Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്... ചികിത്സാരംഗത്തും അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം

21 MAY 2022 11:28 AM IST
മലയാളി വാര്‍ത്ത

മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിത്സാരംഗത്തും അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും മികവ് പുലര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.

ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. മറ്റ് മെഡിക്കല്‍ കോളേജുകളിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ സംഘം. പദ്ധതി വിജയമായതിനെ തുടര്‍ന്നാണ് ഇത് എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും പ്രവര്‍ത്തനസജ്ജമാക്കി. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പിജി കോഴ്സ് ആരംഭിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്ന ഒരു രോഗിക്ക് രോഗതീവ്രതയനുസരിച്ച് ഉടനടി അത്യാഹിത ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ട്രയാജ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ട് രോഗതീവ്രതയനുസരിച്ച് ചികിത്സ നല്‍കുന്നു. രോഗതീവ്രതയനുസരിച്ച് വേഗത്തില്‍ പരിശോധന നടത്തുന്നതിന് ടാഗുകളും നല്‍കുന്നു.

അതിനാല്‍ അടിയന്തര ചികിത്സ ആവശ്യമായ ഒരു രോഗിക്കും ക്യൂ നില്‍ക്കേണ്ട കാര്യമില്ല. ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളുമായി വരുന്നവര്‍ക്ക് വേണ്ട ചികിത്സകളെല്ലാം അത്യാഹിത വിഭാഗത്തില്‍ ഏകോപിപ്പിച്ച് നല്‍കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളുമായി വരുന്ന രോഗികള്‍ക്ക് അത്യാഹിത വിഭാഗത്തില്‍ വച്ചുതന്നെ ഹൃദ്രോഗ വിദഗ്ധന്റെ സേവനം ലഭ്യമാക്കാന്‍ ചെസ്റ്റ് പെയിന്‍ ക്ലിനിക്ക് ആരംഭിച്ചു. സ്ട്രോക്ക് ചികിത്സാ ടീമിനേയും അത്യാഹിത വിഭാഗത്തോട് ഏകോപിപ്പിച്ചിട്ടുണ്ട്. സ്ട്രോക്ക് യൂണിറ്റും സ്ട്രോക്ക് കാത്ത്ലാബും പ്രവര്‍ത്തനസജ്ജമായി വരുന്നു. സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം അത്യാഹിത വിഭാഗത്തില്‍ ഉറപ്പ് വരുത്തി. രോഗീ സൗഹൃദവും മികച്ച ചികിത്സയും ഉറപ്പുവരുത്തുകയാണ് ഈ യജ്ഞത്തിന് പിന്നില്‍.

 


ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കുന്നതിന് മേല്‍നോട്ട സമിതി, നടപ്പാക്കല്‍ സമിതി എന്നിങ്ങനെ രണ്ട് സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മറ്റ് മെഡിക്കല്‍ കോളേജുകളിലെ പ്രഗത്ഭ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് വിദഗ്ധ സമിതി. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കകുന്നതിനാണ് നടപ്പാക്കല്‍ സമിതി. സമിതി ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിച്ചു. ജീവനക്കാരുടേയും ഉപകരണങ്ങളുടേയും കുറവ് നികത്താനുള്ള നടപടികളും സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരവധി തവണ മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയും നിരന്തരം യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തുമാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി; മേടയിൽ കൊച്ചേട്ടൻ്റെ പ്രധാന പിൻബലം; മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻ നിരയിലേക്ക്!!  (1 hour ago)

മെഴ്സിഡസ് ബെൻസുമായി കൈകോർത്ത് ചാർജ്മോഡ്; രാജ്യത്തെ ഇവി ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം  (1 hour ago)

സൈലം ഓഫ്‌ലൈൻ നീറ്റ് , കീം ക്രാഷ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു...  (1 hour ago)

7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: കരകുളം കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍...  (1 hour ago)

ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...  (1 hour ago)

ഭക്ഷണം കഴിക്കാന്‍ ഓഫീസില്‍ നിന്നും ഇറങ്ങിയ ബാങ്ക് ജീവനക്കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം  (1 hour ago)

പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...  (1 hour ago)

മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...  (1 hour ago)

കേരളത്തിലും കുതിക്കും  (1 hour ago)

ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച് സ്‌റ്റേഷനില്‍ എത്തിയ എസ്എച്ച്ഒയുടെ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്  (1 hour ago)

Youth-congress-secretary പോലീസിന്റെ ഭാഗത്തും വന്‍ വീഴ്ച  (1 hour ago)

'ആക്ഷന്‍ ഹീറോ ബിജു' താരം ഷഫീഖ് 52 ലീറ്റര്‍ മദ്യവുമായി എക്‌സൈസിന്റെ പിടിയില്‍  (2 hours ago)

ശബരിമലയിലെ ആചാരങ്ങള്‍ ധ്വംസിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു ; ആചാരസംരക്ഷണത്തിനായി സമരം ചെയ്ത ഭക്തര്‍ക്കെതിരെ എടുത്ത ആയിരക്കണക്കിന് കള്ളകേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന്  (2 hours ago)

സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവാക്കിയ 20 കോടി രൂപ സിപിഎം തിരിച്ചടച്ച് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം; നവകേരള സര്‍വെ റദ്ദാക്കിയ ഹൈക്കോടതി നടപടി സർക്കാരിന് കിട്ടിയ കനത്ത പ്രഹരമെന്ന് കെപ  (2 hours ago)

ബംഗാൾ ഉൾക്കടലിൽ കപ്പലുകളുടെ മഹാപരേഡ്;  (3 hours ago)

Malayali Vartha Recommends