Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് പേടിയാ...അച്ഛാ...എന്നെ അടിക്കും സഹിക്കാൻ പറ്റുന്നില്ല ഞാനങ്ങ് വരുവാ...ഭർതൃ വീട്ടിൽ നേരി‌ടേണ്ടി വന്ന ക്രൂരതകൾ, വിങ്ങിപ്പോട്ടി അച്ഛനോട് എല്ലാം തുറന്ന് പറയുന്ന വിസ്മയ, ശബ്ദ സന്ദേശം പുറത്ത്, ഭർത്താവ് കിരൺ കുമാറിന്റെ വീട്ടിൽ വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നതിന് തെളിവുകൾ

22 MAY 2022 10:54 AM IST
മലയാളി വാര്‍ത്ത

കൊല്ലം നിലമേലിൽ ഭർതൃ ​ഗ്രഹത്തിൽ ആത്മഹത്യ ചെയ്ത വിസ്മയയ്ക്ക് ശാരീരിക മാനസിക പീഡനം ഏറ്റിരുന്നതിന്റെ തെളിവുകൾ പുറത്ത്. ഭർത്താവ് കിരൺ കുമാർ മർദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അച്ഛനോട് വിസ്മയ പറയുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. എനിക്ക് പേടിയാ...അച്ഛാ...എന്നെ അടിക്കും സഹിക്കാൻ പറ്റുന്നില്ല ഞാനങ്ങ് വരുവാ..എന്നെല്ലാം വിസ്മയ അച്ഛനോട് കരഞ്ഞുകൊണ്ട് പറയുന്നുണ്ട്.

വീട്ടിൽ നിൽക്കാനാകില്ലെന്നും എനിക്ക് സഹിക്കാൻ സാധിക്കില്ലെന്നും വിസ്മയ ആവത്തിച്ച് ആവത്തിച്ച് പറയുന്നത് ശബ്ദ സന്ദേശത്തിൽ കേൾക്കാം. കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച്ച വിധി പറയാന്‍ ഇരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.

വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ തൂങ്ങി മരിച്ചനിലയില്‍ വിസ്മയ കണ്ടെത്തിയ തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.

എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്. ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പോരുവഴി സ്വദേശി കിരൺകുമാര്‍ മാത്രമാണ് പ്രതി. കഴിഞ്ഞ ജൂൺ 21നാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (18 minutes ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (22 minutes ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (50 minutes ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (58 minutes ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (2 hours ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (2 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (2 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (2 hours ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (2 hours ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (3 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (3 hours ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (10 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (10 hours ago)

Malayali Vartha Recommends