മൂന്നാറിലെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയില്‍

തോട്ടം മേഖല മുഴുവന്‍ സമരത്തില്‍. അനങ്ങാതെ അധികൃതര്‍. ഐക്യ ട്രേഡ്യൂണിയന്‍ നേതൃത്വത്തില്‍ അനുദിനം ശക്തമാകുന്ന മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് രണ്ടാഴ്ച പിന്നിട്ടു. തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് പത്ത് ദിവസമായി.
ഇതിനിടെ, തൊഴിലാളി കുടുംബങ്ങളുടെ സ്ഥിതി ദയനീയമായി. പല കുടുംബങ്ങളും പട്ടിണിയിലാണ്.ശാന്തി, ചന്ദ്രലേഖ (സിഐടിയു), മുനിയമ്മാള്‍, ഉത്തിരമേരി (എഐടിയുസി) കലാ, സത്യ (ഐഎന്‍ടിയുസി) എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. കൂലി 500 രൂപയായി ഉയര്‍ത്തുക, ചികിത്സ സൗകര്യം ഏര്‍പ്പെടുത്തുക, ലയങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഞായറാഴ്ച വിജയപുരം രൂപതയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ മൗനജാഥ നടന്നു.
അയ്യമ്പുഴ ജംങ്ഷനില്‍ നാലുദിവസമായി നിരാഹാരസത്യഗ്രഹം നടത്തിവരുന്ന കാലടി പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി പി ഡി വര്‍ഗീസ്, എഐടിയുസി കാലടി ഗ്രൂപ്പ് സെക്രട്ടറി കെ എസ് ബാബു എന്നിവരെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കെ കെ ജോയ്, കെ പി തോമസ് എന്നീ തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തെന്മല വാലി എസ്‌റ്റേറ്റിലെ നെടുമ്പാറ ഫാക്ടറിക്കു സമീപത്ത് നടത്തുന്ന നിരാഹാരസമരം നാലാംദിവസത്തിലേക്കു കടന്നു. പുനലൂരിലെ ആര്‍പിഎല്‍, തെന്മല റിയ എസ്‌റ്റേറ്റ് എന്നിവിടങ്ങളിലും സമരം ശക്തമാണ്. പുനലൂര്‍ ബീബീ റബര്‍ എസ്‌റ്റേറ്റിലും ചാലിയക്കര എവിടി എസ്‌റ്റേറ്റിലും സംയുക്ത സമരസമിതി നേതൃത്വത്തില്‍ റിലേ സത്യഗ്രഹം തുടരുകയാണ്. അമ്പനാട് ടി ആര്‍ ആന്‍ഡ് ടി എസ്‌റ്റേറ്റില്‍ ഇടതുപക്ഷ യൂണിയനുകളുടെ നേതൃത്വത്തില്‍ നിരാഹാരസമരം 26-ാം ദിവസത്തിലേക്കു കടന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha