ആട് ആന്റണിയുടെ ബന്ധങ്ങള്‍ അതിശയിപ്പിക്കുന്നത്, ആന്റണിയുടെ ഒളിത്താവളങ്ങളില്‍ പ്രധാനം ചെന്നൈയിലും മധുരയിലും

ആട് ആന്റണിയുടെ ചെന്നൈ ബന്ധം അക്ഷരാര്‍ഥത്തില്‍ ആരേയും അതിശയിപ്പിക്കുന്നവയാണ്. കോയമ്പത്തൂരിലും മധുരയിലുമൊക്കെ രഹസ്യ സങ്കേതങ്ങളുണെ്ടങ്കിലും ആട് ആന്റണി ചെന്നൈയിലാണ് കൂടുതലായി താമസിച്ചു വന്നിരുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇവിടെ മോഷ്ടാക്കളുടെ ഒരു സൗഹൃദവലയത്തിലാണ് ഇയാളെന്ന് അഭ്യൂഹം പരന്നിരുന്നു. ഇയാളുടെ മാധാവരത്തെ വാടകവീട് ആരെയും അതിശയിപ്പിക്കുന്നവയാണ്. കമ്പ്യൂട്ടറുകളും മുന്തിയ ഗൃഹോപകരണങ്ങളും കൊണ്ട് നിറഞ്ഞ വീട് പോലീസ് സംഘത്തെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
കഴിഞ്ഞ 20 വര്‍ഷമായി ചെന്നൈയിലെ പല സ്ഥലങ്ങളിലും ഇയാള്‍ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ ഓരോ മുക്കും മൂലയും ഈ മോഷ്ടാവിന് സുപരിചിതമാണ്. സമീപകാലത്ത് താമസിച്ചുവന്ന ഏഴോളം വീടുകളുടെ വിവരങ്ങളും പോലീസ് സംഘം ശേഖരിച്ചിരുന്നു. ഇവിടെയും വ്യത്യസ്ത പേരുകളില്‍ വ്യത്യസ്ത തൊഴിലുകളാണ് സമീപവാസികളെ ബോധ്യപ്പെടുത്തിയിരുന്നത്. മോഷണവുമായി ബന്ധപ്പെട്ട് ആന്റണിക്കെതിരെ നിരവധി കേസുകളുണ്ട്. തമിഴ്‌നാട് പോലീസിന്റെ പിടിയില്‍ കുടുങ്ങിയിട്ടുണെ്ടങ്കിലും സുരക്ഷിത താവളമായി ചെന്നൈ തെരഞ്ഞെടുക്കാനുള്ള കാരണം അജ്ഞാതമാണ്. അമ്പത്തൂരില്‍ നാലുവീടുകളിലും റോയപ്പേട്ട, താംബരം എന്നിവിടങ്ങളില്‍ മൂന്നു വീടുകളിലും ആട് ആന്റണി താമസിച്ചിരുന്നതായി അന്വേഷണസംഘത്തിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നു.
മോഷ്ടാക്കളുമായി ബന്ധമുണ്ടായിരുന്നെങ്കിലും അവിടെയും തനിച്ചുള്ള മോഷണമാണ് ഇയാള്‍ നടത്തിവന്നതെന്നാണ് ലഭിച്ചിട്ടുള്ള വിവരം. കൂടുതല്‍ സ്ഥലങ്ങളിലും കമ്പ്യൂട്ടര്‍ സെയില്‍സ് റപ്രസെന്റേറ്റീവ് എന്നാണ് പറഞ്ഞുവന്നിരുന്നത്. ചെന്നൈയിലും, കോയമ്പത്തൂരിലും, ആന്ധ്രയിലുമൊക്കെ മാറിമാറി താമസിച്ച് മോഷണം നടത്തിയിട്ടുള്ള ആന്റണി ഇരുപതിലധികം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുവന്നതായാണ് വിവരം. ഈ ഫോണുകളില്‍ പലതും സ്വിച്ച് ഓഫ് ചെയ്തിരുന്നു. പോലീസ് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണവും നടത്തിയിരുന്നു. വാടക വീടുകളില്‍ നടത്തിയ റെയ്ഡുകളില്‍ നിന്ന് ആറര കോടിയോളം രൂപ വിലവരുന്ന സാധനങ്ങളാണ് പോലീസ് കണെ്ടടുത്തത്. ഇവയുടെ വിശദവിവരങ്ങളും സാധനങ്ങളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ചെന്നൈയിലുള്ള വീട്ടില്‍ നിന്നാണ് കൂടുതല്‍ സാധനങ്ങള്‍ കണ്ടെടുത്തത്. കമ്പ്യൂട്ടറുകള്‍ മുതല്‍ നിലവിളക്കുവരെയുള്ള ഉപകരണങ്ങള്‍ കൂട്ടത്തിലുണ്ടായിരുന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് കൂടുതല്‍ ഊര്‍ജിതമാക്കിയിരുന്നു. ചെന്നൈയിലും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലും ഒന്നിലേറെ അന്വേഷണ സംഘങ്ങളാണ് ആട് ആന്റണിക്കായി വലവീശിയിരുന്നത്. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍വച്ച് ആന്റണിയെ കണ്ടതായി ചില മലയാളികള്‍ അന്വേഷണ ഊദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha