പാക്കിസ്ഥാനില്‍ മണ്ണിടിച്ചിലില്‍ 13 പേര്‍ മരിച്ചു

പാക്കിസ്ഥാനിലെ കറാച്ചിയില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ ഏഴ് കുട്ടികള്‍ ഉള്‍പ്പടെ 13 പേര്‍ മരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്‌ടോടെയാണ് ദുരന്തമുണ്ടായത്. നഗരത്തിലെ ഗുല്‍സ്ഥാന്‍-ഇ.-ജുഹാര്‍ ചേരിയിലെ തൊഴിലാളി ക്യാമ്പുകള്‍ക്ക് മുകളിലേയ്ക്ക് മണ്ണു പാറക്കല്ലുകളും വന്നു പതിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്‌ടെടുത്തത്. ഏഴ് കുട്ടികള്‍ക്കു പുറമേ മൂന്ന് സ്ത്രീകളും ദുരന്തത്തില്‍ മരിച്ചിട്ടുണ്ട്. മൂന്ന് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്‌ടെന്നാണ് കരുതുന്നത്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ദുരന്തത്തിനു ഇരയായ കുടുംബം മൂന്ന് ദിവസം മുന്‍പാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യാനെത്തിയത്. കിഴക്കന്‍ പ്രവിശ്യയായ പഞ്ചാബില്‍ നിന്നുള്ളവരാണിവര്‍. മൃതദേഹങ്ങള്‍ ജിന്ന ആശുപത്രിയിലേയ്ക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha