പ്ലസ് ടു സേ പരീക്ഷാഫലം മറ്റന്നാൾ പ്രസിദ്ധീകരിക്കും...

പ്ലസ് ടു സേ പരീക്ഷാഫലം മറ്റന്നാൾ പ്രസിദ്ധീകരിക്കും... ജൂലൈ മൂന്നിന് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തിയതി മൂന്ന് തവണ മാറ്റിവെച്ചിരുന്നു. ഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് കോളജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്.
സെൻസസ് ഡ്യൂട്ടി മൂലം മൂല്യ നിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല, സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലം പ്രസിദ്ധീകരിക്കാൻ തടസമായി എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.
അതേസമയം മുൻ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ...
സംസ്ഥാനത്തെ പ്ലസ് ടു സേ പരീക്ഷാഫലം വൈകുന്നതിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തുന്നു. ഒരു ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികളുടെ ഉന്നതപഠന സാധ്യതകളെ അനിശ്ചിതത്വത്തിലാക്കുന്ന സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിരുത്തരവാദപരമായ നിലപാട് അവസാനിപ്പിച്ച് ഫലം ഉടനടി പ്രസിദ്ധീകരിക്കണം.
കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സർവ്വകലാശാലകളിലും കോളേജുകളിലും ബിരുദ അഡ്മിഷൻ നടപടികൾ നടക്കുകയാണ്. പരീക്ഷ എഴുതി ആഴ്ചകൾ കഴിഞ്ഞിട്ടും സേ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തത് കാരണം അർഹരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ഒരു വർഷം നഷ്ടപ്പെടാൻ പോകുന്നത്.
വർഷങ്ങളായി കൃത്യസമയത്ത് പരീക്ഷ നടത്തിയും സമയബന്ധിതമായി ഫലം പ്രഖ്യാപിച്ചും നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങളെയാണ് ഈ സർക്കാർ തല്ലിക്കെടുത്തുന്നത്.
കുട്ടികളുടെ ഭാവി വെച്ച് പന്താടുന്ന സമീപനം സർക്കാർ ഉടൻ അവസാനിപ്പിക്കണം. റിസൾട്ട് പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
"
https://www.facebook.com/Malayalivartha

























