Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

സ്നേഹം കൊണ്ടു പറയുകയാണ്, എറണാകുളത്തെ സ്ഥലം വിറ്റ് മറ്റു ഭാഗങ്ങളിലേക്ക് പോകുന്നതാണ് ബുദ്ധി, ഈ ചെറിയമഴിൽ തന്നെ എറണാകുളം കുളമായി തനിസ്വഭാവം കാണിച്ചു തുടങ്ങിയെങ്കിൽ കാലവർഷം പറയേണ്ടതില്ലലോ! മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക് പോസ്റ്റ് ചർച്ചയാവുന്നു..

21 MAY 2022 05:04 PM IST
മലയാളി വാര്‍ത്ത

കൊച്ചി പഴയ കൊച്ചിയല്ല എന്ന് നമുക്കറിയാം. ഇപ്പോഴിതാ ഒരുചെറിയ മഴയത്തും കൊച്ചു മുങ്ങുവിധമാണ് നഗരത്തെ വെള്ളക്കെട്ട്. ഈ സത്യാവസ്ഥ വിളിച്ചുപറയുകയാണ് മുരളി തുമ്മാരുകുടിതൻറെ കുറിപ്പിലൂടെ.പഴയത് പോലെ ജീവിക്കാവുന്ന നഗരമല്ല കൊച്ചി എന്നും എഞ്ചിനീയറിംഗ് പരിഹാരം കൊണ്ട് കൊച്ചിയില്‍ വെള്ളക്കെട്ട് ഒഴിവാകുകയില്ലെന്നും ജനങ്ങളെ ബോധവല്‍ക്കരിച്ചേ പറ്റൂ. ഇതെത്ര കയ്പേറിയ വാര്‍ത്തയാണെങ്കിലും. കാലാവസ്ഥ വ്യതിയാനം കൊച്ചിയെ മുകളില്‍ നിന്നും കടലില്‍ നിന്നും ശ്വാസം മുട്ടിക്കുകയാണ്.' അദ്ദേഹം ഫേസ്ബുക്കില്‍ എഴുതുന്നു.

 

കുറിപ്പിന്റെ പൂര്‍ണരൂപം

വെള്ളത്തിലാകുന്ന കൊച്ചി മഴക്കാലം തുടങ്ങിയിട്ടില്ല. വേനല്‍മഴയില്‍ തന്നെ എറണാകുളം കുളമായി തനിസ്വഭാവം കാണിച്ചു തുടങ്ങി. ഈ മഴക്കാലത്ത് ഇനിയും അനവധി ദിവസങ്ങളില്‍ വെള്ളം കെട്ടും, ജനജീവിതം സ്തംഭിക്കും, രോഗം പകരും.

 

ഇനിയുള്ള ഓരോ വര്‍ഷവും ഇത് കൂടിക്കൂടി വരും. വര്‍ഷത്തില്‍ പത്തു ദിവസം എന്നത് അന്പതും നൂറുമാകും. ഇതിനൊരു പരിഹാരമില്ലേ ഡോക്ടര്‍? ഉണ്ട് കുറച്ചു ചാലുകീറി, കനാലുകള്‍ വൃത്തിയാക്കി ഒന്നോ രണ്ടോ പന്പിംഗ് സ്റ്റേഷന്‍ സ്ഥാപിച്ച്‌ പ്രശ്‌നം പരിഹരിക്കാമെന്ന ചിന്ത മാറുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതൊക്കെ ചെയ്ത് തല്‍ക്കാലം ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാം എന്നിരുന്നാലും. പഴയത് പോലെ ജീവിക്കാവുന്ന നഗരമല്ല കൊച്ചി എന്നും എഞ്ചിനീയറിംഗ് പരിഹാരം കൊണ്ട് കൊച്ചിയില്‍ വെള്ളക്കെട്ട് ഒഴിവാകുകയില്ലെന്നും ജനങ്ങളെ

 

ബോധവല്‍ക്കരിച്ചേ പറ്റൂ. ഇതെത്ര കയ്‌പേറിയ വാര്‍ത്തയാണെങ്കിലും. കാലാവസ്ഥ വ്യതിയാനം കൊച്ചിയെ മുകളില്‍ നിന്നും കടലില്‍ നിന്നും ശ്വാസം മുട്ടിക്കുകയാണ്. മഴ കൂടുതല്‍ സാന്ദ്രതയില്‍ ചെയ്യുന്നു എന്നത് ഇനി പതിവാകും. കടലിന്റെ ജലനിരപ്പ് പതുക്കെ ഉയരും. സാധാരണ മഴയില്‍ വെള്ളം ഒഴുകിപ്പോകാന്‍ പോലും പറ്റുന്ന ഓടകളും കനാലും ഇല്ലാത്തിടത്ത് മുന്‍പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഒരുമിച്ച്‌ നടന്നാല്‍ പിന്നെ വെള്ളം എവിടെ പോകും? അത് പൊങ്ങിക്കൊണ്ടേ ഇരിക്കും. ഇന്നു കയറുന്നതിനേക്കാള്‍ കൂടുതല്‍ നാളെ കയറും. പൊങ്ങുന്നതനുസരിച്ചു വെള്ളം പരക്കുകയും ചെയ്യും. ഇന്നെത്താത്തിടത്ത് നാളെ എത്തും.

 

 

ഇത് കുറച്ചു കൊണ്ടുവരണമെങ്കില്‍ വലിയ മഴ ചെയ്യുന്ന മണിക്കൂറില്‍ വെള്ളത്തിന് ഒഴുകിപ്പോകുന്നതിന് മുന്‍പ് കെട്ടിക്കിടക്കാന്‍ കുറച്ചു സ്ഥലം കൊടുക്കണം. പക്ഷെ എറണാകുളം നഗരത്തില്‍ സെന്‍റിന് ദശ ലക്ഷങ്ങളാണ് വില. അവിടെ വെള്ളത്തിന് പരക്കാനായി ആരും ഒരു സെന്‍റും കൊടുക്കില്ല. പോരാത്തതിന് കെട്ടിടം നിര്‍മ്മിക്കാത്ത ഏതെങ്കിലും സ്ഥലം ഉണ്ടെങ്കില്‍ അതും നിര്‍മ്മിച്ചെടുക്കും. കനാലുകള്‍ വീതി കുറച്ച്‌ റോഡിന് വീതി കൂട്ടി സ്ഥല വില കൂട്ടും.

 

 

അപ്പോള്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ഉണ്ടാകും. വെള്ളം വീണ്ടും പൊങ്ങും. സര്‍ക്കാരിന് ഒരു കാര്യം ചെയ്യാം. എറണാകുളത്തെ ജനറല്‍ ആശുപത്രി മുതല്‍ പോലീസ് കമ്മീഷണറേറ്റ് വരെയുള്ള കെട്ടിടങ്ങള്‍ അവിടെനിന്നും ജില്ലയില്‍ മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കാം. ഈ സ്ഥലം ഇടിച്ചുനിരത്തി തടാകമാക്കാം. കെ. എസ്. ആര്‍. ടി. സി. സ്റ്റാന്‍ഡ് ഉള്‍പ്പെടെ എവിടെയൊക്കെ അത്യാവശ്യം സ്ഥലമുണ്ടോ അതൊക്കെ കുഴിച്ചു കുളമാക്കി പരസ്പരം ബന്ധിപ്പിക്കാം.

 

 

 

ഹൈക്കോടതി മുതലുള്ള കോടതികള്‍ക്കും ഇതൊക്കെ ചെയ്യാം. ഇവയൊന്നും ഇനി അവിടെയിരിക്കേണ്ട പ്രത്യേക കാര്യമൊന്നുമില്ല. ഹൈക്കോടതിയും ആശുപത്രിയും ബൈപ്പാസിനിപ്പുറത്ത് കൂടുതല്‍ സൗകര്യങ്ങളോടെ പുനഃസ്ഥാപിക്കാം. നഗരത്തിലെ വെള്ളം കുറച്ചൊക്കെ ഇങ്ങോട്ട് വരട്ടെ. മഴ കഴിയുന്‌പോള്‍ പറഞ്ഞുവിടാം. എറണാകുളത്തിന്റെ നാലിലൊന്നെങ്കിലും വീണ്ടും കുളമാക്കിയാല്‍ ബാക്കി സ്ഥലം ഉപയോഗിക്കാന്‍ പറ്റും. സുനാമി തൊട്ട് വെള്ളക്കെട്ട് വരെ ഭീഷണിയുള്ള സ്ഥലത്ത് ഇത്തരം ക്രിട്ടിക്കല്‍ സ്ഥാപനങ്ങള്‍ കൊണ്ടുവെച്ചത് അല്ലെങ്കില്‍ തന്നെ ശരിയല്ല.

 

 

പോരാത്തതിന് തിരക്കുള്ള നഗരത്തിന്റെ മെട്രോ ചെല്ലാത്ത അറ്റത്ത് തന്നെ വേണോ ആശുപത്രി? ഒഴിവാകുന്ന സ്ഥലത്തിന്റെ ഒരു ഭാഗം പുനര്‍നിര്‍മ്മാണത്തിന് അനുമതി കൊടുത്തും നന്നായിവരുന്ന നഗത്തിലെ ബാക്കിയുള്ള സ്ഥലത്തിനും കെട്ടിടങ്ങള്‍ക്കും കുറച്ച്‌ വിന്‍ഡ്ഫാള്‍ ടാക്‌സ് കൊണ്ടുവന്നും ഈ പദ്ധതിക്കുള്ള പണം കണ്ടുപിടിക്കാം. പണമല്ല വിഷനാണ് പ്രധാനം. സ്‌പോഞ്ച് നഗരങ്ങള്‍ എന്നാണ് ഇത്തരം പദ്ധതികളെ വിളിക്കുന്നത്. ഇതൊന്നും പക്ഷെ കേരളത്തില്‍ നടപ്പാവില്ല.

 

 

 

 

എതിര്‍ക്കാന്‍ ഒരു പദ്ധതിയും നോക്കി ആളുകള്‍ ഇരിക്കുന്ന നാടല്ലേ. ഏറെ മുന്‍കുട്ടി ചിന്തിച്ച്‌ പ്ലാന്‍ ചെയ്യുന്ന ഒരു രീതി ഈ കോലോത്ത് ഇല്ല. വെള്ളം പൊങ്ങിക്കൊണ്ടേ ഇരിക്കും. വിഷു വരും വര്‍ഷം വരും ആളുകള്‍ സ്ഥലം വിട്ടു പോകും. നഗരം ക്ലൈമറ്റ് സെന്‍ട്രല്‍ പ്രവചിച്ചതു പോലെ ഏറെഭാഗവും വെള്ളത്തിലാകും. സ്‌നേഹം കൊണ്ടു പറയുകയാണ്, ഇറ്റ്‌സ് ഇന്‍ക്യൂറബിള്‍. എറണാകുളത്തെ സ്ഥലം വിറ്റ് മറ്റു ഭാഗങ്ങളിലേക്ക് പോകുന്നതാണ് ബുദ്ധി. മുരളി തുമ്മാരുകുടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (54 minutes ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (1 hour ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (1 hour ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (1 hour ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (2 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (4 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (4 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (5 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (6 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends