കൊല്ലത്ത് ലിഫ്റ്റിനടിയില്‍പ്പെട്ട യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഉദ്ഘാടനത്തിന് തൊട്ടു മുന്‍പ് ടെസ്റ്റിങിനിടെ ലിഫ്റ്റിനടയില്‍പ്പെട്ട യുവാവിനെ ഗുരുതരപരിക്കുകളോടെ കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം നഗര മധ്യത്തില്‍ എസ്.എം.പി പാലസിന് സമീപത്തെ അര്‍ബന്‍ ബാങ്കിന്റെ ഹെഡ് ഓഫീസീല്‍ രാവിലെ 10 മണിയോടെയാണ് സംഭവം.
11 മണിക്ക് ബാങ്ക് അധികൃതര്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ലിഫ്റ്റില്‍ ടെസ്റ്റിങിനായി കയറിയപ്പോഴാണ് അപകടം. കൊല്ലത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ഒപ്പമുണ്ടായിരുന്നവര്‍ ലിഫ്റ്റ് പൊളിച്ച് അടിയില്‍ രക്തത്തില്‍ കുളിച്ചു കിടന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട യുവാവിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. തിരുവനന്തപുരം സ്വദേശിയെന്നാണ് പ്രാഥമിക വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha