Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷഹാന ചായയോ കാപ്പിയോ കുടിക്കുന്ന പതിവില്ല, സംഭവദിവസം ഷഹാനയുടെ മുറിയില്‍ രണ്ടു ഗ്ലാസില്‍ ചായ ഒഴിച്ചു വച്ചിരുന്നതായി കണ്ടെന്ന് ബന്ധുക്കള്‍, ശബ്ദം കേട്ട് അയല്‍വാസി വന്നപ്പോള്‍ വാതില്‍ തുറന്നനിലയിലും, സംഭവദിവസം മൂന്നാമതൊരു വ്യക്തിയുടെ സാന്നിധ്യം വീട്ടുകാര്‍ സംശയിക്കുന്നു, നടിയും മോഡലുമായ ഷഹാനയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സൂചന നല്‍കുമ്പോഴും അത് വിശ്വസിക്കാനാവാതെ ബന്ധുക്കള്‍...

22 MAY 2022 07:10 AM IST
മലയാളി വാര്‍ത്ത

ഷഹാന ചായയോ കാപ്പിയോ കുടിക്കുന്ന പതിവില്ല, സംഭവദിവസം ഷഹാനയുടെ മുറിയില്‍ രണ്ടു ഗ്ലാസില്‍ ചായ ഒഴിച്ചു വച്ചിരുന്നതായി കണ്ടെന്ന് ബന്ധുക്കള്‍, ശബ്ദം കേട്ട് അയല്‍വാസി വന്നപ്പോള്‍ വാതില്‍ തുറന്നനിലയിലും, സംഭവദിവസം മൂന്നാമതൊരു വ്യക്തിയുടെ സാന്നിധ്യം വീട്ടുകാര്‍ സംശയിക്കുന്നു, നടിയും മോഡലുമായ ഷഹാനയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സൂചന നല്‍കുമ്പോഴും അത് വിശ്വസിക്കാനാവാതെ ബന്ധുക്കള്‍...

അയല്‍വാസി ശബ്ദം കേട്ടു വന്നപ്പോള്‍ മുന്‍വാതില്‍ തുറന്ന നിലയിലും ഷഹാന ബോധമറ്റ് സജ്ജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലുമായിരുന്നു. അയല്‍വാസികളെപ്പോലും അറിയിക്കാതെ കെട്ടഴിച്ചതില്‍ സംശയമുണ്ടെന്നു ബന്ധുക്കള്‍ . ബന്ധുക്കളുടെ മൊഴി കാര്യമായി മുഖവിലയ്‌ക്കെടുത്ത് കേസില്‍ സമഗ്രഅന്വേഷണം നടത്തുമെന്ന് പൊലീസ് .മുറിക്കുള്ളില്‍ കണ്ടെത്തിയ ചായ ഗ്ലാസിലെ വിരലടയാളം ശേഖരിക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ നിന്നു വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടില്ല.



രാസപരിശോധനാഫലം ഇതുവരെ കിട്ടിയിട്ടില്ല. ഷഹാനയുടെ ഫോണിലെ ചാറ്റിങ് വിവരങ്ങളും പൊലീസ് അന്വേഷിച്ചു വരുന്നു. തൂങ്ങിമരിച്ചതാണെന്നാണു ഭര്‍ത്താവ് സജ്ജാദിന്റെ മൊഴി. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി സജ്ജാദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

 

നേരത്തെ തന്നെ സജ്ജാദിനെതിരെ നിരവധി ആരോപണങ്ങളാണ് ഷഹാനയുടെ ഉമ്മയുള്‍പ്പടെ ഉള്ളവര്‍ ഉയര്‍ത്തിയത്.ഷഹനയുടെ മരണം കൊലപാതകമാണെന്നാണ് മാതാവ് ഉമൈബ ആരോപിച്ചത്.''പണത്തിന് വേണ്ടി എന്റെ മോളെ കൊന്നതാണ്. മദ്യലഹരിയില്‍ മര്‍ദ്ദിക്കുന്ന വിവരങ്ങള്‍ കരഞ്ഞ് കൊണ്ട് മോള്‍ പറയുമായിരുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യവും മകള്‍ പറഞ്ഞിട്ടുണ്ടായിരുന്നു.

 



കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്ന മര്‍ദ്ദനവും പീഡനവും. അടുത്തിടെ പരസ്യത്തിലഭിനയച്ച് പ്രതിഫലമായി ചെക്ക് ആവശ്യപ്പെട്ടും മര്‍ദ്ദിച്ചിരുന്നു. മകളെ കൊന്നത് തന്നെയാണ്. ഉറപ്പാണ്. ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥയുണ്ടാകരുത്. നീതി ലഭിക്കണം. അവനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

 

മര്‍ദ്ദിക്കുന്ന കാര്യത്തില്‍ മകള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു എന്നാല്‍ അത് സജാദിന്റെ സുഹൃത്തുക്കള്‍ ഇടപെട്ട് തടഞ്ഞു. മരണത്തെ പേടിയാണ് മകള്‍ക്ക്. ഒരിക്കലും മരിക്കില്ല. ഉയരങ്ങളിലേക്ക് പോകണമെന്നാണ് പറഞ്ഞത്. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.'' മാതാവ് പറഞ്ഞു.

 



പിറന്നാളിനു വിരുന്നൊരുക്കി വയ്ക്കും, ഉമ്മ എല്ലാവരെയും കൂട്ടി വരണമെന്ന് മകള്‍ പറഞ്ഞിരുന്നതായി ഉമ്മ ഉമൈബ പറയുന്നു. മരണത്തില്‍ ദുരൂഹമുണ്ട്. ഫോണ്‍ വിളിച്ച് സജ്ജാദ് ഉപദ്രവിക്കുന്ന കാര്യം ഇടയ്ക്കിടെ മകള്‍ പറയാറുണ്ടായിരുന്നു. നിന്റെ മോളെ കൊന്നിട്ടെ അങ്ങോട്ട് അയയ്ക്കൂ എന്ന് സജ്ജാദ് പറഞ്ഞുവെന്നും ഉമൈബ വെളിപ്പെടുത്തിയിരുന്നു.

ഭര്‍ത്താവും കുടുംബവും നിരന്തരം ദ്രോഹിച്ചിരുന്നു. തന്റെ ചികിത്സയ്ക്കായി മാറ്റിവച്ച ചെക്ക് ചോദിച്ച് ഉപദ്രവിച്ചിരുന്നതായും ഷഹാനയുടെ മാതാവ് വ്യക്തമാക്കി. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അവള്‍ ഇക്കാര്യങ്ങളെല്ലാം പറയുക.

ഷഹനയെ പലവട്ടം സജ്ജാദ് പല രീതിയില്‍ ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ സഹോദരനും പറഞ്ഞു. മുന്‍പും പല തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടപെട്ടു. എന്നാല്‍ അവഗണിക്കുകയാണുണ്ടായത്. ഒരു പ്രാവശ്യം പരാതി കൊടുക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ തയാറായപ്പോള്‍ സജ്ജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടുവന്നു.

 



മരിച്ചുവെന്ന് അറിഞ്ഞ ശേഷം ആളുകള്‍ എത്തുമ്പോള്‍ സജ്ജാദിന്റെ മടിയിലായിരുന്നു ഷഹന. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും സഹോദരനും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷഹനായുടെ വീട്ടില്‍ നിന്നും കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തിയത്. ഇതോടെ യുവതിയെ ബലപ്രയോഗത്തിലൂടെ ലഹരി വസ്തുക്കള്‍ ഉപയോഗിപ്പിച്ചിരുന്നോ എന്നതില്‍ പരിശോധന നടത്താനാണ് പൊലീസിന്റെ ശ്രമം.

ഷഹനയുടെ ശരീരത്തില്‍ വിഷാംശമോ ക്ഷതമോ ഏറ്റിട്ടുണ്ടോയെന്ന് എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു.ഈ രാസപരിശോധന ഫലമാണ് വൈകുന്നത്.

കാസര്‍കോട് സ്വദേശിനിയായ ഷഹാനയെ ഈ മാസം 12നു രാത്രിയാണു പറമ്പില്‍ബസാറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവര്‍ പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പ്രദേശവാസികള്‍ എത്തിയപ്പോള്‍ അവരോട് സജാദ് പറഞ്ഞത് ഷഹന വിളിച്ചിട്ട് മിണ്ടുന്നില്ലെന്നാണ്. ഷഹനയുടെ മൃതദേഹം ആ സമയത്ത് സജാദിന്റെ മടിയില്‍ കിടക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.എന്നാല്‍ സ്ഥലത്ത് എത്തിയ പൊലീസിനോട് ഷഹന തൂങ്ങി മരിച്ചതാണെന്നാണ് സജാദ് പറഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പ്രതികരിച്ചിരുന്നു. ഇതോടെയാണ് ഷഹനയുടെ മരണത്തില്‍ നാട്ടുകാര്‍ക്ക് സംശയമായത്.



ഏതായാലും ഷഹാനയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലത്തിന്റെ റിപ്പോര്‍ട്ട് അന്വേഷണത്തില്‍ നിര്‍ണ്ണായകമായേക്കും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (12 minutes ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (16 minutes ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (44 minutes ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (52 minutes ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (1 hour ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (2 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (2 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (2 hours ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (2 hours ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (3 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (3 hours ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (10 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (10 hours ago)

Malayali Vartha Recommends