പിണറായി വിജയന്റെ പ്രീണന അറസ്റ്റ് മനസില്‍ തന്നെ വെച്ചാമതി, കൊലകൊമ്പനെ പൂട്ടാനാകില്ല; പിസി ജോര്‍ജ്ജ് മുങ്ങിയിട്ടില്ല! ഫോണ്‍ ഓഫാക്കിയതിന് പിന്നിലും വ്യക്തമായ കാരണമുണ്ട്; അപ്പന്‍ എവിടെയുണ്ടെന്ന് വ്യക്തമാക്കി ഷോണ്‍ ജോര്‍ജ്ജ്..

മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്ജ് നാടുവിട്ടു, മുങ്ങി എന്നൊക്കെയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ അദ്ദേഹം നാടുവിട്ടിട്ടില്ലെന്നും എവിടെയുണ്ടെന്നും അടക്കമുള്ള നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍.
ഫോണ്‍ ഓഫ് ആക്കി പിസി ഒളിച്ചോടി എന്നുള്ള വാര്‍ത്തകള്‍ അറിഞ്ഞ് പിസിയുടെ വീട്ടിലേക്ക് പോലീസും മാധ്യമപ്രവര്‍ത്തകരും ഇരച്ചുകയറിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെന്ന വിവരമറിഞ്ഞതിനു പിന്നാലെയാണ് പി സി ജോര്‍ജ് ഈരാട്ടുപേട്ടയിലെ വീട്ടില്‍ നിന്ന് പോയതെന്നാണ് പൊലീസിന് ലഭിച്ച് വിവരം.
ഇതിന് പിന്നാലെ ഒന്നും നോക്കാതെ ഓടിപിടഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും പിസി വീട്ടില്‍ നിന്ന് മാറി. മാത്രമല്ല വീട്ടിലെ സിസിടിവി പൊലീസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും പി.സി ജോര്‍ജ് എവിടെയെന്ന് അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്. ഇതോടെ എല്ലാവരും ഉറപ്പിച്ചും വിജയ്ബാബുവിന് പിന്നാലെ പിസിയും നാടുവിട്ടു എന്ന്.
എറണാംകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരത്തും പി.സി ജോര്‍ജ് പോകാന്‍ സാധ്തയുള്ള എല്ലാ സ്ഥലങ്ങളിലും പോലീസ് തിരച്ചില്‍ നടത്താന്‍ ഇരിക്കുന്നതിന്റെ ഇടയിലാണ് തന്റെ പിതാവ് എവിടെയുണ്ടെന്നുള്ള വിവരവുമായി ഷോണ്‍ എത്തിയത്.
പിസി ജോര്‍ജ്ജ് നാടുവിട്ടിട്ടില്ല. അദ്ദേഹം തിരുവനന്തപുരത്തുണ്ട് എന്നാണ് മകന്‍ ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കിയത്. പിണറായി വിജയന്റെ പ്രീണന അറസ്റ്റിന് പിസി നിന്ന് കൊടുക്കില്ലെന്നും ഷോണ്‍ ജോര്‍ജ്ജ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ പി സി ഒളിവില്‍ ആണെന്ന വാര്‍ത്തകളോട് പ്രതികരിക്കവെയാണ് ഷോണ്‍ ഇക്കാര്യം അറിയിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..
'ഉടന്‍ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ തീരുമാനം പിന്നീട് മാറ്റുകയാണ് ഉണ്ടായത്. അത് പിണറായിയുടെ നീക്കമാണ്. പി സി ജോര്‍ജ്ജ് തിരുവനന്തപുരത്ത് തന്നെയുണ്ട്. ഫോണില്‍ വൃത്തികേടുകള്‍ വരുന്നത് കൊണ്ടാണ് സ്വിച്ച് ഓഫ് ആക്കിവെച്ചത്. ഒരാഴ്ച്ചയായി ഫോണ്‍ ഓഫില്‍ തന്നെയാണ്. അദ്ദേഹത്തെ ബന്ധപ്പെടാന്‍ വേറെ നമ്പര്‍ ഉണ്ട്.' ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.
മുന്‍കൂര്‍ ജാമ്യം നിക്ഷേധിച്ചതോടെയാണ് പി സി ജോര്‍ജ്ജ് വീട്ടില്‍ നിന്ന് മാറി നിന്നത്. വീട്ടില്‍ നിന്ന് ഇന്നലെ ഉച്ചക്ക് പി സി ജോര്‍ജ്ജ് പുറത്തേയ്ക്ക് പോയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ എവിടേക്കാണ് അദ്ദേഹം പോയതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. അതേസമയം ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് പി സിയുടെ നീക്കം.
ഇന്ന് കോടതി അവധിയായതിനാല്‍ തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ ഹരജി നല്‍കും. തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമായിരിക്കും പി സിയുടെ അറസ്റ്റ് എന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു കഴിഞ്ഞ ദിവസം പറഞ്ഞത്. പി സി ജോര്‍ജ്ജിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും കമ്മീഷണര്‍ അറിയിച്ചിരുന്നു.
വെണ്ണല ശ്രീ മഹാദേവ ക്ഷേത്രത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ജാമ്യമില്ലാക്കുറ്റമാണ് പിസി ജോര്‍ജ്ജിനെതിരെ ചുമത്തിയത്. പാലാരിവട്ടം പോലീസാണ് പി സി ജോര്‍ജ്ജിന് എതിരെ സ്വമേധയാ കേസെടുത്തത്. 153 എ, 295 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് തിരുവനന്തപുരത്തും അദ്ദേഹത്തിനെതിരെ കേസുണ്ട്. തിരുവനന്തപുരം അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ആ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് പിസി വെണ്ണലയിലും മതവിദ്വേഷ പ്രസംഗം നടത്തിയത്.
https://www.facebook.com/Malayalivartha