നായ ആക്രമിച്ചു; വീട്ടമ്മയ്ക്കു ചികിത്സ കിട്ടിയത് അഞ്ചാമത്തെ ആശുപത്രിയില്‍

കടയില്‍ പോയ വീട്ടമ്മയെ തെരുവുനായ കടിച്ചു. കുട്ടനാട്ടിലെ പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ രാജേഷിന്റെ ഭാര്യ സുമ(39)യെയാണു കഴിഞ്ഞ ദിവസം വൈകുന്നേരം നായ കടിച്ചത്. വലതുകാലിനു മുട്ടിനു താഴെയായിട്ടാണു നായയുടെ കടിയേറ്റത്. കടിയേറ്റ ഭാഗത്തെ മാംസം പൂര്‍ണമായും അടര്‍ന്നു പോയി. കാലിന്റെ എല്ലു പുറത്തു കാണത്തക്ക രീതിയിലാണു നായയുടെ കടിയേറ്റത്.
കടിയേറ്റതിനെത്തുടര്‍ന്നു വീട്ടമ്മയെ വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചതു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ആദ്യം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വണ്ടാനം മെഡിക്കല്‍ കോളജിലേക്കു പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നു വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരുന്നില്ലായിരുന്നു.
തുടര്‍ന്ന് വെളിയനാട് താലൂക്ക് ആശുപത്രിയിലും തിരുവല്ലയിലും പോയെങ്കിലും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് കുത്തിവയ്പ് എടുക്കാനാ യത്.തെങ്ങു ചെത്തു തൊഴിലാ ളിയായ ഭര്‍ത്താവ് തെങ്ങു തെങ്ങില്‍നിന്നു വീണതിനാല്‍ ജോലിക്കു പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. കോട്ടയം മെഡി ക്ക ല്‍ കോളജില്‍ മരുന്നില്ലാത്ത തിനാല്‍ പുറത്തുനിന്ന് 16,500 രൂപയ്ക്കു മരുന്നു വാങ്ങിയാണു കുത്തിവയ് പെടുത്തതെന്നു സുമ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha