Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വിതുമ്പലോടെ വിധി കേട്ട് വിസ്മയയുടെ അമ്മ...! കിരൺ കുറ്റക്കാരനെന്ന് അറിഞ്ഞതിൽ സന്തോഷം, മകൾക്ക് സംഭവിച്ചത് ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകരുത്, തക്ക ശിക്ഷ കോടതി നൽകുമെന്ന് പ്രതീക്ഷ...

23 MAY 2022 12:19 PM IST
മലയാളി വാര്‍ത്ത

വിസ്മയ കേസിൽ കിരണ്‍ കുമാർ കുറ്റക്കാരനെന്ന് തെളിഞ്ഞിരിക്കുകയാണ്. ശിക്ഷ നാളെ പുറത്ത് വിടും. വീട്ടിലിരുന്ന് വിതുമ്പലോടെയാണ് വിസ്മയയുടെ അമ്മ വിധി കേട്ടത്. കിരൺ കുറ്റക്കാരനെന്ന് അറിഞ്ഞതിൽ സന്തോഷമെന്ന് വിസ്മയയുടെ അമ്മ പറഞ്ഞു. മകൾക്ക് സംഭവിച്ചത് ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകരുത്. തക്ക ശിക്ഷ കോടതി നൽകുമെന്ന് പ്രതീക്ഷയെന്നും വിസ്മയയുടെ അമ്മ കൂട്ടിച്ചേർത്തു.

41 സാക്ഷികളും 12 തൊണ്ടിമുതലുകളാണ് കേസിലെ നിര്‍ണായക വിധി പ്രസ്താവിക്കാന്‍ നീതിപീഡത്തെ സഹായിച്ചത്.സംഭവം നടന്ന് 11 മാസത്തിന് ശേഷമാണ് സുപ്രധാന വിധി. കേസിൽ നാലുമാസമാണ് വിചാരണ ഉണ്ടായത്. 2021 ജൂൺ 21നാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

വിസ്മയയുടെ മാതാപിതാക്കളും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു.

ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്. ഫോൺ കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പോരുവഴി സ്വദേശി കിരൺകുമാര്‍ മാത്രമാണ് പ്രതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (2 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (24 minutes ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (53 minutes ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (1 hour ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (1 hour ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (1 hour ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (3 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (3 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (3 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (4 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (5 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (5 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (5 hours ago)

Malayali Vartha Recommends