കട്ടപ്പനയില്‍ പത്ത് പേര്‍ക്ക് തെരുവ് നായ കടിയേറ്റു, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കട്ടപ്പനയില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ 10 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. അഞ്ചു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടന്‍മേട് അണക്കര മേഖലയിലാണ് ഇന്നു രാവിലെ പേ പിടിച്ചതെന്നു കരുതുന്ന രണ്ടു നായ്ക്കള്‍ ആളുകളെ ആക്രമിച്ചത്. അണക്കര ഏഴാംമൈല്‍ അമ്പിയില്‍ പ്രകാശിന്റെ മകന്‍ ദേവനാരായണന്‍ (രണ്ട്), ചക്കുപള്ളം വടക്കേക്കര സുരേഷ് (43), ചക്കുപള്ളം ചാഞ്ഞവിലാക്കല്‍ ജയ്‌മോന്‍ (37), കുങ്കില്‍പ്പെട്ടി പാലത്തിങ്കല്‍ ചെറിയാന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (76), മറ്റപ്പള്ളില്‍ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (60) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിരവധി വളര്‍ത്തു മൃഗങ്ങളെയും നായ്ക്കള്‍ ആക്രമിച്ചിട്ടുണ്ട്. അണക്കര കുത്തടയില്‍ ജോയിയുടെ കൂട്ടില്‍നിന്നിരുന്ന പശുക്കിടാവിനു കടിയേറ്റു. ഡോക്ടറുടെ നിര്‍ദേശപ്രകാരം കിടാവിനെ കൊന്നുകളഞ്ഞു. ഇടുക്കി ജില്ലയില്‍ ഒരു ആശുപത്രികളിലും പേവിഷബാധയ്‌ക്കെതിരേയുള്ള മരുന്നുകള്‍ ലഭ്യമല്ലാത്തതും ഹൈറേഞ്ച് മേഖലയില്‍ പരിഭ്രാന്തി വര്‍ധിപ്പിച്ചിട്ടുണ്ട്. അക്രമികാരികളായ നായ്ക്കളെ കണെ്ടത്താന്‍ സാധിച്ചിട്ടില്ല. രണ്ടു നായ്ക്കളാണ് പ്രദേശത്ത് പേപിടിച്ച് അക്രമണം നടത്തുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha