വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി; നാല് യുവാക്കൾ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത് മറ്റൊന്ന്; പോലീസിന് കിട്ടിയ ആ സന്ദേശം! പിന്നെ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമം. നാലു യുവാക്കളെ അറസ്റ്റ് ചെയ്തു പോലീസ്. ശനിയാഴ്ച വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി. കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാക്കള്‍.
ഇവരെ കിളികൊല്ലൂര്‍ പോലീസാണ് പിടിക്കൂടിയത്. വടക്കേവിള മുള്ളുവിള കരിവേലില്‍ തെക്കതില്‍ വിമല്‍ (22), പുന്തലത്താഴം രണ്ടാംനമ്പര്‍ ചരുവിളവീട്ടില്‍ സുബി (22), പുന്തലത്താഴം ഗുരുദേവ നഗര്‍-90ല്‍ ആനന്ദ് (22), പ്രായപൂര്‍ത്തിയാകാത്ത പ്ലസ്വണ്‍ വിദ്യാര്‍ഥി എന്നിവരെയാണ് പിടിക്കൂടിയിരിക്കുന്നത്.
രാവിലെ ട്യൂഷനു പോയ പെണ്‍കുട്ടി വൈകിയിട്ടും വീട്ടിലെത്താത്തതിനാൽ പിതാവ് പോലീസിൽ പരാതി നല്‍കുകയായിരുന്നു. അപ്പോഴായിരുന്നു സംശയകരമായ സാഹചര്യത്തില്‍ ഒരു കാര്‍ കരിക്കോട്-ചാത്തിനാംകുളം ഭാഗത്തേക്കു പോകുന്നതായി പോലീസിനു സന്ദേശം കിട്ടിയത്. കാറിനെ പിന്തുടര്‍ന്ന് പോലീസ് പ്രതികളെ പോലീസ് പിടികൂടിയത്. കാറും പോലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി
അന്വേഷണത്തിനായി കൊല്ലം എ.സി.പി. വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ തയ്യാറാക്കിയിരുന്നു. എസ്.എച്ച്.ഒ. വി.വി.അനില്‍കുമാര്‍, എസ്.ഐ.മാരായ എ.പി.അനീഷ്, വി.സ്വാതി, വി.സന്തോഷ്, അന്‍സര്‍ഖാന്‍, ജാനസ് പി.ബേബി, ജയന്‍ കെ.സഖറിയ, സുധീര്‍ എന്നിവരടങ്ങുന്ന സംഘമായിരുന്നു പ്രതികളെ പിടിച്ചത്.
https://www.facebook.com/Malayalivartha