ആട് ആന്റണിയുടെ അറസ്റ്റ്: പോലീസിന് അഭിമാനിക്കാവുന്ന നിമിഷമെന്നു ചെന്നിത്തല

കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ അറസ്റ്റ് ചെയ്തതു കേരളാ പോലീസിന് അഭിമാനിക്കാവുന്ന നിമിഷമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആന്റണിക്കുവേണ്ടിയുള്ള അന്വേഷണം കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ രീതിയായി വ്യാഖ്യനിക്കാം. ആന്റണിയെ പിടികൂടിയ പോലീസുകാര്‍ക്കു പാരിതോഷികം നല്‍കുന്നതു സര്‍ക്കാര്‍ ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കൊല്ലത്ത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന ആന്റണിയെ പാലക്കാട് ചിറ്റൂരില്‍ വച്ചാണ് പിടികൂടിയത്. ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. മോഷണം, കൊലപാതകം എന്നിവയുള്‍പ്പടെ ഇരുനൂറിലധികം കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. ആന്റണി വര്‍ഗ്ഗീസ് എന്നാണ് യഥാര്‍ഥ പേര്.
2012 ജൂണ്‍ 25ന് കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ ഒരു വാനില്‍ നിറയെ മാരകായുധങ്ങളുമായി വന്ന ആട് ആന്റണിയെ കസ്റ്റഡിയില്‍ എടുക്കുകയും, ജീപ്പില്‍ കയറ്റുന്നതിനിടയില്‍ എ.എസ്.ഐ. ജോയി, ്രൈഡവര്‍ മണിയന്‍ പിള്ള എന്നിവരെ കുത്തി രക്ഷപെടുകയായിരുന്നു. കുത്തേറ്റ മണിയന്‍ പിള്ളയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha