ശാശ്വതീകാനന്ദയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ചെമ്പഴന്തി മഠാധിപതി

ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ചെമ്പഴന്തി മഠാധിപതി ശുഭാംഗാനന്ദ. ആരോപണ വിധേയരെയെല്ലാംഅന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. സത്യം അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്വാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം വേണമെന്ന് ശിവഗിരി മഠാധിപതി പ്രകാശനന്ദയും ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. ശ്വാശ്വതീകാനന്ദയുടെ ബന്ധുക്കളും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം വേണമെന്ന് വിവിധകോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നതോടെ സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദമേറിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha