പ്രശസ്ത സംവിധായകന്‍ ഐ.വി. ശശിക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന് (ഒരു ലക്ഷം രൂപ) പ്രശസ്ത സംവിധായകന്‍ ഐ.വി. ശശി അര്‍ഹനായി. നാലു പതിറ്റാണ്ടു നീണ്ട ചലച്ചിത്ര പ്രവര്‍ത്തന മികവു പരിഗണിച്ചാണ് അവാര്‍ഡ്.
കലാസംവിധായകനായി സിനിമാ രംഗത്തെത്തിയ ശശി നൂറ്റി അന്‍പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത ആരൂഢം 1982 ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.
സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശശി, 1989 ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടി. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha