ദേ എന്റെ മോള്‍, വരുന്നു മാറിനില്‍ക്കെടാ ബാക്കിയെല്ലാം

തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ മകള്‍ ഗീതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. ഗീതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എ ഗ്രൂപ്പ് ശക്തമായി രംഗത്തെത്തിയതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്.
മകളുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമാണു സിഎന്‍ ബാലകൃഷ്ണന്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മന്ത്രിയുടെ മകളുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ഒ അബ്ദുറഹ്മാന്‍ കുട്ടി പറഞ്ഞു. മകളുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മന്ത്രിയുമായി ചര്‍ച്ചചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha