Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഥയില്‍ ചോദ്യമില്ല... കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം എങ്ങുമെങ്ങുമെത്താതെ അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്; അധിക കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കും; കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകില്ല; ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും; ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാവുക

22 MAY 2022 08:31 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് സിനിമ ക്ലൈമാക്‌സ് പോലെ അവസാനിക്കുകയാണ്. വലിയ വിവാദം സൃഷ്ടിച്ച തുടരന്വേഷണത്തില്‍ പല സംശയങ്ങളും ബാക്കിയാക്കിയാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നത്. സാക്ഷിയെ തത്തപറയുന്നത് പോലെ പറഞ്ഞ് പഠിപ്പിക്കുന്ന വക്കീലിന്റെ മൊഴിമാറ്റം ഉള്‍പ്പെടെയുള്ള ശബ്ദരേഖകള്‍ പുറത്ത് വന്നിരുന്നു. അതൊക്കെ നമ്മുടെ വെറും തോന്നലുകളാണ് എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്.

ഈ മാസം 30ന് കേസിലെ അധിക കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുകയാണ് പോലീസ്. തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ല. വളരെ നിര്‍ണായകമായ തീരുമാനങ്ങളാണ് ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്നത്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകില്ല. കാവ്യയ്‌ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

 



ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിന്‍മാറ്റം. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. ക്രൈബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയപ്പോള്‍ തന്നെ വലിയ ആക്ഷേപമാണ് ഉണ്ടായത്. വക്കീലന്‍മാരുടെ പരാതിയിലാണ് മാറ്റിയതെന്നും പറഞ്ഞിരുന്നു.

എന്നാല്‍ ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തില്‍ പ്രതിയാവുക. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ 'വിഐപി' ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

 



അതേ സമയം, ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സന്റ് സാമുവല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. തനിക്ക് ജാമ്യം കിട്ടുന്നതിനായി ബിഷപ്പിനെ ഇടപെടുവിച്ചു എന്ന് കാട്ടി ബാലചന്ദ്രകുമാര്‍ 10 ലക്ഷം തട്ടിച്ചുവെന്ന ദിലിപ് ആരോപിച്ചിരുന്നു. കോട്ടയത്ത് െ്രെകംബ്രാഞ്ചിന് മുന്നില്‍ ഹാജരായ ബിഷപ്പ് ഇക്കാര്യങ്ങള്‍ നിഷേധിച്ചു.

ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴി നല്‍കി. ബാലചന്ദ്രകുമാറിനെ ബിഷപ്പിന് അറിയില്ലെന്നായിരുന്നു നേരത്തെ നെയ്യാറ്റിന്‍ക രൂപത വ്യക്തമാക്കിയത്.ദിലീപിന്റെ ആരോപണം ബാലചന്ദ്രകുമാറും നിഷേധിച്ചിരുന്നു.

 



നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകര്‍ മുംബൈയില്‍ പോയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയിയെ അറിയിച്ചു.

മുംബൈ എയര്‍ പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും കിട്ടിയിട്ടുണ്ട്. ദിലീപിന്റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്. ഇതെല്ലാം തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്‌സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കോടതിയില്‍ പറഞ്ഞു.



സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലന്ന് കഴിഞ്ഞ ദിവസം കോടതി ചൂണ്ടി കാണിച്ചിരുന്നു. സാക്ഷികളെ എട്ടാം പ്രതിയായ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്ത് തെളിവുണ്ടെന്ന് ചോദിച്ച കോടതി പുകമറ സൃഷ്ടിച്ച് കോടതിയുടെ കണ്ണുകെട്ടാന്‍ ശ്രമിക്കരുതെന്നും പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്തായാലും എങ്ങുമെങ്ങുമെത്താതെ തുടരന്വേഷണം അവസാനിപ്പിക്കുന്നത് വലിയ വിവാദമുണ്ടാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (12 minutes ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (16 minutes ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (44 minutes ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (52 minutes ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (1 hour ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (2 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (2 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (2 hours ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (2 hours ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (3 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (3 hours ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (10 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (10 hours ago)

Malayali Vartha Recommends