തദ്ദേശതെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കാനുള്ള സമയം ബുധനാഴ്ച അവസാനിക്കും

തദ്ദേശ തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കാനുള്ള സമയം ബുധനാഴ്ച അവസാനിക്കും. ആദ്യ ദിവസങ്ങളില്‍ സാവധാനത്തിലായിരുന്ന പത്രിക സമര്‍പ്പണം ഇന്നലെ വേഗത്തിലായി. ആദ്യ മൂന്നുദിവസങ്ങളില്‍ ആകെ 332 പത്രികകളാണ് ലഭിച്ചതെങ്കില്‍ ഇന്നലെ ലഭിച്ച പത്രികകളുടെ എണ്ണം പതിനായിരത്തോളമാണ്.
തിരുവനന്തപുരത്തു മാത്രം 1597 പത്രികകള്‍ ലഭിച്ചു. മറ്റു ജില്ലകളില്‍ ഇന്നലെ ലഭിച്ചത് കൊല്ലം697, പത്തനംതിട്ട548, ഇടുക്കി571, കോട്ടയം673, എറണാകുളം1078, വയനാട്1175, കാസര്‍കോട് 563. രാവിലെ 11 മുതല്‍ മൂന്നുമണിവരെയാണ് പത്രിക സമര്‍പ്പണ സമയം.
പത്രികകളുടെ സൂക്ഷ്മപരിശോധന 15ന് നടക്കും. 17 വരെ പത്രിക പിന്‍വലിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha