Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകൾക്ക് കൊടുത്തത് നൂറ് പവൻ സ്വർണമാണ്, നിങ്ങളുടെ മകൾക്ക് എന്ത് നൽകുമെന്നാണ് കിരണിന്റെ അച്ഛനും ബന്ധുവും എന്നോട് ചോദിച്ചത്.. അന്ന് ആ ബന്ധം വേണ്ടെന്നുവച്ച് ഇങ്ങ് പോന്നിരുന്നെങ്കിൽ എന്റെ കുട്ടി ഇന്ന് ജീവനോടെ ഇരിക്കുമായിരുന്നു.. പക്ഷേ എനിക്കന്ന് അറിവില്ലാതായിപ്പോയി... എന്റെ കുട്ടി അനുഭവിച്ചതിന്റെ നാലിലൊരംശമെങ്കിലും അവൻ അനുഭവിക്കണ്ടേ? അത് കിട്ടിയിരിക്കും; ചങ്ക് പൊട്ടി വിസ്മയയുടെ പിതാവ്

23 MAY 2022 08:50 AM IST
മലയാളി വാര്‍ത്ത

കാത്തിരുന്ന വിധി ഇന്ന് വരുമ്പോൾ വളരെ ആകാംക്ഷയോടെയാണ് കേരളം. കിരൺ കുമാറിന് പരമാവധി ശിക്ഷ കിട്ടണമെന്ന് തന്നെയാണ് വിസ്മയയുടെ കുടുംബം ഉൾപ്പെടെ പ്രതീക്ഷിക്കുന്നത്. അതുപോലെ കിരൺ കുമാറിന് പരമാവധി ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് വിസ്മയയുടെ കുടുംബവും. പഴുതടച്ച അന്വേഷണമാണ് നടന്നതെന്നും കിരണിന് കിട്ടുന്ന ശിക്ഷ സമൂഹത്തിന് നൽകുന്ന സന്ദേശം കൂടിയായിരിക്കുമെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. നല്ലൊരു അന്വേഷണ സംഘത്തെയാണ് സർക്കാർ തന്നത്.

ആ ഒരു ടീമിനെ തന്നതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയായത്. കൂടാതെ പബ്ലിക് പ്രോസിക്യൂട്ടർ ഊണും ഉറക്കവും ഉപേക്ഷിച്ച് ഈ കേസ് പഠിക്കുകയായിരുന്നു. ഡിജിറ്റൽ തെളിവുകളൊക്കെ അവന്റെ ഫോണിൽ നിന്നാണ് കിട്ടിയിരിക്കുന്നത്. അത് ദൈവത്തിന്റെ ഒരു കൈയൊപ്പായിട്ടാണ് ഞങ്ങൾ കാണുന്നത്. പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ. എന്റെ കുട്ടി അനുഭവിച്ചതിന്റെ നാലിലൊരംശമെങ്കിലും അവൻ അനുഭവിക്കണ്ടേ? അത് കിട്ടിയിരിക്കും. കിരണിന് കിട്ടുന്ന ശിക്ഷ സമൂഹത്തിന് നൽകുന്ന സന്ദേശം കൂടിയായിരിക്കും. അവൻ ജയിലിൽ കിടന്ന സമയത്ത് ഒരു ഭീഷണിക്കത്ത് വന്നിരുന്നു. അത് കഴിഞ്ഞ് ഇപ്പോൾ എന്റെ മോളുടെയും മോന്റെയും പേരിൽ ഒരു ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അതിനെതിരെ സൈബർ സെല്ലിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. മകൾക്ക് കൊടുത്തത് നൂറ് പവൻ സ്വർണമാണ്, നിങ്ങളുടെ മകൾക്ക് എന്ത് നൽകുമെന്നാണ് കിരണിന്റെ അച്ഛനും ബന്ധുവും എന്നോട് ചോദിച്ചത്. അന്ന് ആ ബന്ധം വേണ്ടെന്നുവച്ച് ഇങ്ങ് പോന്നിരുന്നെങ്കിൽ എന്റെ കുട്ടി ഇന്ന് ജീവനോടെ ഇരിക്കുമായിരുന്നു. പക്ഷേ എനിക്കന്ന് അറിവില്ലാതായിപ്പോയി. വേറെ ഒരച്ഛനും ഈ അവസ്ഥ വരുത്തരുതേ എന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ. സ്ത്രീധനം ചോദിച്ച് വരുന്നയാൾക്ക് കുട്ടിയെ കൊടുക്കാതിരിക്കുക എന്നതാണ് സമൂഹത്തോട് എനിക്ക് പറയാനുള്ളതെന്നും ത്രിവിക്രമൻ നായർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (15 minutes ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (21 minutes ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (41 minutes ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (53 minutes ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (1 hour ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (1 hour ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (1 hour ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (8 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (8 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (11 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (11 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (12 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (12 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (14 hours ago)

Malayali Vartha Recommends