മലപ്പുറം തിരൂര്‍ മലയാളം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കുനേരെ പതിവായി സദാചാര ഗുണ്ടായിസം.

പഠിക്കാന്‍ വന്നാല്‍ എന്തിനാണ് മക്കളേ സെല്‍ഫി. നാട്ടുകാരില്‍ ചിലരുടെ ഈ ചോദ്യംകേട്ട് സഹികെട്ട് വിദ്യാര്‍ഥികള്‍ സമരത്തില്‍. ക്യാംപസിനു പുറത്തുനിന്ന് സെല്‍ഫിയെടുത്ത വിദ്യാര്‍ഥികളെ വളഞ്ഞിട്ടാക്രമിച്ചു. അക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും പുറത്തുള്ളവരുടെ ഇടപെടല്‍ തടയാനാകാതെ കൈമലര്‍ത്തുകയാണ് പൊലീസും സര്‍വകലാശാലയും.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്ന് ഇങ്ങനെയൊരു സെല്‍ഫിയെടുത്തതിനായിരുന്നു കഴിഞ്ഞദിവസത്തെ ആക്രമണം. 27ന് നടക്കുന്ന സെമിനാറുമായി ബന്ധപ്പെട്ടുള്ള പോസ്റ്റര്‍വര്‍ക്കിനായി സഹപാഠിയുടെ വീട്ടില്‍പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. ക്യാമ്പസിന് സമീപം സംഘടിച്ച ചിലര്‍ വിദ്യാര്‍ഥികളോട് അസഭ്യം പറഞ്ഞു. ഇത് ചോദ്യംചെയ്ത വിദ്യാര്‍ഥികളെ മര്‍ദിച്ചു.
ക്യാമ്പസിനുപുറത്ത് കുട്ടികളെ നിരീക്ഷിക്കുന്നതിനായെത്തുന്ന സമീപവാസികളില്‍ ചിലരാണ് പതിവായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നതിനും ഒന്നിച്ച് യാത്രചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഇവര്‍, നേരത്തെ ക്യാമ്പസിനുള്ളില്‍കയറി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha