിക താങ്ങും ട്രസും നല്‍കി പിയര്‍ ക്യാപിന്റെ മധ്യത്തിലായാണ് ഗര്‍ഡറുകള്‍ നിര്‍മ്മിച്ചത്.

ഓരോ ഗര്‍ഡറിന്റെയും ഏകദേശഭാരം തൊണ്ണൂറ് മെട്രിക് ടണ്‍ ആണ്. ആദ്യ ഘട്ട സ്ട്രെസിങ്ങിനു ശേഷം ഓരോ ഗര്‍ഡറുകളെയും അതാതിന്റെ സ്ഥാനങ്ങളിലേക്ക് മാറ്റുകയും കൃത്യമായ സ്ഥാനങ്ങളിലേക്ക് വിന്യസിക്കുന്നതിന് മുന്നോടിയായി ഈ ഗര്‍ഡറുകളെ 100-150മെട്രിക് ടണ്‍ ശേഷിയുള്ള ഹൈഡ്രോളിക് ജാക്കികള്‍ ഉപയോഗിച്ച് തടി കൊണ്ടുള്ള ബ്ലോക്കുകളിലേക്ക് ഉയര്‍ത്തും.



മെയ് 16 ന് മൂന്നാം ഗര്‍ഡറിനെ പുഴയുടെ രണ്ടു ദിശകളിലായി രണ്ടു ഹൈഡ്രോളിക് ജാക്കികള്‍ ഉപയോഗിച്ച് യഥാസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് ശ്രമിക്കുകയായിരുന്നു. ഈ രണ്ടു ഹൈഡ്രോളിക് ജാക്കികളുടെയും ചലനങ്ങള്‍ ഏകോപിപ്പിച്ചാണ് ചെയ്തിരുന്നത്.



ആദ്യ ഘട്ടത്തിലെ താഴ്ത്തല്‍ പൂര്‍ത്തിയായ ശേഷം ഒരു വശത്തെ ജാക്കിന്റെ പിസ്റ്റണ്‍ പെട്ടെന്ന് അകത്തേക്ക് തിരിയുകയും ഇതേത്തുടര്‍ന്ന് മൂന്നാം ഗര്‍ഡര്‍ ഒരു വശത്തേക്ക് ചരിയുകയുമാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് മൂന്നാം ഗര്‍ഡര്‍ രണ്ടാം ഗര്‍ഡറിന്റെ പുറത്തേക്ക് വീണു. ഈ ആഘാതത്തിന്റെ ഫലമായി രണ്ടാം ഗര്‍ഡര്‍ മറിഞ്ഞ് സമീപമുള്ള ഒന്നാം ഗര്‍ഡറിന്റെ മേല്‍ പതിച്ചു.



ഈ ആഘാതത്തെ തുടര്‍ന്ന് ഒന്നാം ഗര്‍ഡര്‍ പുഴയിലേക്ക് വീഴുകയും ചെയ്തു. അതായത് ഹൈഡ്രോളിക് ജാക്കിന്റെ പ്രവര്‍ത്തനത്തിലോ പ്രവര്‍ത്തിപ്പിക്കുന്നതിലോ ഉണ്ടായ നൈമിഷികമായ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചത്. അല്ലാതെ ഗര്‍ഡറുകളുടെ ക്യൂബ് സ്ട്രെങ്ത് അടക്കമുള്ള എല്ലാ ഗുണനിലവാര മാനദണ്ഡങ്ങളും തികച്ചും തൃപ്തികരമാണെന്നും കിഫ്ബി പറഞ്ഞു

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (9 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (14 minutes ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (21 minutes ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (40 minutes ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (2 hours ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (3 hours ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (3 hours ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (3 hours ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (3 hours ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (3 hours ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (4 hours ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (4 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (5 hours ago)

Malayali Vartha Recommends