Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

'സാധാരണ മഴയിൽ വെള്ളം ഒഴുകിപ്പോകാൻ പോലും പറ്റുന്ന ഓടകളും കനാലും ഇല്ലാത്തിടത്ത് മുൻപറഞ്ഞ രണ്ടു കാര്യങ്ങൾ ഒരുമിച്ച് നടന്നാൽ പിന്നെ വെള്ളം എവിടെ പോകും? അത് പൊങ്ങിക്കൊണ്ടേ ഇരിക്കും. ഇന്നു കയറുന്നതിനേക്കാൾ കൂടുതൽ നാളെ കയറും...' മുരളി തുമ്മാരുകുടി കുറിക്കുന്നു

21 MAY 2022 02:08 PM IST
മലയാളി വാര്‍ത്ത

'മഴക്കാലം തുടങ്ങിയിട്ടില്ല. വേനൽമഴയിൽ തന്നെ എറണാകുളം കുളമായി തനിസ്വഭാവം കാണിച്ചു തുടങ്ങി. ഈ മഴക്കാലത്ത് ഇനിയും അനവധി ദിവസങ്ങളിൽ വെള്ളം കെട്ടും, ജനജീവിതം സ്തംഭിക്കും, രോഗം പകരും. ഇനിയുള്ള ഓരോ വർഷവും ഇത് കൂടിക്കൂടി വരും' എന്ന് കുറിക്കുകയാണ് മുരളി തുമ്മാരുകുടി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

വെള്ളത്തിലാകുന്ന കൊച്ചി

മഴക്കാലം തുടങ്ങിയിട്ടില്ല. വേനൽമഴയിൽ തന്നെ എറണാകുളം കുളമായി തനിസ്വഭാവം കാണിച്ചു തുടങ്ങി. ഈ മഴക്കാലത്ത് ഇനിയും അനവധി ദിവസങ്ങളിൽ വെള്ളം കെട്ടും, ജനജീവിതം സ്തംഭിക്കും, രോഗം പകരും. ഇനിയുള്ള ഓരോ വർഷവും ഇത് കൂടിക്കൂടി വരും. വർഷത്തിൽ പത്തു ദിവസം എന്നത് അന്പതും നൂറുമാകും. ഇതിനൊരു പരിഹാരമില്ലേ ഡോക്ടർ? ഉണ്ട്...

കുറച്ചു ചാലുകീറി, കനാലുകൾ വൃത്തിയാക്കി ഒന്നോ രണ്ടോ പന്പിംഗ് സ്റ്റേഷൻ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാമെന്ന ചിന്ത മാറുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതൊക്കെ ചെയ്ത് തൽക്കാലം ജനങ്ങൾക്ക് ആശ്വാസം നൽകാം എന്നിരുന്നാലും.

പഴയത് പോലെ ജീവിക്കാവുന്ന നഗരമല്ല കൊച്ചി എന്നും എഞ്ചിനീയറിംഗ് പരിഹാരം കൊണ്ട് കൊച്ചിയിൽ വെള്ളക്കെട്ട് ഒഴിവാകുകയില്ലെന്നും ജനങ്ങളെ ബോധവൽക്കരിച്ചേ പറ്റൂ. ഇതെത്ര കയ്പേറിയ വാർത്തയാണെങ്കിലും. കാലാവസ്ഥ വ്യതിയാനം കൊച്ചിയെ മുകളിൽ നിന്നും കടലിൽ നിന്നും ശ്വാസം മുട്ടിക്കുകയാണ്. മഴ കൂടുതൽ സാന്ദ്രതയിൽ ചെയ്യുന്നു എന്നത് ഇനി പതിവാകും. കടലിന്റെ ജലനിരപ്പ് പതുക്കെ ഉയരും. സാധാരണ മഴയിൽ വെള്ളം ഒഴുകിപ്പോകാൻ പോലും പറ്റുന്ന ഓടകളും കനാലും ഇല്ലാത്തിടത്ത് മുൻപറഞ്ഞ രണ്ടു കാര്യങ്ങൾ ഒരുമിച്ച് നടന്നാൽ പിന്നെ വെള്ളം എവിടെ പോകും? അത് പൊങ്ങിക്കൊണ്ടേ ഇരിക്കും. ഇന്നു കയറുന്നതിനേക്കാൾ കൂടുതൽ നാളെ കയറും.

പൊങ്ങുന്നതനുസരിച്ചു വെള്ളം പരക്കുകയും ചെയ്യും. ഇന്നെത്താത്തിടത്ത് നാളെ എത്തും.ഇത് കുറച്ചു കൊണ്ടുവരണമെങ്കിൽ വലിയ മഴ ചെയ്യുന്ന മണിക്കൂറിൽ വെള്ളത്തിന് ഒഴുകിപ്പോകുന്നതിന് മുൻപ് കെട്ടിക്കിടക്കാൻ കുറച്ചു സ്ഥലം കൊടുക്കണം. പക്ഷെ എറണാകുളം നഗരത്തിൽ സെൻറിന് ദശ ലക്ഷങ്ങളാണ് വില. അവിടെ വെള്ളത്തിന് പരക്കാനായി ആരും ഒരു സെൻറും കൊടുക്കില്ല. പോരാത്തതിന് കെട്ടിടം നിർമ്മിക്കാത്ത ഏതെങ്കിലും സ്ഥലം ഉണ്ടെങ്കിൽ അതും നിർമ്മിച്ചെടുക്കും. കനാലുകൾ വീതി കുറച്ച് റോഡിന് വീതി കൂട്ടി സ്ഥല വില കൂട്ടും. അപ്പോൾ കൂടുതൽ കെട്ടിടങ്ങൾ ഉണ്ടാകും. വെള്ളം വീണ്ടും പൊങ്ങും.

സർക്കാരിന് ഒരു കാര്യം ചെയ്യാം. എറണാകുളത്തെ ജനറൽ ആശുപത്രി മുതൽ പോലീസ് കമ്മീഷണറേറ്റ് വരെയുള്ള കെട്ടിടങ്ങൾ അവിടെനിന്നും ജില്ലയിൽ മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കാം. ഈ സ്ഥലം ഇടിച്ചുനിരത്തി തടാകമാക്കാം. കെ. എസ്. ആർ. ടി. സി. സ്റ്റാൻഡ് ഉൾപ്പെടെ എവിടെയൊക്കെ അത്യാവശ്യം സ്ഥലമുണ്ടോ അതൊക്കെ കുഴിച്ചു കുളമാക്കി പരസ്പരം ബന്ധിപ്പിക്കാം. ഹൈക്കോടതി മുതലുള്ള കോടതികൾക്കും ഇതൊക്കെ ചെയ്യാം. ഇവയൊന്നും ഇനി അവിടെയിരിക്കേണ്ട പ്രത്യേക കാര്യമൊന്നുമില്ല. ഹൈക്കോടതിയും ആശുപത്രിയും ബൈപ്പാസിനിപ്പുറത്ത് കൂടുതൽ സൗകര്യങ്ങളോടെ പുനഃസ്ഥാപിക്കാം. നഗരത്തിലെ വെള്ളം കുറച്ചൊക്കെ ഇങ്ങോട്ട് വരട്ടെ. മഴ കഴിയുന്പോൾ പറഞ്ഞുവിടാം.

എറണാകുളത്തിന്റെ നാലിലൊന്നെങ്കിലും വീണ്ടും കുളമാക്കിയാൽ ബാക്കി സ്ഥലം ഉപയോഗിക്കാൻ പറ്റും. സുനാമി തൊട്ട് വെള്ളക്കെട്ട് വരെ ഭീഷണിയുള്ള സ്ഥലത്ത് ഇത്തരം ക്രിട്ടിക്കൽ സ്ഥാപനങ്ങൾ കൊണ്ടുവെച്ചത് അല്ലെങ്കിൽ തന്നെ ശരിയല്ല. പോരാത്തതിന് തിരക്കുള്ള നഗരത്തിന്റെ മെട്രോ ചെല്ലാത്ത അറ്റത്ത് തന്നെ വേണോ ആശുപത്രി? ഒഴിവാകുന്ന സ്ഥലത്തിന്റെ ഒരു ഭാഗം പുനർനിർമ്മാണത്തിന് അനുമതി കൊടുത്തും നന്നായിവരുന്ന നഗത്തിലെ ബാക്കിയുള്ള സ്ഥലത്തിനും കെട്ടിടങ്ങൾക്കും കുറച്ച് വിൻഡ്ഫാൾ ടാക്സ് കൊണ്ടുവന്നും ഈ പദ്ധതിക്കുള്ള പണം കണ്ടുപിടിക്കാം. പണമല്ല വിഷനാണ് പ്രധാനം.

 

സ്പോഞ്ച് നഗരങ്ങൾ എന്നാണ് ഇത്തരം പദ്ധതികളെ വിളിക്കുന്നത്. ഇതൊന്നും പക്ഷെ കേരളത്തിൽ നടപ്പാവില്ല. എതിർക്കാൻ ഒരു പദ്ധതിയും നോക്കി ആളുകൾ ഇരിക്കുന്ന നാടല്ലേ. ഏറെ മുൻകുട്ടി ചിന്തിച്ച് പ്ലാൻ ചെയ്യുന്ന ഒരു രീതി ഈ കോലോത്ത് ഇല്ല. വെള്ളം പൊങ്ങിക്കൊണ്ടേ ഇരിക്കും. വിഷു വരും വർഷം വരും ആളുകൾ സ്ഥലം വിട്ടു പോകും. നഗരം ക്ലൈമറ്റ് സെൻട്രൽ പ്രവചിച്ചതു പോലെ ഏറെഭാഗവും വെള്ളത്തിലാകും. സ്നേഹം കൊണ്ടു പറയുകയാണ്, ഇറ്റ്സ് ഇൻക്യൂറബിൾ. എറണാകുളത്തെ സ്ഥലം വിറ്റ് മറ്റു ഭാഗങ്ങളിലേക്ക് പോകുന്നതാണ് ബുദ്ധി.

മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി; മേടയിൽ കൊച്ചേട്ടൻ്റെ പ്രധാന പിൻബലം; മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻ നിരയിലേക്ക്!!  (1 hour ago)

മെഴ്സിഡസ് ബെൻസുമായി കൈകോർത്ത് ചാർജ്മോഡ്; രാജ്യത്തെ ഇവി ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം  (1 hour ago)

സൈലം ഓഫ്‌ലൈൻ നീറ്റ് , കീം ക്രാഷ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു...  (1 hour ago)

7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: കരകുളം കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍...  (1 hour ago)

ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...  (1 hour ago)

ഭക്ഷണം കഴിക്കാന്‍ ഓഫീസില്‍ നിന്നും ഇറങ്ങിയ ബാങ്ക് ജീവനക്കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം  (1 hour ago)

പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...  (1 hour ago)

മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...  (1 hour ago)

കേരളത്തിലും കുതിക്കും  (1 hour ago)

ബര്‍മുഡയും ടീഷര്‍ട്ടും ധരിച്ച് സ്‌റ്റേഷനില്‍ എത്തിയ എസ്എച്ച്ഒയുടെ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്  (1 hour ago)

Youth-congress-secretary പോലീസിന്റെ ഭാഗത്തും വന്‍ വീഴ്ച  (1 hour ago)

'ആക്ഷന്‍ ഹീറോ ബിജു' താരം ഷഫീഖ് 52 ലീറ്റര്‍ മദ്യവുമായി എക്‌സൈസിന്റെ പിടിയില്‍  (2 hours ago)

ശബരിമലയിലെ ആചാരങ്ങള്‍ ധ്വംസിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു ; ആചാരസംരക്ഷണത്തിനായി സമരം ചെയ്ത ഭക്തര്‍ക്കെതിരെ എടുത്ത ആയിരക്കണക്കിന് കള്ളകേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന്  (2 hours ago)

സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവാക്കിയ 20 കോടി രൂപ സിപിഎം തിരിച്ചടച്ച് കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം; നവകേരള സര്‍വെ റദ്ദാക്കിയ ഹൈക്കോടതി നടപടി സർക്കാരിന് കിട്ടിയ കനത്ത പ്രഹരമെന്ന് കെപ  (3 hours ago)

ബംഗാൾ ഉൾക്കടലിൽ കപ്പലുകളുടെ മഹാപരേഡ്;  (3 hours ago)

Malayali Vartha Recommends