നമുക്കും രക്ഷിക്കാം ഒരു ജീവന്‍... യുവ ഡോക്ടര്‍മാര്‍ക്ക് കരുത്തായി ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍

അപകട ഘട്ടങ്ങളില്‍ പ്രാഥമിക പരിചരണം നല്‍കുന്നതിന് പൊതുസമൂഹത്തെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച \'സേവ് എ ലൈഫ്\' എന്ന പ്രാഥമിക ആരോഗ്യ ശുശ്രൂക്ഷാ പഠന ക്യാമ്പയിന് സമാപനമായി. തിരുവനന്തപുരം നോര്‍ത്ത് സോണ്‍ എ.സി.പി. മോഹനന്‍ നായര്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, മെഡിക്കല്‍ കോളേജ് അലുമിനി അസോസിയേഷന്‍ സെക്രട്ടറി ഡോ. വിശ്വനാഥന്‍, കണ്‍സപ്റ്റ് ഗ്രൂപ്പ് സി.എം.ഡി. ഫിറോസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ജനമൈത്രി പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, നാഷണല്‍ സര്‍വീസ് സ്‌കീം, കണ്‍സപ്റ്റ് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ 2009 എം.ബി.ബി.എസ്. ബാച്ച് വിദ്യാര്‍ത്ഥികളാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനായിരുന്നു ഈ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിനോടകം തിരുവനന്തപുരം നഗരത്തിലെ ആയിരത്തില്‍ പരം ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കും പതിമൂന്ന് കോളേജുകളില്‍ നിന്നായി അഞ്ഞൂറില്‍പരം വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കി.
ഈ ബാച്ചിലുണ്ടായിരുന്ന രണ്ടു കുട്ടികളുടെ അകാല അപകട മരണമാണ് ഇങ്ങനെയൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ ഈ വിദ്യാര്‍ത്ഥികള്‍കളെ പ്രേരിപ്പിച്ചത്. അപകടത്തില്‍പ്പെടുന്നയാള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിന് മുമ്പായി നല്‍കേണ്ട പ്രാഥമിക പരിചരണ മുറകളാണ് ഇവിടെ പഠിപ്പിച്ചത്. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് മോട്ടോര്‍വാഹന വകുപ്പ്, പോലീസ്, മെഡിക്കല്‍ കോളേജ് എന്നീ വിഭാഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ പാകത്തിലുള്ള ഒരു ആന്‍ഡ്രോയിഡ് ആപ്പും (tmcpathfinder) ഇതോടൊപ്പം പുറത്തിറക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha