Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാത്രക്കാര്‍ ദുരിതത്തില്‍... റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി

22 MAY 2022 11:04 AM IST
മലയാളി വാര്‍ത്ത

യാത്രക്കാര്‍ ദുരിതത്തില്‍... റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് ഇന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയത്.

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, ഗുരുവായൂര്‍ പുനലൂര്‍ ഡെയ്‌ലി, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകള്‍. നേരത്തെ റദ്ദാക്കിയ പരശുറാം എക്‌സ്പ്രസ് ഭാഗികമായി സര്‍വീസ് നടത്തും. യാത്ര ബുദ്ധിമുട്ട് നേരിട്ടതോടെ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പരശുറാം റദ്ദാക്കിയ നടപടി പിന്‍വലിച്ചത്.

 



എറണാകുളം-ആലപ്പുഴ അണ്‍റിസേര്‍വ്ഡ് എക്‌സ്പ്രസും റദ്ദാക്കിയ സര്‍വീസില്‍ ഉള്‍പ്പെടുന്നു. 30 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുന്നു.


തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, കൊച്ചുവേളി -ലോക്മാന്യതിലക് എക്‌സ്പ്രസ്, ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ എക്‌സ്പ്രസ്, നാഗര്‍കോവില്‍ ഷാലിമാര്‍ ഗുരുദേവ് എക്‌സ്പ്രസ് എന്നിവയാണ് ആലപ്പുഴ വഴി വിടുന്നത്.

 



വേണാട് ട്രെയിനിന്റെ സമയത്തുകൊല്ലത്ത് നിന്നും ചങ്ങനാശേരി വരെ മെമു സര്‍വീസ് നടത്തും. ഇത് രണ്ടുഭാഗത്തേക്കും സര്‍വീസ് നടത്തും. മംഗലാപുരത്തിനും ഷൊര്‍ണൂരിനുമിടയില്‍ പരശുരാമിന് പകരം ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസും നടത്തിയേക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (18 minutes ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (22 minutes ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (50 minutes ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (58 minutes ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (2 hours ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (2 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (2 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (2 hours ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (2 hours ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (3 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (3 hours ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (10 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (10 hours ago)

Malayali Vartha Recommends