കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു

കായലില്‍ വീട്ടമ്മയായ മകളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മയും മരിച്ചു. കൊല്ലം വള്ളിക്കാവ് ശിവസന്ധ്യയില്‍ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര (80) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ടി.എസ്. കനാലില്‍ കാട്ടില്‍കടവിന് സമീപമാണ് സന്ധ്യയുടെ മൃതദേഹം കായലില്‍ കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.
ഇതിന് പിന്നാലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സന്ധ്യയുടെ അമ്മ ഭാസുര മരിച്ചത്. ഏറെ നാളായി രോഗബാധിതയായി കിടപ്പിലായിരുന്നു ഭാസുര. സന്ധ്യയുടെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് വൈകിട്ട് നാല് മണിയോടെ ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു. അങ്കുഷ്, അക്ഷയ എന്നിവരാണ് സന്ധ്യയുടെ മക്കള്‍. പരേതനായ ശിവദാസനാണ് ഭാസുരയുടെ ഭര്‍ത്താവ്. ശിവജിത്ത് മറ്റൊരു മകനാണ്.
https://www.facebook.com/Malayalivartha


























