Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളായിരുന്നു... 'മദ്രസ' എന്ന വാക്ക് ഇല്ലാതാകണം; എല്ലാ മദ്രസകളും പിരിച്ചുവിട്ട് പൊതുവിദ്യാലയങ്ങളാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ....

23 MAY 2022 10:54 AM IST
മലയാളി വാര്‍ത്ത

'മദ്രസ' എന്ന വാക്ക് ഇല്ലാതാകണമെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത് എത്തിയിരിക്കുകയാണ്. എല്ലാ മദ്രസകളും പിരിച്ചുവിട്ട് പൊതുവിദ്യാലയങ്ങളാക്കാനുള്ള അസം സര്‍ക്കാരിന്റെ തീരുമാനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഹൈദരാബാദ് മൗലാന ആസാദ് സര്‍വകലാശാലയുടെ മുന്‍ ചാന്‍സലറോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

'ഈ വാക്ക് (മദ്രസ) നിലനില്‍ക്കുന്നതുവരെ, കുട്ടികള്‍ക്ക് ഡോക്ടറോ എഞ്ചിനീയര്‍മാരോ ആകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. മദ്രസകളില്‍ പഠിച്ചാല്‍ അവര്‍ ഡോക്ടറോ എഞ്ചിനീയറോ ആകില്ലെന്ന് നിങ്ങള്‍ കുട്ടികളോട് പറഞ്ഞാല്‍, അവര്‍ തന്നെ പോകാന്‍ വിസമ്മതിക്കും. നിങ്ങളുടെ കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുക, പക്ഷേ അത് വീട്ടില്‍ തന്നെയാകണം. കുട്ടികളെ മദ്രസകളില്‍ പ്രവേശിപ്പിക്കുന്നത് അവരുടെ മനുഷ്യാവകാശ ലംഘനമാണ്' എന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറയുകയുണ്ടായി.

അതോടൊപ്പം തന്നെ സയന്‍സ്, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി എന്നിവയിലായിരിക്കണം കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത്. സ്‌കൂളുകളില്‍ സാധാരണ വിദ്യാഭ്യാസം വേണം. മതഗ്രന്ഥങ്ങള്‍ വീട്ടില്‍ പഠിപ്പിക്കാം. കുട്ടികള്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും പ്രൊഫസറുകളും ശാസ്ത്രജ്ഞരും ആകാന്‍ വേണ്ടിയാകണം സ്‌കൂളുകളില്‍ പഠിക്കേണ്ടതെന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും ഹിന്ദുക്കളായിരുന്നു എന്നും ഇന്ത്യയില്‍ മുസ്ലീമായി ആരും ജനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

കൂടാതെ 2020ല്‍ മതേതര വിദ്യാഭ്യാസ സമ്പ്രദായം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ മദ്രസകളും പിരിച്ചുവിട്ട് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാന്‍ അസം തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം, ഗുവാഹത്തി ഹൈക്കോടതി അസം റിപ്പീലിംഗ് ആക്ട്, 2020 ശരിവയ്ക്കുകയുണ്ടായി.

 

സര്‍ക്കാര്‍ ധനസഹായമുള്ള എല്ലാ മദ്രസകളും സംസ്ഥാനത്തെ ജനറല്‍ സ്‌കൂളുകളാക്കി മാറ്റണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. 2021ല്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന മദ്രസകളെ ജനറല്‍ സ്‌കൂളുകളാക്കി മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് 13 പേര്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (14 minutes ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (20 minutes ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (40 minutes ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (52 minutes ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (1 hour ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (1 hour ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (1 hour ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (1 hour ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (8 hours ago)

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി  (8 hours ago)

സംസ്ഥാനത്ത് ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാല്‍ ഇന്നും നിയന്ത്രണം ഉണ്ടാകും  (11 hours ago)

പി കെ കാളന്‍ ഭവന പദ്ധതി ക്രമക്കേടില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെഎം ഷാജി  (11 hours ago)

യുവജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി  (12 hours ago)

കൊല്ലത്ത് മകളുടെ മൃതദേഹം കായലില്‍ കണ്ടെത്തിയതിന് പിന്നാലെ അമ്മയും മരിച്ചു  (12 hours ago)

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!  (14 hours ago)

Malayali Vartha Recommends