ശിവഗിരി മഠത്തെ മുള്‍മുനയില്‍ നിര്‍ത്തി അന്വേഷണം തിരിച്ചുവിടും; വെള്ളാപ്പള്ളിയെ രക്ഷിക്കാന്‍ കെ ബാബുവും അടൂര്‍പ്രകാശും; സുപ്രധാന ട്വിസ്റ്റ് ഉടന്‍

സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശിവഗിരി മഠത്തെ കുറിച്ച് അന്വേഷണം വേണമെന്ന ട്വിസ്റ്റുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തും. സ്വാമിയുടെ ദിനചര്യകള്‍ ശരിയായ ദിശയിലായിരുന്നില്ലെന്നും ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി എന്തിനാണ് വിദേശത്ത് കറങ്ങിയതെന്നുമുള്ള ചോദ്യങ്ങളാണ് നടേശന്‍ ഉന്നയിക്കുന്നത്. സ്വാമിക്ക് ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നു എന്ന ആരോപണവും വെള്ളാപ്പള്ളി മുന്നോട്ടു വയ്ക്കും. തുഷാറുമായി ഗള്‍ഫില്‍ ഉണ്ടായെന്ന് പറയപ്പെടുന്ന വഴക്കിന് കാരണം ശിവഗിരിയിലെ അധികാര തര്‍ക്കങ്ങളാണെന്നും പറയും. ബിജു രമേശിനെതിരെയും നടേശന്‍ രംഗത്തെത്തും. സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയതാണെങ്കില്‍ അത് ശിവഗിരിയുമായി ബന്ധപ്പെട്ടവരാണെന്ന ട്വിസ്റ്റ് അപ്രതീക്ഷിതം തന്നെയാണ്.
ശിവഗിരിയെ ആരോപണത്തിലാക്കാന്‍ പര്യാപ്തമായ മറ്റൊരു കാര്യം കൂടി വെള്ളാപ്പള്ളി നടേശന് ലഭിച്ചിട്ടുണ്ട്. അതായത് ശാശ്വതീകാനന്ദയുടെ മരണശേഷം സഹായി സാബു പോയത് വര്‍ക്കലയിലേക്കായിരുന്നു. ഇത് എന്തിനാണെന്നാണ് വെള്ളാപ്പള്ളി ഭക്തരുടെ ചോദ്യം.
വരും ദിവസങ്ങളില്‍ വിഷാദം ആളികത്തുമ്പോള്‍ ശിവഗിരി മഠത്തിലെ സ്വാമിമാര്‍ കൂടി പ്രതിസന്ധിയിലാകുമെന്ന സൂചന നല്‍കിയാണ് കാര്യങ്ങള്‍ മുന്നേറുന്നത്. ശിവഗിരി മഠത്തെ സംഭവത്തിലേക്ക് വലിച്ചിഴച്ചാല്‍ വെള്ളാപ്പള്ളി സ്വയം രക്ഷനേടും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ വിവാദങ്ങള്‍ കെട്ടടങ്ങും എന്നാണ് വെള്ളാപ്പള്ളിയുടെ പ്രതീക്ഷ.
ബിജുരമേശിന്റെ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ നാണമില്ലേ എന്ന് കോണ്‍ഗ്രസിലെ പ്രബല വിഭാഗം ചോദിക്കുന്നുണ്ട്. കെ ബാബുവും അടൂര്‍ പ്രകാശും അടക്കമുള്ള മന്ത്രിമാര്‍ക്ക് വെള്ളാപ്പളിയുമായുള്ളത് അടുത്ത ബന്ധമാണ്. അടൂര്‍ പ്രകാശിനെ മന്ത്രിയാക്കിയത് നടേശനാണ്. കെ ബാബുവിന്റെ ഗോഡ്ഫാദറും അദ്ദേഹം തന്നെ. വെള്ളാപ്പള്ളി ഭക്തര്‍ ഇതിനകം ബാബുവിനെയും പ്രകാശിനെയും കണ്ടു കഴിഞ്ഞു. ഇരുവരും രണ്ട് ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കളായതിനാല്‍ സംഗതി എളുപ്പമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha