Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നു.... തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ല, കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകില്ല. കാവ്യയ്‌ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍, ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും, കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കും

22 MAY 2022 07:44 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നു.... തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ല, കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകില്ല. കാവ്യയ്‌ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍, ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും.

കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ല. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിന്‍മാറ്റം. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിട്ടുണ്ടായിരുന്നു.

 



അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാവുക. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ 'വിഐപി' ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

അതേ സമയം, ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സന്റ് സാമുവല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. തനിക്ക് ജാമ്യം കിട്ടുന്നതിനായി ബിഷപ്പിനെ ഇടപെടുവിച്ചു എന്ന് കാട്ടി ബാലചന്ദ്രകുമാര്‍ 10 ലക്ഷം തട്ടിച്ചുവെന്ന ദിലിപ് ആരോപിച്ചിട്ടുണ്ടായിരുന്നു.



കോട്ടയത്ത് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായ ബിഷപ്പ് ഇക്കാര്യങ്ങള്‍ നിഷേധിക്കുകയുണ്ടായി. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴി നല്‍കി. ബാലചന്ദ്രകുമാറിനെ ബിഷപ്പിന് അറിയില്ലെന്നായിരുന്നു നേരത്തെ നെയ്യാറ്റിന്‍കര രൂപത വ്യക്തമാക്കിയത്.ദിലീപിന്റെ ആരോപണം ബാലചന്ദ്രകുമാറും നിഷേധിച്ചിട്ടുണ്ടായിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് അൽതാനിയുടെ സമ്മാനം !! ജോലി സമയം വെറും 5 മണിക്കൂർ! ജീവനക്കാർക്ക് ആനുകൂല്യങ്ങൾ!! വ്രതം തുടങ്ങുന്നത് ഇങ്ങനെ... റമദാൻ നിറവിൽ ഗൾഫ്  (10 minutes ago)

ഇന്ത്യ സൂപ്പർ പവർ ഡാ ..!! ഈ 56 രാജ്യങ്ങളിലേക്ക് പറക്കാൻ ഇനി വിസ വേണ്ട!! നേട്ടം ഖത്തർ പ്രവാസികൾക്ക്  (16 minutes ago)

നീയൊക്കെ എവിടെ റിപ്പോർട്ടർമാരെ തൂക്കി അടിച്ച് പിണറായി വിജയൻ..! ദൃശ്യ മാധ്യമങ്ങളെത്തിയില്ല  (30 minutes ago)

അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്  (43 minutes ago)

23 -കാരിയുടെ രഹസ്യ മൊഴിയിൽ ചെക്ക് വച്ച് അജിത്..! നെടുമങ്ങാട് മജിസ്‌ട്രേറ്റിന് മുന്നിൽ രാഹുൽ പേരൂർക്കടയിൽ  (52 minutes ago)

കണവ തോരനും മീന്‍ മുട്ടയും കപ്പയും പൊറോട്ടയും കഴിച്ചപാടേ നാവുകുഴഞ്ഞ് ശരീരം തളര്‍ന്നു;പക്ഷെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ട്വിസ്റ്റ്  (1 hour ago)

7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; കരകുളം കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍  (1 hour ago)

ബാര്‍ സമയം ഏകീകരിച്ചതാണെന്ന് മന്ത്രി എം.ബി.രാജേഷ്  (1 hour ago)

മലനാട് രാഷ്ട്രീയത്തിലെ ഇരുതല മൂർച്ചയുള്ള രാഷ്ട്രീയ തന്ത്ര ജ്ഞാനി; മേടയിൽ കൊച്ചേട്ടൻ്റെ പ്രധാന പിൻബലം; മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ മുൻ നിരയിലേക്ക്!!  (2 hours ago)

മെഴ്സിഡസ് ബെൻസുമായി കൈകോർത്ത് ചാർജ്മോഡ്; രാജ്യത്തെ ഇവി ചാർജിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക ലക്ഷ്യം  (2 hours ago)

സൈലം ഓഫ്‌ലൈൻ നീറ്റ് , കീം ക്രാഷ് കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു...  (2 hours ago)

7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: കരകുളം കുടുംബാരോഗ്യ കേന്ദ്രം ദേശീയ അംഗീകാര നിറവില്‍...  (2 hours ago)

ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...  (2 hours ago)

ഭക്ഷണം കഴിക്കാന്‍ ഓഫീസില്‍ നിന്നും ഇറങ്ങിയ ബാങ്ക് ജീവനക്കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം  (3 hours ago)

പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...  (3 hours ago)

Malayali Vartha Recommends