മെസേജ് കണ്ട് ഞെട്ടി..... വീട്ടില്‍ കിടന്ന കാര്‍ എറണാകുളം ജില്ലയിലെ കുമ്പളം ടോള്‍ പ്ലാസയില്‍ കൂടി സഞ്ചരിച്ചതായി കാണിച്ച് യുവാവിന്റെ അക്കൗണ്ടില്‍ നിന്നു പണം നഷ്ടമായി.... പരാതിയുമായി യുവാവ്

മെസേജ് കണ്ട് ഞെട്ടി..... വീട്ടില്‍ കിടന്ന കാര്‍ എറണാകുളം ജില്ലയിലെ കുമ്പളം ടോള്‍ പ്ലാസയില്‍ കൂടി സഞ്ചരിച്ചതായി കാണിച്ച് യുവാവിന്റെ അക്കൗണ്ടില്‍ നിന്നു പണം നഷ്ടമായി.... പരാതിയുമായി യുവാവ്
ചാലക്കുടി വിജയരാഘവപുരം തച്ചുടപ്പറമ്പിലെ വീട്ടില്‍ കിടന്ന കാര്‍ എറണാകുളം ജില്ലയിലെ കുമ്പളം ടോള്‍ പ്ലാസയില്‍ കൂടി സഞ്ചരിച്ചതായി കാണിച്ച് യുവാവിന്റെ അക്കൗണ്ടില്‍ നിന്നു പണം നഷ്ടമായി. കുത്തോട്ടുങ്ങല്‍ പോളിന്റെ മകന്‍ ജോഷിയുടെ പണമാണു നഷ്ടപ്പെട്ടതായി പരാതിയുള്ളത്.
കഴിഞ്ഞ 11ന് പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കാര്‍ സഞ്ചരിച്ചിരുന്നു. പിന്നീടു കാര്‍ വീട്ടില്‍ തന്നെയായിരുന്നു കിടന്നിരുന്നതെന്നു ജോഷി പറയുന്നു. ഇന്നലെ രാവിലെയാണു പണം നഷ്ടപ്പെട്ടതായി മൊബൈല്‍ ഫോണിലേക്ക് മെസേജ് വന്നത്.
പരിശോധിച്ചപ്പോള്‍ കുമ്പളം ടോള്‍ പ്ലാസയിലൂടെ ഇന്നലെ 8.30ന് കാര്‍ കടന്നു പോയെന്നും മെസേജിലുണ്ട്. കൂടാതെ 14 നും ഇതേ വാഹനം ഈ ടോള്‍ ബൂത്ത് കടന്നെന്ന മെസേജും ഫോണിലുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കെഎല്‍ 45 എച്ച് 5887 നമ്പര്‍ കാറിനു ഫാസ്റ്റ് ടാഗ് എടുത്തിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha